Raw Banana Quality: നാടൻ പച്ചക്കായ കണ്ടാൽ എങ്ങനെ തിരിച്ചറിയാം?; നേന്ത്രക്കായ വാങ്ങുമ്പോൾ ഇത് ഓർത്തുവച്ചോ
Raw Banana or Nendran Quality Check Tips: ഓണക്കാലമായാൽ വിപണികളിൽ പലതരത്തിലുള്ള ഏത്തക്കായകൾ വില്പനയ്ക്കായി എത്താറുണ്ട്. നമ്മുടെ നാട്ടിലുള്ളതും അന്യസംസ്ഥാനത്ത് നിന്നുമടക്കം വിപണികളിൽ പലതരം നേന്ദ്രക്കായകൽ താരമാകാറുണ്ട്. എന്നാൽ പുറത്തുനിന്ന് വരുന്ന കായകൾക്ക് ഒരിക്കലും നാടൻ ഏത്തക്കായകളുടെ രുചിയോ ഗുണമോ ഉണ്ടാകണമെന്നില്ല. വിഷമടിച്ചതോ, മരുന്ന് വെച്ച് പഴുപ്പിച്ചതോ, അല്ലെങ്കിൽ ഗുണനിലവാരം കുറഞ്ഞതോ ആയ കായകൾ വിപണികളിൽ ധാരാളമായി ഓണക്കാലത്ത് എത്താറുണ്ട്.
ഓണക്കാലത്ത് അടുക്കളയിലെ പ്രധാന സ്ഥാനിയാണ് പച്ചക്കായ അഥവ നേന്ദ്രക്കായ. ചിപ്സ് വറുക്കാനും കറിവെക്കാനും എന്നുവേണ്ട ഓണവിഭവങ്ങളിൽ പലതിനും നേന്ദ്രക്കായ അത്യാവശ്യമാണ്. ഓണക്കാലമായാൽ വിപണികളിൽ പലതരത്തിലുള്ള ഏത്തക്കായകൾ വില്പനയ്ക്കായി എത്താറുണ്ട്. നമ്മുടെ നാട്ടിലുള്ളതും അന്യസംസ്ഥാനത്ത് നിന്നുമടക്കം വിപണികളിൽ പലതരം നേന്ദ്രക്കായകൽ താരമാകാറുണ്ട്. എന്നാൽ പുറത്തുനിന്ന് വരുന്ന കായകൾക്ക് ഒരിക്കലും നാടൻ ഏത്തക്കായകളുടെ രുചിയോ ഗുണമോ ഉണ്ടാകണമെന്നില്ല. വിഷമടിച്ചതോ, മരുന്ന് വെച്ച് പഴുപ്പിച്ചതോ, അല്ലെങ്കിൽ ഗുണനിലവാരം കുറഞ്ഞതോ ആയ കായകൾ വിപണികളിൽ ധാരാളമായി ഓണക്കാലത്ത് എത്താറുണ്ട്.
അതുകൊണ്ട് തന്നെ ഓണച്ചന്തകളിൽ ചെന്ന് കണ്ടപാടെ കായ വാങ്ങാതെ, നല്ല ഒന്നാന്തരം നാടൻ പച്ചക്കായ തിരിച്ചറിഞ്ഞ് തന്നെ വാങ്ങാൻ ശ്രമിക്കണം. വ്യാജൻ ഏത്തക്കുലകളും നല്ല നാടൻ കുലകളും കണ്ടാൽ തിരിച്ചറിയാൻ ചില വിദ്യകൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അത്തരത്തിൽ ഇക്കൊല്ലം നിങ്ങൾ പറ്റിക്കപ്പെടാതിരിക്കാൻ ചില ട്രിക്കുകൾ മനസ്സിൽ ഒന്ന് അറിഞ്ഞുവച്ചോ.
ALSO READ: വെളിച്ചെണ്ണയിൽ മായമുണ്ടോ? വെളിച്ചെണ്ണയുടെ പരിശുദ്ധി വീട്ടിൽ തന്നെ എങ്ങനെ പരിശോധിക്കാം
നാടൻ പച്ചക്കായ തിരിച്ചറിയാനുള്ള വഴികൾ
കായയുടെ ഉറപ്പും വലിപ്പവും: നല്ല നാടൻ നേന്ദ്രക്കായ കയ്യിലെടുത്ത് അമർത്തുമ്പോൾ നല്ല ഉറപ്പുള്ളതായിരിക്കണം. കൂടാതെ അതിൻ്റെ തൊലിക്ക് നല്ല കട്ടിയും വരിപ്പുകൾ നന്നായി കൃത്യമായി തെളിഞ്ഞു കാണുകയും ചെയ്യാവുന്നതാണ്. മൃദുവായതോ അല്പം അമരുന്നതോ ആയ കായകളാണെങ്കിൽ അവ ഉള്ളിൽ പഴുക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കണം.
നിറം ശ്രദ്ധിക്കുക: അമിതമായി വെളുത്തതോ സ്വാഭാവികമല്ലാത്ത പച്ചനിറമോ ഉള്ള കായകൾ മരുന്നടിച്ചതാകാൻ സാധ്യതയുണ്ട്. കടും പച്ചനിറവും ചെറിയ കറുത്ത പാടുകളോ അവയുടെ തൊലിപ്പുറത്ത് അടയാളങ്ങളോ ഉള്ള കായകൾ നാടൻ കുലകളിൽ നിന്നുള്ളതാണ്.
ഞെട്ടിന്റെ ഭാഗം പരിശോധിക്കാം: കായയുടെ ഞെട്ടിന്റെ ഭാഗം ഉണങ്ങാതെ പച്ചപ്പോടെ ഇരിക്കുന്നുണ്ടെങ്കിൽ അത് പുതുതായി വെട്ടിയ കുലയിൽ നിന്നുള്ളതാണെന്ന് നിങ്ങൾക്ക് ഉറപ്പിക്കാവുന്നതാണ്. ഞെട്ട് കറുത്ത് കരിഞ്ഞതാണെങ്കിൽ അത് ദിവസങ്ങൾ പഴക്കമുള്ളതായിരിക്കും. അതിനാൽ അത്തരം കായകൾ വാങ്ങാൻ നിൽക്കരുത്.
കായയുടെ കനം: മെലിഞ്ഞ് വരിപ്പുകൾ മാത്രം തെളിഞ്ഞു നിൽക്കുന്ന കായകളിൽ കാമ്പ് കുറവായിരിക്കും. നല്ല സമൃദ്ധമായി വളർന്ന നാടൻ കായകൾ വരിപ്പുകൾ ഉണ്ടെങ്കിലും ഉരുണ്ടതും ഉള്ളില് മാംസം നിറഞ്ഞതുമായിരിക്കും. അതിനാൽ അവ ശ്രദ്ധയോടെ നോക്കി വാങ്ങുക.
കറയും മണവും: ഞെട്ടിന്റെ ഭാഗത്ത് നിന്ന് ചെറുതായി മുറിച്ചാൽ നല്ല പച്ചക്കായയുടെ സ്വാഭാവിക മണം അറിയാൻ സാധിക്കും. അതുപോലെ തന്നെ നല്ല രീതിയിൽ കറയും വരുന്നതാണ്. അത് മരുന്നടിച്ചിട്ടില്ലാത്ത നല്ല പച്ചക്കായയിലാണ് ഇത്തരം രീതികൾ കാണാൻ കഴിയുക.
ചിപ്സ് ഉണ്ടാക്കാൻ വാങ്ങുന്ന നേന്ദ്രക്കായ അല്പം പോലും പഴുപ്പിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതും, നല്ല വലിപ്പമുള്ളതുമായിരിക്കണം. കായ മുറിക്കുമ്പോൾ ഉള്ളിലെ കാമ്പിന് ഇളം മഞ്ഞ നിറത്തോടുള്ള വെള്ള നിറമായിരിക്കണം.
English Summary:
Kitchen Tips And Tricks, Step-By-Step Guide To Check Quality Of Raw Banana or Nendran before buy. Pure Raw Banana has a distinctive texture and natural smell at any time.