Onam Payasam: ഓണം കഴിഞ്ഞിട്ടും പായസം ബാക്കിയുണ്ടോ? വീണ്ടും ചൂടാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്!

Leftover Onam Payasam Reheating Tips: ഓണത്തിൻ്റെ അന്ന് സദ്യ തയ്യാറാക്കാൻ കഷ്ട്ടപ്പെട്ട അമ്മമാർക്ക് ഒരു രണ്ട് മൂന്ന് ദിവസത്തേക്ക് കറികളും മറ്റും വീണ്ടും ഉണ്ടാക്കാതെ റെസ്റ്റെടുക്കാനുള്ളത് എല്ലാ വീടുകളിലും ഉണ്ടാകും. എന്നാൽ അതിൽ പായസം ബാക്കി വരുമ്പോഴാണ് കളി മാറുന്നത്. എല്ലാവരും എന്നും പായസം കുടിക്കണമെന്നില്ല. തയ്യാറാക്കിയ ദിവസത്തെ അതേ രുചിയും സ്വാ​ദും പോകാതെ പായസം ചൂടാക്കുമ്പോൾ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചേക്കണേ.

Onam Payasam: ഓണം കഴിഞ്ഞിട്ടും പായസം ബാക്കിയുണ്ടോ? വീണ്ടും ചൂടാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്!

പ്രതീകാത്മക ചിത്രം

Updated On: 

27 Aug 2026 | 05:27 PM

ഓണം കഴിഞ്ഞാലും സദ്യയിലെ മിക്ക വിഭവങ്ങളും നമ്മുടെ ഫ്രിഡ്ജുകളിൽ നിറഞ്ഞിട്ടുണ്ടാകും. ഓണത്തിൻ്റെ അന്ന് സദ്യ തയ്യാറാക്കാൻ കഷ്ട്ടപ്പെട്ട അമ്മമാർക്ക് ഒരു രണ്ട് മൂന്ന് ദിവസത്തേക്ക് കറികളും മറ്റും വീണ്ടും ഉണ്ടാക്കാതെ റെസ്റ്റെടുക്കാനുള്ളത് എല്ലാ വീടുകളിലും ഉണ്ടാകും. എന്നാൽ അതിൽ പായസം ബാക്കി വരുമ്പോഴാണ് കളി മാറുന്നത്. എല്ലാവരും എന്നും പായസം കുടിക്കണമെന്നില്ല. തയ്യാറാക്കിയ ദിവസത്തെ അതേ രുചിയും സ്വാ​ദും പോകാതെ പായസം ചൂടാക്കുമ്പോൾ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചേക്കണേ.

പാലും തേങ്ങപ്പാലും ഒടുവിൽ ചേർക്കാം: അടപ്രഥമനോ പാൽപായസമോ വീണ്ടും ചൂടാക്കുമ്പോൾ കട്ടി കൂടുതലാണെങ്കിൽ തിളപ്പിച്ചാറിയ പാലോ രണ്ടാം പാലോ ചേർക്കാം. അതായത് തേങ്ങാപാൽ. പാൽ ചേർത്ത ശേഷം ചെറുതീയിൽ പായസം ഒന്നൊഴിച്ച് ഇളക്കി ചൂടാക്കി ഉടൻ തന്നെ വാങ്ങി വെക്കുക. കൂടിയ തീയിൽ ഇട്ട് വീണ്ടും തിളപ്പിച്ചാൽ പാൽ പിരിഞ്ഞുപോകാനുള്ള സാധ്യത വളരെ ഏറെയാണ്.

ALSO READ: ഫ്രിഡ്ജിൽ വെച്ചാൽ രുചി പോകുമോ? ബാക്കിവന്ന ഓണക്കറികൾ ഫ്രഷ് ആയി സൂക്ഷിക്കാം എളുപ്പവഴി ഇതാ

നേരിട്ട് ചൂടാക്കുന്നതിന് പകരം ഡബിൾ ബോയിലിംഗ്: ഫ്രിഡ്ജിൽ വെച്ച് തണുത്ത പായസം നേരിട്ട് അടുപ്പത്തുവെച്ച് ചൂടാക്കിയാൽ അടിയിൽ പിടിക്കാനോ കരിഞ്ഞുപോകാനോ സാധ്യതയേറെയാണ്. പായസം പാത്രം ചൂടുവെള്ളത്തിന് മുകളിൽ വെച്ച് ചൂടാക്കുന്നതാണ് രുചി വ്യത്യാസമില്ലാതെ ഇരിക്കാൻ ഏറ്റവും നല്ലത്. പിന്നെ തണുത്ത പായസം കുടിക്കാൻ താല്പര്യമുള്ളവർക്ക് അത് അങ്ങനെയും കുടിക്കാവുന്നതാണ്.

മൈക്രോവേവ് ഉപയോഗിക്കുമ്പോൾ: സമയം ലാഭിക്കാൻ മൈക്രോവേവിലാണ് ചൂടാക്കുന്നതെങ്കിൽ മീഡിയം പവറിൽ 30-40 സെക്കൻഡ് മാത്രം വെക്കുക. അതിനുമുമ്പ് ആവശ്യത്തിന് കുറച്ച് പാലോ വെള്ളമോ ചേർത്ത് നന്നായി ഇളക്കാൻ മറക്കരുത്. തണുത്തുറഞ്ഞ പായസം ചൂടാക്കി വാങ്ങുന്നതിന് തൊട്ടുമുമ്പ് അര സ്പൂൺ നെയ്യും ഒരല്പം ഏലക്കാപ്പൊടിയും മുകളിലൂടെ തൂകുന്നത് ഓണനാളിലെ അതേ ഫ്രഷ് സുഗന്ധവും രുചിയും തിരികെ നൽകും.

ശരിയായി സംഭരിക്കാം: ഫ്രിഡ്ജിൽ വെക്കുമ്പോൾ പായസം എപ്പോഴും ഈർപ്പമില്ലാത്ത എയർ ടൈറ്റ് കണ്ടെയ്നറുകളിൽ മാത്രം സൂക്ഷിക്കുക. പായസത്തിൽ പച്ചവെള്ളത്തിന്റെ തുള്ളികൾ വീണാൽ അത് പെട്ടെന്ന് കേടാകും. അതുപോലെ തന്നെ പായസം ആവശ്യത്തിന് മാത്രം പുറത്തെടുക്കുക. എല്ലാം കൂടി എടുത്ത് ചൂടാക്കി വീണ്ടും അത് ഫ്രിഡ്ജിൽ കയറ്റുന്നത് പായസം അധികം ദിവസം ഇരിക്കുന്നതിന് തടസമായേക്കാം.

English Summary:

Onam, the vibrant festival of Kerala, is synonymous with delicious feasts and mouthwatering sweets. While enjoying Payasam on the first day is a treat in itself, reheating and savouring it on the second day is just the best. But how to reheat payasam without hurting its consistency and flavour

Loading...
Unable to load recommendations.
Follow Us
ക്രിയാറ്റിൻ ഉപയോഗം നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി