AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Belt History | പുറത്തു കണ്ടാൽ മോശമെന്ന് കരുതിയ വസ്തു, വസ്ത്രങ്ങളുടെ അഭിവാജ്യഘടകമായ കഥ

പാൻ്റുകളിലേക്ക് ബെൽറ്റുകളെത്താൻ കാരണമായ പ്രധാന ഘടകങ്ങളിൽ ഒന്ന് ഒന്നാം ലോകമഹായുദ്ധമാണ്. അക്കാലത്തുണ്ടായിരുന്ന സസ്പെൻഡറുകളേക്കാൾ ഉപയോഗപ്രദമാവുന്നത് ബെൽറ്റുകളാണെന്ന് കണ്ടെത്തിയതാണ് ഗുണകരമായ. തോളിലൂടെ തൂക്കിയിടുന്ന ഇവ പാൻ്റുകളിലെ ഹുക്കുകളിൽ കൊളുത്താറായിരുന്നു പതിവ്. അക്കാലത്തെ പാൻ്റുകൾ എല്ലാം തന്നെ ഹൈ- വെയിസ്റ്റ് ആയിരുന്നതിനാൽ ബെൽറ്റുകളേക്കാൾ ഏറ്റവുമധികം ഉപകാരം ഇത്തരം സസ്പെൻഡറുകളായിരുന്നു

Belt History | പുറത്തു കണ്ടാൽ മോശമെന്ന് കരുതിയ വസ്തു, വസ്ത്രങ്ങളുടെ അഭിവാജ്യഘടകമായ കഥ
BeltsImage Credit source: Pexels Free
Arun Nair
Arun Nair | Published: 23 Aug 2026 | 12:54 PM

കാലം കടന്നു പോകും തോറും മനുഷ്യ വംശം തങ്ങളുടെ ദൈനംദിന ജീവിതം കൂടുതൽ ആയാസരഹിതമാക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇന്ന് അത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്സിൻ്റെ അഡ്വാൻസ്ഡ് വേർഷനുകളിലേക്ക് എത്തി നിൽക്കുന്നു. പരിണാമങ്ങൾ ഉണ്ടായെങ്കിലും അന്നത്തെ മനുഷ്യരുടെ കണ്ടുപിടുത്തങ്ങൾ പലതും ഇന്നും തുടർന്നു പോകുന്നു എന്നത് അതിശയകരമാണ്. അവയിലൊന്നിൻ്റെ കഥയൊന്ന് നോക്കാം.

വേട്ടയാടാൻ ആയുധങ്ങൾ ശരീരത്തിൽ തൂക്കാൻ ഉപയോഗിച്ചിരുന്നൊരു വള്ളി പിന്നീട് മനുഷ്യർക്ക് വളരെ ഉപകാരപ്രദമായ ഒന്നായി മാറി. ഒരു കാലത്ത് പുറത്തു കണ്ടാൽ മോശമെന്നും പോലും കരുതിയ ആ വസ്തു, വസ്ത്രങ്ങളുടെ അഭിവാജ്യഘടകമായി മാറിയപ്പോൾ അതിന് ലഭിച്ച പേര് ബെൽറ്റ് എന്നായിരുന്നു. വെങ്കലയുഗത്തിൽ തോൽ കൊണ്ടും തുണി കൊണ്ടും നിർമ്മിച്ച അരപ്പട്ടകൾ ഉപയോഗിച്ചിരുന്നു ഇവയുടെ പ്രധാന ഉപയോഗം വാളുകൾ, കത്തികൾ, പണസഞ്ചികൾ തുടങ്ങിയവ തൂക്കിയിടാനും അയഞ്ഞ വസ്ത്രങ്ങൾ ഒതുക്കിവെക്കുക എന്നിവയായിരുന്നു. 19-ാം നൂറ്റാണ്ടിലേക്ക് എത്തിയതോടെ പാൻ്റുകൾ ശരീരത്തിൽ ഉറപ്പിച്ച് നിർത്താൻ പുരുഷന്മാരും, സ്ത്രീകളും സസ്പെൻഡറുകൾ എന്നൊരു വസ്തു ഉപയോഗിക്കാൻ ആരംഭിച്ചു. തോളിലൂടെ തൂക്കിയിടുന്ന ഇവ പാൻ്റുകളിലെ ഹുക്കുകളിൽ കൊളുത്താറായിരുന്നു പതിവ്. അക്കാലത്തെ പാൻ്റുകൾ എല്ലാം തന്നെ ഹൈ- വെയിസ്റ്റ് ആയിരുന്നതിനാൽ ബെൽറ്റുകളേക്കാൾ ഏറ്റവുമധികം ഉപകാരം ഇത്തരം സസ്പെൻഡറുകളായിരുന്നു. ഇവ പുറത്തു കാണാതിരിക്കാനും ആളുകൾ ശ്രദ്ധിച്ചിരുന്നു.

ALSO READ: കഞ്ഞിവെള്ളം വെറുതെ കളയല്ലേ; ഈ 7 ചെടികൾക്ക് ഇതൊരു മികച്ച വളമാണ്!

ഒന്നാം ലോക മഹായുദ്ധം

പാൻ്റുകളിലേക്ക് ബെൽറ്റുകളെത്താൻ കാരണമായ ഘടകങ്ങളിൽ ഒന്ന് ഒന്നാം ലോകമഹായുദ്ധമാണ്.യുദ്ധ മുന്നണികളിലും മറ്റും സൈനീകർക്ക് വളരെ വേഗത്തിൽ സഞ്ചരിക്കുക, വേഗത്തിൽ തങ്ങളുടെ യൂണിഫോം ധരിക്കുക എന്നിവക്കായി സസ്പെൻഡറുകളേക്കാൾ ഉപയോഗപ്രദമാവുന്നത് ബെൽറ്റുകളാണെന്ന് കണ്ടെത്തി. ഇത് കണ്ടെത്തിയതിന് പിന്നിൽ ഒരു പ്രത്യേക വ്യക്തികളായി ആരുമില്ലെന്നതാണ് വിവരം. യുദ്ധ മുഖത്തു നിന്നും മടങ്ങിയെത്തിയ സൈനീകർ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ബെൽറ്റുകൾ ഉപയോഗിക്കാൻ ആരംഭിച്ചു. 1920-കളിൽ മറ്റൊരു കാര്യം കൂടി സംഭവിച്ചു. പാൻ്റുകളുടെ തയ്യൽ രീതിയിൽ മാറ്റം വന്നു. അരക്കെട്ടിന്റെ ഇറക്കം കുറഞ്ഞു. 1922-ൽ വസ്ത്ര നിർമ്മാതാക്കളായ ലെവി സ്ട്രോസ് തങ്ങളുടെ ജീൻസുകളിൽ ബെൽറ്റ് ലൂപ്പുകൾ കൂടി കൊണ്ടു വരാൻ ആരംഭിച്ചു. ഇതോടെ പാൻ്റിനുള്ളിൽ ബെൽറ്റ് കടത്തി മുറുക്കാം എന്ന നിലയിലെത്തി. ഇതോടെ ബെൽറ്റുകൾ ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടി. പിന്നീട് ബെൽറ്റുകൾക്കും പരിണാമം സംഭവിച്ചു, പല തരത്തിലും പല വിധത്തിലും വരെ ബെൽറ്റുകൾ വിപണിയിലെത്തി

വസ്ത്രധാരണത്തിൻ്റെ ഒഴിച്ചു കൂടാനാവാത്ത ഘടകം

വസ്ത്രധാരണത്തിൻ്റെ ഒഴിച്ചു കൂടാനാവാത്ത ഘടകമായും, അലങ്കാരമായി, ഐഡൻ്റിറ്റിയായുവും വരെ ബെൽറ്റുകൾ മാറി. വെറും തുകൽ അരപ്പട്ടയിൽ നിന്നും ബെൽറ്റുകളിലേക്കുള്ള പരിണാമം അത്ഭുതകരമായിരുന്നു.ജാപ്പനീസ് ജ്വല്ലറായി ജിൻസ് തനാക്കയുടെ സ്വർണ്ണത്തിലും, പ്ലാറ്റിനത്തിലും നിർമ്മിച്ച ബെൽറ്റാണ് ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയതെന്ന് കരുതുന്നത് ഇതിൻ്റെ വില ഏതാണ്ട് 34 ലക്ഷത്തിനും മുകളിലാണ്. ഡ

English Summary

How Trouser belt has been become the important part of Dress. how people find out the use this belts. Know how this particular thing become popular in the world.

 

Follow Us