Mouthwash Risk: മൗത്ത് വാഷ് സ്ഥിരമായി ഉപയോഗിക്കുന്നവരാണോ…; ഹൃദയം മുതൽ രക്തസമ്മർദ്ദം വരെ പണിമുടക്കും
Hidden Risk Of Mouthwash Using: രക്തസമ്മർദ്ദം ഉൾപ്പെടെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ അപ്രതീക്ഷിതമായ ദോഷഫലങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആൻ്റി ബാക്ടീരിയൽ മൗത്ത് വാഷുകളുടെ ദീർഘകാല ഉപയോഗം ഹൃദയ സംബന്ധമായ പ്രത്യാഘാതങ്ങൾക്കും വഴിവെച്ചേക്കാം. അനസ്തേഷ്യോളജിസ്റ്റും ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദാണ് ഇതേക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
പേസ്റ്റും ബ്രഷും ഉപയോഗിച്ച് പല്ല് തേക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഇന്ന് ഉപയോഗിക്കുന്നത് മൗത്ത് വാഷുകളാണ്. പെട്ടെന്ന് വായ വൃത്തിയാക്കാനാണ് പലരും മൗത്ത് വാഷിനെ ആശ്രയിക്കുന്നത്. ദിവസവും ഒന്നോ അധിലധികമോ തവണ മൗത്ത് വാഷുകൾ ഉപയോഗിക്കുന്നവർ നമുക്കിടയിലുണ്ട്. വായയിലെ ദുർഗന്ധം അകറ്റാനും, പെട്ടെന്ന് പുതു ശ്വാസം ലഭിക്കാനും ഇത്തരം വസ്തുക്കൾ നല്ലതാണ്. എന്നാൽ ഇവയുടെ അമിതമായ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ?
രക്തസമ്മർദ്ദം ഉൾപ്പെടെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ അപ്രതീക്ഷിതമായ ദോഷഫലങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആൻ്റി ബാക്ടീരിയൽ മൗത്ത് വാഷുകളുടെ ദീർഘകാല ഉപയോഗം ഹൃദയ സംബന്ധമായ പ്രത്യാഘാതങ്ങൾക്കും വഴിവെച്ചേക്കാം. അനസ്തേഷ്യോളജിസ്റ്റും ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദാണ് ഇതേക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
ALSO READ: പ്രമേഹം കണ്ണുകളെ ബാധിച്ചു തുടങ്ങുന്നത് ഇങ്ങനെ: കാഴ്ച നഷ്ടപ്പെടുന്നത് മുമ്പ് ചെയ്യേണ്ടത്




മൗത്ത് വാഷ് ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ
ആൻ്റി ബാക്ടീരിയൽ മൗത്ത് വാഷുകൾ നിങ്ങളുടെ വായ വൃത്തിയാക്കുക മാത്രമല്ല ചെയ്യുന്നത്, പകരം വായയിൽ ഗുണം ചെയ്യുന്ന ഓറൽ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ രക്തസമ്മർദ്ദ നിയന്ത്രണത്തിന് കാരണമാകുന്ന നൈട്രിക് ഓക്സൈഡ് ഉൽപാദനത്തെ ബാധിക്കുകയും ചെയ്യും. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന നൈട്രേറ്റുകളെ നൈട്രൈറ്റുകളാക്കി മാറ്റുന്നതിൽ വായയിലെ നല്ല ബാക്ടീരിയകൾ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഈ നൈട്രൈറ്റുകൾ ശരീരത്തിനുള്ളിലെത്തിയാൽ നൈട്രിക് ഓക്സൈഡായി മാറുന്നു. ഇതാകട്ടെ ആരോഗ്യകരമായ രക്തയോട്ടം നിലനിർത്തുന്നതിനും, ധമനികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ആന്റിസെപ്റ്റിക് മൗത്ത് വാഷുകൾ, പ്രത്യേകിച്ച് ശക്തമായ ആന്റിമൈക്രോബയൽ ഫോർമുലേഷനുകൾ ഉള്ളവ, നൈട്രേറ്റ് ഉല്പാദനത്തിന് സഹായിക്കുന്ന ഓറൽ ബാക്ടീരിയകളെ ഇല്ലാതാക്കകുയും ഈ പ്രക്രിയ തടസ്സപ്പെടുകയും ചെയ്യുന്നു.
ശരീരത്തിൽ നൈട്രിക് ഓക്സൈഡ് കുറഞ്ഞാൽ ഇത് രക്തക്കുഴലുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും രക്തസമ്മർദ്ദ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ചെറിയ രീതിയിലുള്ള ഉപയോഗം പോലും ചില സാഹചര്യങ്ങളിൽ ഇത്തരം അവസ്ഥയ്ക്ക് കാരണമായേക്കാം. അതുപോലെ തന്നെ ആൻ്റി ബാക്ടീരിയൽ മൗത്ത് വാഷുകളുടെ ദീർഘകാല ഉപയോഗം രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ആരോഗ്യം കാക്കാം
കഴിവതും ഒരു ദിവസം രണ്ടുതവണയിൽ കൂടുതൽ മൗത്ത് വാഷ് ഉപയോഗിക്കരുത്. വായയിലെ ദുർഗന്ധം അകറ്റാനും പല്ലിൻ്റെ ആരോഗ്യം സംരക്ഷിക്കാനും എന്ന പേരിലാണ് പലരും മൗത്ത് വാഷ് ഉപയോഗിക്കുന്നത്. എന്നാൽ മിക്കപ്പോഴും ഇത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. ആദ്യമായി ഓർക്കേണ്ടത് നമ്മുടെ വായയിൽ ദഹനത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ഒരുപാട് നല്ല ബാക്ടീരയകളുണ്ട്. അവയെയാണ് മൗത്ത് വാഷിൻ്റെ അമിതമായ ഉപയോഗത്തിലൂടെ നശിപ്പിക്കുന്നത്.
രക്തസമ്മർദ്ദം ഉള്ളവരാണെങ്കിൽ, മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് മുൻപ് ഒരു വിദഗ്ധൻ്റെ അഭിപ്രായം തേടുന്നത് നല്ലതാണ്. ഇത് ആരോഗ്യാവസ്ഥ വഷളാകുന്നത് തടയാൻ സഹായിക്കും. അത്യാവശ്യമെങ്കിൽ പ്രകൃതിദത്ത വഴികൾ തേടുന്നതാണ് നല്ലത്. ഉപ്പുവെള്ളം ഉപയോഗിച്ച് വായ് കഴുകുന്നത് പോലുള്ള ലളിതമായ വഴികൾ തിരഞ്ഞെടുക്കാവുന്നതാണ്.