AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mango: മാങ്ങയ്ക്ക് മധുരമുണ്ടോ? കഴിച്ചുനോക്കാതെ അറിയാം, ചെയ്യേണ്ടത്…

How to Pick Sweetest Mangoes: വലുപ്പവും നിറവും നോക്കി വാങ്ങിച്ചാലും വീട്ടിലെത്തി മുറിച്ച് നോക്കുമ്പോൾ ചിലപ്പോൾ നല്ല പുളിപ്പായിരിക്കും. പൈസ പോയത് മിച്ചം. എന്നാൽ ഇനി വിഷമിക്കേണ്ട, നിങ്ങളുടെ പണം നഷ്ടപ്പെടാതെ മധുരമുള്ള മാങ്ങകൾ തിരിച്ചറിയാൻ സഹായിക്കുന്ന ചില വഴികളുണ്ട്.

Mango: മാങ്ങയ്ക്ക് മധുരമുണ്ടോ? കഴിച്ചുനോക്കാതെ അറിയാം, ചെയ്യേണ്ടത്…
പ്രതീകാത്മക ചിത്രംImage Credit source: anand purohit/Moment/Getty Images
Nithya Vinu
Nithya Vinu | Published: 05 May 2026 | 02:17 PM

സീസൺ എത്തിയതോടെ വിപണിയിൽ പലതരത്തിലുള്ള മാമ്പഴങ്ങളാണ് സ്ഥാനം നേടിയിട്ടുള്ളത്. അതുകൊണ്ട് ഇവയിൽ ഏറ്റവും നല്ലതും, രുചിയുള്ളതുമായവ എങ്ങനെ തിരഞ്ഞെടുക്കാം എന്നത് പലരെയും കുഴപ്പിക്കുന്ന പ്രശ്നമാണ്. വലുപ്പവും നിറവും നോക്കി വാങ്ങിച്ചാലും വീട്ടിലെത്തി മുറിച്ച് നോക്കുമ്പോൾ ചിലപ്പോൾ നല്ല പുളിപ്പായിരിക്കും. പൈസ പോയത് മിച്ചം. എന്നാൽ ഇനി വിഷമിക്കേണ്ട, നിങ്ങളുടെ പണം നഷ്ടപ്പെടാതെ മധുരമുള്ള മാങ്ങകൾ തിരിച്ചറിയാൻ സഹായിക്കുന്ന ചില വഴികളുണ്ട്. കണ്ടാൽ നല്ല ഭംഗിയുള്ള എല്ലാ മാങ്ങകളും മധുരമുള്ളതാകണമെന്നില്ല. പുറംകാഴ്ചയിൽ പലപ്പോഴും നമ്മൾ കബളിപ്പിക്കപ്പെട്ടേക്കാം. എന്നാൽ മാങ്ങയുടെ നിറം മാത്രം നോക്കാതെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല തേൻ മധുരമുള്ള മാങ്ങകൾ നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ചില ടിപ്സുകൾ ഇതാ…

മധുരമുള്ള മാമ്പഴം എങ്ങനെ തിരിച്ചറിയാം?

മണം നോക്കുക: മധുരമുള്ള മാങ്ങ തിരിച്ചറിയാനുള്ള ഏറ്റവും മികച്ച വഴി അതിന്റെ മണമാണ്. മാങ്ങയുടെ ഞെട്ടിന്റെ ഭാഗത്ത് മണത്തു നോക്കുക. അവിടെ നിന്ന് നല്ല സുഗന്ധമുള്ള മാമ്പഴം മധുരമുള്ളതായിരിക്കും. മണമില്ലാത്തവയോ അല്ലെങ്കിൽ അമിതമായ പുളിപ്പ് മണമുള്ളവയോ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.

തൊട്ടു നോക്കാം: മാങ്ങ കൈകളിൽ എടുത്ത് പതുക്കെ ഒന്ന് അമർത്തി നോക്കുക. കല്ലുപോലെ ഇരിക്കുന്നവ പഴുക്കാത്തതോ മധുരം കുറഞ്ഞതോ ആകാം. എന്നാൽ വളരെ മൃദുവായ അല്ലെങ്കിൽ കുഴഞ്ഞ മാങ്ങകൾ അമിതമായി പഴുത്തതോ ചീഞ്ഞതോ ആകാൻ സാധ്യതയുണ്ട്. പതുക്കെ അമർത്തുമ്പോൾ ചെറുതായി അമരുന്ന പാകത്തിലുള്ള മാങ്ങകളാണ് ഏറ്റവും രുചികരമായത്.

ആകൃതി ശ്രദ്ധിക്കുക: മെലിഞ്ഞു നീണ്ട മാങ്ങകളേക്കാൾ വശങ്ങൾ ഉരുണ്ടിരിക്കുന്ന മാങ്ങകളിൽ മാംസളമായ ഭാഗം കൂടുതലുണ്ടാകും. നല്ല പുഷ്ടിയുള്ളതും ഉരുണ്ടതുമായ ആകൃതിയുള്ള മാങ്ങകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

നിറം മാത്രം നോക്കരുത്: പലരും മാങ്ങയുടെ നിറം നോക്കിയാണ് മധുരം നിശ്ചയിക്കുന്നത്. എന്നാൽ നിറം മാങ്ങയുടെ ഇനത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. മഞ്ഞനിറമില്ലാത്ത പച്ച കലർന്ന മാങ്ങകളും നല്ല മധുരമുള്ളവയായിരിക്കാം. അതിനാൽ നിറത്തേക്കാൾ പ്രാധാന്യം മണത്തിനും സ്പർശനത്തിനും നൽകുക.

തൊലിപ്പുറത്തെ മാറ്റങ്ങൾ:  മാങ്ങയുടെ തൊലിപ്പുറത്ത് കറുത്ത ചെറിയ പാടുകൾ കാണുന്നത് അത് പഴുത്തു എന്നതിന്റെ സൂചനയാണ്. എന്നാൽ വലിയ കുഴികളോ അമിതമായ കറുത്ത പാടുകളോ ഉള്ള മാങ്ങകൾ ഒഴിവാക്കണം.

ALSO READ: പഴുത്ത മാങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ? ഇതറിയാതെ പോകരുത്

മാങ്ങ പഴുപ്പിക്കാനും വഴിയുണ്ട്

  • ഓരോ മാങ്ങയും പ്രത്യേകം പത്രക്കടലാസിലോ ബ്രൗൺ പേപ്പറിലോ പൊതിയുക. ഇത് മാങ്ങയിൽ നിന്നുള്ള എഥിലീൻ വാതകം പുറത്തുപോകാതെ നിലനിർത്തുകയും പഴുക്കൽ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു.
  • മാങ്ങകൾ അരിയിട്ട വെച്ച പാത്രത്തിലോ പെട്ടിയിലോ താഴ്ത്തി വെക്കുക. അരിയിലെ ചൂടും എഥിലീൻ വാതകത്തിന്റെ സാന്നിധ്യവും മാങ്ങ വേഗത്തിൽ പഴുക്കാൻ സഹായിക്കും.
  • കൂടുതൽ മാങ്ങകൾ ഉണ്ടെങ്കിൽ ഒരു പെട്ടിയിൽ വൈക്കോൽ നിരത്തി അതിനു മുകളിൽ മാങ്ങകൾ വെക്കാം. വീണ്ടും വൈക്കോൽ കൊണ്ട് മൂടുക. വൈക്കോലിനുള്ളിലെ ചൂട് മാങ്ങയ്ക്ക് നല്ല മഞ്ഞനിറം ലഭിക്കാനും സ്വാഭാവിക മധുരം കിട്ടാനും സഹായിക്കും.
  • മാങ്ങകൾ ഒരു തുണി സഞ്ചിയിലോ ചണച്ചാക്കിലോ ഇട്ട് കാറ്റ് കടക്കാത്ത വിധം കെട്ടി ഇരുട്ടുള്ള സ്ഥലത്ത് വെക്കുക. വെളിച്ചം തട്ടാത്തതും ചൂടുള്ളതുമായ സാഹചര്യം മാങ്ങ വേഗത്തിൽ പഴുക്കാൻ സഹായിക്കും.

English Summary:

Sweet mangoes chossing becomes easier if you use your senses instead of relying only on appearance. A key tip is to smell the mango near the stem, ripe and sweet mangoes usually have a strong, pleasant fruity aroma, while unripe ones have little to no smell and overripe ones may smell sour.

Follow Us