Health Tips: ഇയർഫോൺ മറ്റൊരാൾക്ക് കൊടുക്കാറുണ്ടോ? ശേഷം ചെവിക്കുള്ളിൽ സംഭവിക്കുന്നത്
Sharing Earphones Health Risk: ഓരോ വ്യക്തിയുടെ ചെവിക്കുള്ളിലും വ്യത്യസ്തമായ ബാക്ടീരിയകളുടെ വളർച്ചയുണ്ട്. നിങ്ങൾ ഇയർഫോൺ കൈമാറുമ്പോൾ നിങ്ങളുടെ സുഹൃത്തിൻ്റെ ചെവിയിലുള്ള ബാക്ടീരിയകളെ നിങ്ങളുടെ ചെവിയിലേക്കും നിങ്ങളുടെ ചെവിക്കുള്ളിലേത് അവരുടെ ചെവിയിലേക്കും പങ്കിടുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമുള്ള കടുത്ത അണുബാധകൾക്ക് കാരണമാകുന്നു.
ഇയർഫോൺ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്. നമ്മളിൽ പലരും കണ്ടിട്ടുള്ള മറ്റൊരു കാര്യമാണ് ഒരാൾ ഉപയോഗിച്ച ഇയർഫോൺ മറ്റൊരാൾ ഉപയോഗിക്കുന്നത്. സുഹൃത്തുക്കൾ, പങ്കാളികൾ, സഹോദരങ്ങൾ എന്നിങ്ങനെ നമ്മൾ ഇയർഫോണുകൾ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. എന്നാൽ വളരെ നിസാരവും സാധാരണവുമായി തോന്നുന്ന ഈ പ്രവർത്തി അത്ര നിസാരക്കാരനല്ല. മറ്റ് സാധനങ്ങൾ പങ്കിടുന്ന അതേ ലാഘവത്തോടെ ചെയ്യാൻ പറ്റുന്ന ഒന്നായി ഇതിനെ കാണരുത്. കാരണം, നിങ്ങൾ കാത്തിരിക്കുന്ന വിപത്ത് ചിന്തിക്കുന്നതിലും അപ്പുറമാണ്.
ഫോർട്ടിസ് ഗ്രേറ്റർ നോയിഡയിലെ ഇഎൻടി കൺസൾട്ടന്റായ ഡോ. അനിൽ കുമാർ റായിയാണ്, ഇയർഫോണുകൾ പങ്കിടുന്നതിൻ്റെ അപകട സാധ്യതയെക്കുറിച്ച് വെളിപ്പെടുത്തുന്നത്. ആരുമായിട്ടാണോ ഇയർഫോൺ പങ്കുവയ്ക്കുന്നത് അവർക്കും നിങ്ങൾക്കും ദോഷകരമായ പ്രവർത്തിയാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. അത്തരത്തിൽ ഇയർഫോൺ മറ്റൊരാൾക്ക് നൽകുമ്പോൾ യഥാർത്ഥത്തിൽ ചെവിക്ക് എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.
ALSO READ: കത്തുന്ന വെയിൽ ഗർഭിണികൾക്ക് അപകടമോ? അമ്മയ്ക്കും കുഞ്ഞിനും വേണം പ്രത്യേക കരുതൽ
ഇയർഫോൺ പങ്കിടുമ്പോൾ സംഭവിക്കുന്നത് എന്ത്?
ബാക്ടീരിയകളുടെ കൈമാറ്റം: ഓരോ വ്യക്തിയുടെ ചെവിക്കുള്ളിലും വ്യത്യസ്തമായ ബാക്ടീരിയകളുടെ വളർച്ചയുണ്ട്. നിങ്ങൾ ഇയർഫോൺ കൈമാറുമ്പോൾ നിങ്ങളുടെ സുഹൃത്തിൻ്റെ ചെവിയിലുള്ള ബാക്ടീരിയകളെ നിങ്ങളുടെ ചെവിയിലേക്കും നിങ്ങളുടെ ചെവിക്കുള്ളിലേത് അവരുടെ ചെവിയിലേക്കും പങ്കിടുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമുള്ള കടുത്ത അണുബാധകൾക്ക് കാരണമാകുന്നു. ഒരുപക്ഷേ കാലക്രമേണ കേൾവിയെ വരെ ബാധിച്ചേക്കാം.
ഈർപ്പവും അണുബാധയും: ഇയർഫോൺ ഉപയോഗിക്കുന്ന സമയത്ത് ചെവിക്കുള്ളിൽ വായുസഞ്ചാരം കുറയുകയും ചൂടും ഈർപ്പവും വർദ്ധിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഇതാകട്ടെ ദോഷകരമായ ബാക്ടീരിയകൾക്കും ഫംഗസിനും വളരാൻ പറ്റിയ ഏറ്റവും മികച്ച സാഹചര്യം സൃഷ്ടിക്കുന്നു. മറ്റൊരാളുടെ ഇയർഫോണിലെ അണുക്കൾ നിങ്ങളുടെ ചെവിക്കുള്ളിലെ ഈ ഈർപ്പത്തിൽ വേഗം പടർന്ന് പിടിക്കുമെന്നതാണ് മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം. അതിനാൽ വളരെയധികം സൂക്ഷിച്ച് മാത്രം ഇത്തരം പ്രവർത്തികൾ ചെയ്യുക.
ഇയർ വാക്സ്: നിങ്ങൾ ശ്രദ്ധിച്ചാൽ കാണുന്ന ഒരു കാര്യമാണ്, ഏത് ഇയർഫോണായാലും അതിൽ ചെറിയ അളവിൽ ചെവിയിലെ വാക്സ് പറ്റിപ്പിടിച്ച് ഇരിക്കുന്നുണ്ടാകും. ഇതിൽ ബാക്ടീരിയകളും ധാരാളമായി കാണപ്പെടുന്നുണ്ട്. മറ്റൊരാളുടെ ‘വാക്സ്’ നിങ്ങളുടെ ചെവിയിലെത്തുന്നത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ഭാവിയിൽ കേൾവിശക്തി കുറയാനും അതുപോലെ ഗുരുതരമായ മറ്റ് അസുഖങ്ങൾ ഉണ്ടാകാനും കാണമാകുന്നു.
വൃത്തിയാക്കാതിരിക്കുക: നിങ്ങളുടെ ഇയർഫോണുകളായാലും അത് വൃത്തിയാക്കാതിരിക്കുന്നത് വളരെ അപകടകരമാണ്. കാരണം അതിൽ എപ്പോഴും വാക്സുകൾ പുറത്തെ പൊടിപടലങ്ങൾ എന്നിവ പറ്റിപ്പിടിച്ച് ഇരിക്കാറുണ്ട്. ഈ സാഹചര്യത്തിൽ നിങ്ങൾ വൃത്തിയാക്കാതെ ചെവിയിൽ വീണ്ടും വീണ്ടും വയ്ക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ എപ്പോൾ ഇയർഫോൺ ചെവിയിൽ വെയ്ച്ചാലും അത് വൃത്തിയാക്കിയ ശേഷം മാത്രം വയ്ക്കുക.
ഇയർഫോൺ പങ്കിടുന്നത് മൂലമുണ്ടാകുന്ന അസുഖം
- ബാക്ടീരിയകൾ രോമകൂപങ്ങളിലൂടെ ഉള്ളിൽ കടന്ന് വേദനയേറിയ കുരുക്കൾ ഉണ്ടാകാനും അത് പിന്നീട് മറ്റ് പല പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു.
- ചെവിക്കുള്ളിലെ അസഹനീയമായ ചൊറിച്ചിലും കടുത്ത വേദനയും അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.
- ഒറ്റൈറ്റിസ് എക്‌സ്റ്റേണ (Otitis Externa) എന്ന അവസ്ഥയ്ക്ക് ഇയർഫോണുകൾ കൈമാറുന്നത് കാരണമാകാറുണ്ട്. ഇത് ചെവിയുടെ പുറംഭാഗത്ത് കടുത്ത വേദനയും വീക്കവും ഉണ്ടാക്കുന്നു.
അണുബാധ ഒഴിവാക്കാൻ ചെയ്യേണ്ടത്
- ഇയർഫോൺ ഒരു പേഴ്സണൽ വസ്തുവായി മാത്രം കാണുക. കഴിവതും മറ്റുള്ളവരുമായി ഇത് കൈമാറാതിരിക്കുക.
- ഉപയോഗത്തിന് മുമ്പും ശേഷവും 70 ശതമാനം ആൽക്കഹോൾ ഉൾപ്പെട്ട വൈപ്പുകൾ ഉപയോഗിച്ച് ഇയർബഡുകൾ വൃത്തിയാക്കുക
- നീക്കം ചെയ്യാവുന്ന സിലിക്കൺ ടിപ്പുകൾ ഉപയോഗിക്കുക, അവ പതിവായി മാറ്റാൻ ശ്രദ്ധിക്കുക
English Summary:
Expert Advice For Sharing Earphones. Experts Warn It Is A High-risk Habit For Your Hygiene. Know The Health Risk And Ear Infections Causes By Earphones Sharing. Also Read About How To Prevent Ear Infection, Diseases Caused By Sharing Earphones And What Really Happens Inside Your Ears.