Skin Healthcare: മുഖത്ത് വെറുതെ കൈവെക്കാറുണ്ടോ? ചർമ്മത്തിന് പണി കിട്ടും; മാറ്റണം ഈ ശീലങ്ങൾ

Skin Healthcare Tips: മുഖത്ത് കൂടെക്കൂടെ തൊടുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കിൽ അത് എത്രയും വേ​ഗം മാറ്റേണ്ടതാണ്. നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ തന്നെയാണ് ചർമ്മത്തെ മോശമാക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതെ പലപ്പോഴും മുഖക്കുരുവും കറുത്ത പാടുകളും മാറാത്തതിന് കാരണം നാം ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ തന്നെയാണ്. അത്തരത്തിൽ ദിവസവും നിങ്ങൾ ചെയ്യുന്ന ആ തെറ്റുകൾ എന്തെല്ലാമെന്ന് നോക്കാം.

Skin Healthcare: മുഖത്ത് വെറുതെ കൈവെക്കാറുണ്ടോ? ചർമ്മത്തിന് പണി കിട്ടും; മാറ്റണം ഈ ശീലങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

05 May 2026 | 12:56 PM

തിരക്കേറിയ ജീവിതശൈലിയും മോശം ഭക്ഷണക്രമവും എല്ലാം ചേരുമ്പോൾ ചർമ്മവും ആരോ​ഗ്യവുമെല്ലാം പലരുടെയും വളരെ മോശമാണ്. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ വിലകൂടിയ ക്രീമുകൾ ഉപയോഗിക്കുന്നവരാണ് കൂടുതലും. എന്നാൽ ഇതിന് പകരം, നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ തന്നെയാണ് ചർമ്മത്തെ മോശമാക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതെ പലപ്പോഴും മുഖക്കുരുവും കറുത്ത പാടുകളും മാറാത്തതിന് കാരണം നാം ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ തന്നെയാണ്. അത്തരത്തിൽ ദിവസവും നിങ്ങൾ ചെയ്യുന്ന ആ തെറ്റുകൾ എന്തെല്ലാമെന്ന് നോക്കാം.

മുഖത്ത് കൂടെക്കൂടെ തൊടുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കിൽ അത് എത്രയും വേ​ഗം മാറ്റേണ്ടതാണ്. കാരണം ഇത് ചർമ്മത്തിൻ്റെ ആരോഗ്യം നശിപ്പിക്കുന്ന പ്രധാന തെറ്റുകളിൽ ഒന്നാണ്. വിലകൂടിയ ഉല്പന്നങ്ങളും ചികിത്സയും ഒന്നും വേണ്ട, ഈ ശീലം മാറ്റിയാൽ തന്നെ പകുതി ചർമ്മപ്രശ്നങ്ങളും ഇല്ലാതാകുമെന്നതാണ് സത്യം. എന്തുകൊണ്ടാണ് മുഖത്ത് തൊടുമ്പോൾ അത് ചർമ്മത്തിൻ്റെ ആരോ​ഗ്യത്തെ ബാധിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?

ALSO READ: കൊതുകിനെ ഓടിക്കാൻ ക്രീം പുരട്ടുന്നവർ ശ്രദ്ധിക്കുക! ചർമ്മത്തിന് ദോഷമോ?; വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

മുഖത്ത് തൊടുന്നത് അപകടം

ബാക്ടീരിയ: നമ്മുടെ കൈകൾ എപ്പോഴും ശുചിത്വമുള്ളതല്ല. കാരണം ഫോൺ, കീബോർഡ്, ഡോർ ഹാൻഡിൽ തുടങ്ങിയവയിൽ തൊടുമ്പോൾ അവിടെയുള്ള ബാക്ടീരിയകൾ നമ്മുടെ കൈകളിൽ പതിക്കുന്നു. ഇതേ കൈകൾ കൊണ്ട് മുഖത്ത് തൊടുന്നതിലൂടെ അവ ചർമ്മത്തിലേക്ക് പടരുന്നു. ഇത് പിന്നീട് മുഖക്കുരു, അലർജി, അണുബാധ എന്നിവയ്ക്ക് കാരണമാകും. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമുള്ളവരിൽ.

എണ്ണമയം: കൈകളുപയോ​ഗിച്ച് മുഖത്ത് സ്പർശിക്കുമ്പോൾ അഴുക്കും എണ്ണമയവും മുഖത്തെ സുഷിരങ്ങൾ അടയ്ക്കാൻ കാരണമാകുന്നു. ഇത് ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് തുടങ്ങിയവയ്ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു.

വീക്കം: മുഖക്കുരു ഉള്ളവർ അതിൽ തൊടുകയോ പൊട്ടിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് വളരെ അപകടകരമാണ്. കാരണം അതുവഴി ചർമ്മത്തിൽ പാടുകളും മുറിവുണ്ടായ സ്ഥലത്ത് മായാത്ത തഴമ്പുകളും ഉണ്ടാകാൻ കാരണമാകുന്നു.

അകാല വാർദ്ധക്യം: മുഖത്തെ ചർമ്മം വലിച്ച് പിടിക്കുന്നതും വല്ലാതെ തിരുമ്മുന്നതും കണ്ണിന് താഴെ ചുളിവുകൾ വീഴാൻ കാരണമാകും. കൂടാതെ ചർമ്മം തൂങ്ങാനും സാധ്യതയുണ്ട്. അതിനാൽ മുഖത്ത് കടിനമായ രീതിയിൽ ഒന്നും തന്നെ ചെയ്യാതിരിക്കുക.

ശീലങ്ങൾ മാറ്റാൻ ചെയ്യേണ്ടത്

കൈകൾ വൃത്തിയായി സൂക്ഷിക്കുക: മുഖത്ത് തൊടേണ്ട സാഹചര്യം വന്നാൽ കൈകൾ സോപ്പിട്ട് നന്നായി കഴുകിയ ശേഷം മാത്രം തൊടുക.

ഫോൺ ക്ലീൻ ചെയ്യുക: കോൾ ചെയ്യുമ്പോൾ നിങ്ങളുടെ ചർമ്മത്തിൽ ഏറ്റവും കൂടുതൽ സ്പർശിക്കുന്ന ഒന്നാണ് മൊബൈൽ ഫോൺ. അതിനാൽ ഫോണിൻ്റെ സ്ക്രീൻ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

മുഖം കഴുകുന്നത്: ചർമ്മത്തിന് അനുയോജ്യമായ ഫേസ് വാഷ് ഉപയോഗിച്ച് മാത്രമെ മുഖം കഴുകാവൂ. ദിവസവും രണ്ട് നേരം മുഖം കഴുകുന്നത് വളരെ നല്ലതാണ്. തോർത്ത് ഉപയോഗിച്ച് ഒരിക്കലും നിങ്ങളുടെ മുഖം അമർത്തി തുടയ്ക്കരുത്. പകരം മൃദുവായി വെള്ളം ഒപ്പിയെടുക്കുക.

മാനസികമായ ബോധ്യം: മുഖത്ത് തൊടാൻ തോന്നുമ്പോഴെല്ലാം ബോധപൂർവ്വം തന്നെ അത് ഒഴിവാക്കുക എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി. ഇത് കാലക്രമേണ ഈ ശീലം ഇല്ലാതാക്കാൻ സഹായിക്കും.

English Summary:

Your skin is a reflection of your external habits. While expensive serums and treatments are good in some times. But your habits is the important thing for skinhealth. Frequent face-touching is badly affect your skin and aging.

 

 

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്