Kitchen Tips And Tricks: വെളിച്ചെണ്ണയിൽ മായമുണ്ടോ? വെളിച്ചെണ്ണയുടെ പരിശുദ്ധി വീട്ടിൽ തന്നെ എങ്ങനെ പരിശോധിക്കാം

Coconut Oil Purity Check Tips: ചില വീടുകളിൽ ഇപ്പോഴും ഇത്തരത്തിൽ വെളിച്ചെണ്ണ എടുക്കാറുണ്ട്. പക്ഷേ ഭൂരിഭാ​ഗം വരുന്ന ആളുകളും കടയിൽ കാണുന്ന വെളിച്ചെണ്ണ തന്നെയാണ് പാചകത്തിന് ഉപയോ​ഗിക്കുന്നത്. തീവില കൊടുത്ത് വാങ്ങുന്ന ഇത്തരം വെള്ളിച്ചെണ്ണ എത്രത്തോളം ശുദ്ധമാണെന്ന കാര്യത്തിൽ നമുക്ക് യാതൊരു ഉറപ്പും ഇല്ല. ഓണം അടുക്കാറായതുകൊണ്ട് തന്നെ വെളിച്ചെണ്ണയ്ക്ക് തീവിലയാണ് വിപണിയിൽ.

Kitchen Tips And Tricks: വെളിച്ചെണ്ണയിൽ മായമുണ്ടോ? വെളിച്ചെണ്ണയുടെ പരിശുദ്ധി വീട്ടിൽ തന്നെ എങ്ങനെ പരിശോധിക്കാം

Coconut Oil

Published: 

16 Aug 2026 | 12:22 PM

പണ്ടുകാലത്തൊക്കെ വീടുകളിൽ തേങ്ങയാട്ടിയാണ് വെളിച്ചെണ്ണ എടുത്തിരുന്നത്. ഇന്നാകട്ടെ തേങ്ങയുടെ ക്ഷാമവും ആളുകളുടെ തിരക്കും കാരണം ഈ പ്രക്രിയ മെല്ലെ ഇല്ലാതായിരിക്കുകയാണ്. എന്നാലും ചില വീടുകളിൽ ഇപ്പോഴും ഇത്തരത്തിൽ വെളിച്ചെണ്ണ എടുക്കാറുണ്ട്. പക്ഷേ ഭൂരിഭാ​ഗം വരുന്ന ആളുകളും കടയിൽ കാണുന്ന വെളിച്ചെണ്ണ തന്നെയാണ് പാചകത്തിന് ഉപയോ​ഗിക്കുന്നത്. തീവില കൊടുത്ത് വാങ്ങുന്ന ഇത്തരം വെള്ളിച്ചെണ്ണ എത്രത്തോളം ശുദ്ധമാണെന്ന കാര്യത്തിൽ നമുക്ക് യാതൊരു ഉറപ്പും ഇല്ല. ഓണം അടുക്കാറായതുകൊണ്ട് തന്നെ വെളിച്ചെണ്ണയ്ക്ക് തീവിലയാണ് വിപണിയിൽ.

ഈ സമയം ചില വ്യാജന്മാരും വിപണികളിൽ സജീവമായി തുടങ്ങും. വിലക്കുറവ് കണ്ട് എല്ലാ വെളിച്ചെണ്ണയും വാങ്ങാൻ നിന്നാൽ ഓണം കഴിയുമ്പോഴേക്കും നമ്മുടെ ആരോ​ഗ്യത്തിൻ്റെ കാര്യത്തിൽ തീരുമാനമാകും. അതിനാൽ നിങ്ങൾ വാങ്ങുന്ന വെളിച്ചെണ്ണ ശുദ്ധമാണോ അതോ മായം കലർന്നതാണോ എന്ന് ലളിതമായ ചില പരീക്ഷണങ്ങളിലൂടെ വീട്ടിൽ വെച്ചുതന്നെ എങ്ങനെ കണ്ടുപിടിക്കാമെന്ന് നമുക്ക് നോക്കാം.

ALSO READ: നാവിൽ കപ്പലോടും ഓണം സദ്യ രസം! രഹസ്യ രസം പൊടി കൂട്ട് എളുപ്പത്തിൽ ഉണ്ടാക്കാം

ഫ്രിഡ്ജ് ടെസ്റ്റ്: വെളിച്ചെണ്ണയുടെ പരിശുദ്ധി അളക്കാനുള്ള ഏറ്റവും മിക്കച്ച വഴിയാണിത്. ഒരു ഗ്ലാസ് പാത്രത്തിലോ ബോട്ടിലിലോ അല്പം വെളിച്ചെണ്ണയെടുത്ത് 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക. ഫ്രീസറിൽ വയ്ക്കരുത്. വെളിച്ചെണ്ണ മുഴുവനായും കട്ടിയാവുകയും വെളുത്ത നിറത്തിലാവുകയും ചെയ്താൽ അത് 100 ശതമാനം ശുദ്ധമായ വെളിച്ചെണ്ണയാണെന്ന് നമുക്ക് മനസ്സിലാക്കാം. മറിച്ച് എണ്ണയുടെ പകുതി മാത്രം കട്ടിയാവുകയോ, മുകൾഭാഗത്തോ അടിയിലോ എണ്ണമയം ദ്രാവക രൂപത്തിൽ തങ്ങിനിൽക്കുകയോ ചെയ്താൽ അതിൽ മായം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം.

വാട്ടർ ടെസ്റ്റ്: ഒരു ഗ്ലാസ് സുതാര്യമായ വെള്ളത്തിലേക്ക് നിങ്ങളുടെ കൈവശമുള്ള വെളിച്ചെണ്ണ രണ്ട് തുള്ളിഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തിന് മുകളിൽ ഒരു തുള്ളി പോലെ വേറിട്ട് ഒഴുകി നടക്കും. അതേസമയം, മായം കലർന്ന എണ്ണയാണെങ്കിൽ വെള്ളവുമായി അല്പം കലങ്ങാനോ അല്ലെങ്കിൽ വെള്ളത്തിന്റെ അടിയിലേക്ക് താഴാനോ സാധ്യത ഏറെയാണ്.

മണവും രുചിയും: അല്പം വെളിച്ചെണ്ണ കൈവെള്ളയിലെടുത്ത് തിരുമ്മി മണത്തു നോക്കുക. ശുദ്ധമായ നാടൻ വെളിച്ചെണ്ണയ്ക്ക് കൊപ്രയുടെ (തേങ്ങ ഉണങ്ങിയതിൻ്റെ) നല്ല സുഗന്ധമുണ്ടാകും. രാസവസ്തുക്കളോ മറ്റ് എണ്ണകളോ ചേർത്തിട്ടുണ്ടെങ്കിൽ ഒരു കൃത്രിമ മണമോ അല്ലെങ്കിൽ യാതൊരു മണമില്ലാത്ത അവസ്ഥയോ അനുഭവപ്പെടും. ഇത്തരം സാഹചര്യത്തിൽ ആ എണ്ണ ഉപയോ​ഗിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്.

ചൂടാക്കി നോക്കാം: ഒരു ചെറിയ പാത്രത്തിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് ചെറുതായി ചൂടാക്കുക. നല്ല വെളിച്ചെണ്ണ ചൂടാകുമ്പോൾ കരിഞ്ഞ മണമോ കറുത്ത പുകയോ ഉണ്ടാകില്ല. മായം കലർന്നതാണെങ്കിൽ വേഗത്തിൽ പുകയുകയും ദുർഗന്ധം വരികയും ചെയ്യും. ഇത്തരം എണ്ണകൾ പാചകത്തിനായി ഒരു കാരണവശാലും ഉപയോ​ഗിക്കരുത്. ഈർപ്പവും കാറ്റും തട്ടാത്ത സ്ഥലങ്ങളിൽ നന്നായി അടച്ചുവച്ച് വേണം വെളിച്ചെണ്ണ സൂക്ഷിക്കുക. അതുപോലെ തന്നെ പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം ഗ്ലാസ് ഭരണികളിൽ സൂക്ഷിക്കുന്നത് ഗുണമേന്മ നിലനിർത്താൻ സഹായിക്കും.

English Summary:

Food Safety and Standards Authority of India (FSSAI) shared a simple fridge test that helps detect adulteration in oil based on how it solidifies. Pure coconut oil has a distinctive texture and solidifies at a particular temperature range.

 

Follow Us
സ്വര്‍ണം 10 ഗ്രാമിന് 88 രൂപ മാത്രം! സ്വര്‍ണത്തിനും സ്വാതന്ത്ര്യം
ബാഗിൽ എന്താണെന്ന് ചോദ്യം, ബോംബെന്ന് മറുപടി; വിമാന യാത്രികൻ പിടിയിൽ
ഇനി വഴുതനങ്ങ വേവിക്കുമ്പോൾ കുഴഞ്ഞുപോകില്ല!
വില 20 ലക്ഷത്തിൽ താഴെ, മഹീന്ദ്ര ലൈഫ്സ്റ്റൈലർ പിക്കപ്പ് ഇറങ്ങി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു