AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Heath Tips: മുലപ്പാൽ മുതൽ മുട്ടയുടെ മഞ്ഞ വരെ, അപകടകരികളായ മൈക്രോപ്ലാസ്റ്റിക്; എങ്ങനെ തടയാം?

How to Reduce Microplastics in Your Kitchen: നിങ്ങൾ ഉപയോഗിക്കുന്ന നോൺ-സ്റ്റിക് പാനുകൾ, പ്ലാസ്റ്റിക് ചപ്പാത്തി പലകകൾ, പ്ലാസ്റ്റിക് തവികൾ എന്നിവയിലൂടെയും ഭക്ഷണത്തിലെത്താം. അമിതമായി പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ ഫാക്ടറികളിലെ മെഷീനുകളിലൂടെയും പ്ലാസ്റ്റിക് പാക്കേജിംഗിലൂടെയും കടന്നുപോകുമ്പോൾ വലിയ തോതിൽ പ്ലാസ്റ്റിക് മലിനീകരണത്തിന് വിധേയമാകുന്നുണ്ട്എന്നും പറയപ്പെടുന്നു.

Heath Tips: മുലപ്പാൽ മുതൽ മുട്ടയുടെ മഞ്ഞ വരെ, അപകടകരികളായ മൈക്രോപ്ലാസ്റ്റിക്; എങ്ങനെ തടയാം?
പ്രതീകാത്മക ചിത്രംImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 28 Apr 2026 | 07:58 PM

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഭക്ഷണം ആണ് മുലപ്പാൽ. ജനിച്ചുവീഴുന്ന കുഞ്ഞിന്റെ നാവിൽ ഇറ്റിക്കുന്ന സുരക്ഷിതവും പോഷകസമൃദ്ധവുമായ മുലപ്പാലിലും പ്ലാസ്റ്റിക് തരികൾ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതാണ് സത്യം. അമ്മമാർ കഴിക്കുന്ന ഭക്ഷണത്തിലടങ്ങിയ പ്ലാസ്റ്റിക് തരികൾ (മൈക്രോ പ്ലാസ്റ്റിക്കുകൾ) ദഹനത്തിനുശേഷവും നശിക്കാതെ രക്തത്തിലെത്തുകയും പിന്നീട് അത് മുലപ്പാലിലെത്തുകയും ചെയ്യുന്നു എന്നാണ് പഠനം.

നമ്മുടെ തീൻമേശയിലെ വിഭവങ്ങളിൽ പ്ലാസ്റ്റിക് കണികകൾ കലർന്നിട്ടുണ്ടെന്നാണ് വിദ​ഗധർ സൂചിപ്പിക്കുന്നത്. വായുവും വെള്ളവും പോലെ പ്ലാസ്റ്റിക്കും ഇന്ന് നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അത്ര ചെറിയ മൈക്രോപ്ലാസ്റ്റിക്കുകൾ (5 മില്ലിമീറ്ററിൽ താഴെ) മുതൽ നാനോപ്ലാസ്റ്റിക്കുകൾ വരെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഒളിച്ചിരിപ്പുണ്ട്.

എങ്ങനെയാണ് ഇവ ഭക്ഷണത്തിൽ എത്തുന്നത്?

നമ്മുടെ ഭക്ഷണ ശൃംഖലയുടെ എല്ലാ തലങ്ങളിലും പ്ലാസ്റ്റിക് സാന്നിധ്യമുണ്ട്. കൃഷിയിടങ്ങളിൽ നിന്ന് തുടങ്ങുന്നു പ്ലാസ്റ്റിക് കലരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കലർന്ന മണ്ണിൽ വളരുന്ന സസ്യങ്ങൾ വേരുകൾ വഴി ഇവ ആഗിരണം ചെയ്യുന്നു. കന്നുകാലികൾ കഴിക്കുന്ന തീറ്റയിലൂടെ ഇത് മാംസത്തിലും മുട്ടയിലും എത്തുന്നു. പാചകത്തിനിടെയും ഇത് സംഭവിക്കാം.

Also Read – വസ്ത്രത്തിന് നിറം നൽകുന്നതു മുതൽ മിഠായി വരെ… ഒരു പഴത്തൊലിയും ഇനി കളയേണ്ട

നിങ്ങൾ ഉപയോഗിക്കുന്ന നോൺ-സ്റ്റിക് പാനുകൾ, പ്ലാസ്റ്റിക് ചപ്പാത്തി പലകകൾ, പ്ലാസ്റ്റിക് തവികൾ എന്നിവയിലൂടെയും ഭക്ഷണത്തിലെത്താം. അമിതമായി പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ ഫാക്ടറികളിലെ മെഷീനുകളിലൂടെയും പ്ലാസ്റ്റിക് പാക്കേജിംഗിലൂടെയും കടന്നുപോകുമ്പോൾ വലിയ തോതിൽ പ്ലാസ്റ്റിക് മലിനീകരണത്തിന് വിധേയമാകുന്നുണ്ട്എന്നും പറയപ്പെടുന്നു.

കുടിവെള്ളവും ചായയും പോലും സുരക്ഷിതമല്ലത്രേ…

കുപ്പി വെള്ളത്തിലും ടാപ്പ് വെള്ളത്തിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യമുണ്ട്. പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഉണ്ടാകുന്ന ഉരസൽ പോലും വെള്ളത്തിലേക്ക് നൂറുകണക്കിന് കണികകൾ പടരാൻ കാരണമാകുന്നു. അതേസമയം, പ്ലാസ്റ്റിക് അംശമുള്ള ടീ ബാഗുകൾ ഉപയോഗിച്ച് ചായ ഉണ്ടാക്കുമ്പോൾ കോടിക്കണക്കിന് പ്ലാസ്റ്റിക് കണികകളാണ് നമ്മുടെ ചായക്കോപ്പയിൽ കലരുന്നത്.

എങ്ങനെ ഒഴിവാക്കാം…

പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും, ചില ലളിതമായ മുൻകരുതലുകൾ വഴി പ്ലാസ്റ്റിക് അകത്തുചെല്ലുന്നത് കുറയ്ക്കാൻ സാധിക്കും.

  • അരി പാകം ചെയ്യുന്നതിന് മുൻപ് നന്നായി കഴുകുന്നത് പ്ലാസ്റ്റിക് സാന്നിധ്യം 20% മുതൽ 40% വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ടാപ്പ് വെള്ളത്തിലെ 90% മൈക്രോപ്ലാസ്റ്റിക്കുകളെയും നീക്കം ചെയ്യാൻ നല്ലൊരു കാർബൺ ഫിൽട്ടറിന് സാധിക്കും.
  • പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം മൈക്രോവേവ് ചെയ്യുന്നത് ഒഴിവാക്കുക. ചൂട് കൂടുന്തോറും പ്ലാസ്റ്റിക് കണികകൾ വിഘടിച്ച് ഭക്ഷണത്തിൽ കലരാനുള്ള സാധ്യത വർദ്ധിക്കുന്നു. പോറലുകൾ വീണ നോൺ-സ്റ്റിക് പാനുകൾ, പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവ ഒഴിവാക്കി പകരം ഗ്ലാസ്, സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുക.
  • പ്ലാസ്റ്റിക് ചോപ്പിംഗ് ബോർഡിന് പകരം മരം കൊണ്ടുള്ളവ ഉപയോഗിക്കുന്നത് നല്ലതാണ്. പ്ലാസ്റ്റിക് ബോർഡുകളിൽ പച്ചക്കറി മുറിക്കുമ്പോൾ ഓരോ തവണയും ലക്ഷക്കണക്കിന് കണികകൾ അതിൽ പറ്റിപ്പിടിക്കുന്നുണ്ട്.

ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

മനുഷ്യന്റെ രക്തത്തിലും മസ്തിഷ്കത്തിലും പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കുടലിലെ ഉപകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാനോ അല്ലെങ്കിൽ രക്തപ്രവാഹത്തിലൂടെ മറ്റ് അവയവങ്ങളിൽ അടിഞ്ഞുകൂടാനോ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നു. എങ്കിലും ഇവ ശരീരത്തിൽ എത്രത്തോളം ആഘാതം ഉണ്ടാക്കുന്നു എന്നതിൽ പഠനങ്ങൾ തുടരുകയാണ്.

ചുരുക്കത്തിൽ പ്ലാസ്റ്റിക് പൂർണ്ണമായും ഉപേക്ഷിക്കുക എന്നത് ഇന്നത്തെ ലോകത്ത് പ്രായോഗികമല്ലെങ്കിലും, അടുക്കളയിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിലൂടെയും പ്രകൃതിദത്തമായ രീതികൾ സ്വീകരിക്കുന്നതിലൂടെയും വലിയൊരു പരിധി വരെ ഈ ഭീഷണിയിൽ നിന്നും നമുക്ക് രക്ഷപ്പെടാം.

Follow Us