AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: തേങ്ങ ചിരകാൻ ഇനി കഷ്ടപ്പെടേണ്ട; എളുപ്പവഴികളും സൂക്ഷിക്കാൻ ചില പൊടിക്കൈകളും

Coconut Grating Tips And Tricks: ദിവസവും തേങ്ങ ചിരകാൻ ബുദ്ധിമുട്ടുന്നവർക്കും, വാങ്ങുന്ന തേങ്ങ പെട്ടെന്ന് ചീഞ്ഞുപോകുന്നുവെന്ന് വിഷമിക്കുന്നവർക്കും അടുക്കള പണികൾ എളുപ്പമാക്കാൻ ഇതാ ചില മികച്ച പൊടിക്കൈകൾ നമുക്ക് നോക്കാം. കൃത്യമായ രീതിയിൽ ചെയ്താൽ ഇത്തരം പണികളെല്ലാം നമുക്ക് ഈസിയാക്കാം.  ഈ ചെറിയ ടിപ്സ് അറിഞ്ഞുവെച്ചാൽ ഇനി തേങ്ങ സൂക്ഷിക്കുന്നതിനെക്കുറിച്ചോ ചിരകുന്നതിനെക്കുറിച്ചോ ഓർത്ത് ടെൻഷൻ അടിക്കേണ്ടി വരില്ല. 

Kitchen Tips: തേങ്ങ ചിരകാൻ ഇനി കഷ്ടപ്പെടേണ്ട; എളുപ്പവഴികളും സൂക്ഷിക്കാൻ ചില പൊടിക്കൈകളും
Grated Coconut Image Credit source: photograph by dorisj/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 11 Oct 2026 | 12:36 PM

അടുക്കളയിലെ ഏറ്റവും വലിയ ജോലികളിൽ ഒന്നാണ് തേങ്ങ ചിരകലും അത് കേടുകൂടാതെ സൂക്ഷിക്കുന്നതും. മലയാളികളെ സംബന്ധിച്ച് തേങ്ങ ചേർക്കാത്ത ഒരു കറിപോലും ഉണ്ടാവില്ല എന്നതാണ്. എന്നാൽ ദിവസവും തേങ്ങ ചിരകാൻ ബുദ്ധിമുട്ടുന്നവർക്കും, വാങ്ങുന്ന തേങ്ങ പെട്ടെന്ന് ചീഞ്ഞുപോകുന്നുവെന്ന് വിഷമിക്കുന്നവർക്കും അടുക്കള പണികൾ എളുപ്പമാക്കാൻ ഇതാ ചില മികച്ച പൊടിക്കൈകൾ നമുക്ക് നോക്കാം. കൃത്യമായ രീതിയിൽ ചെയ്താൽ ഇത്തരം പണികളെല്ലാം നമുക്ക് ഈസിയാക്കാം.

തേങ്ങ എളുപ്പത്തിൽ ചിരകാൻ

തേങ്ങ ചിരവുന്നതിന് മുൻപ് അല്പം ചൂടുവെള്ളം തേങ്ങയുടെ ചിരട്ടയ്ക്കുള്ളിൽ തേച്ചുപിടിപ്പിക്കുകയോ, അല്ലെങ്കിൽ തേങ്ങ അല്പനേരം ചെറുചൂടുവെള്ളത്തിൽ ഇട്ടു വെക്കുകയോ ചെയ്യാം. ഇത് തേങ്ങയുടെ മാംസത്തെ മൃദുവാകാനും പെട്ടെന്ന് ചിരകിയെടുക്കാനും സഹായിക്കും. തേങ്ങ പൊളിക്കാൻ കഷ്ടപ്പെടുന്നവർ തേങ്ങ ഫ്രീസറിൽ 10-15 മിനിറ്റ് വെച്ചതിന് ശേഷം പുറത്തെടുത്ത് പൊട്ടിച്ചാൽ ചിരട്ട പെട്ടെന്ന് വിട്ടുവരും. അതുപോലെ തന്നെ ഫ്രിഡ്ജിൽ നിന്ന് നേരെയെടുത്ത് തേങ്ങ തിരുമരുത്. ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും.

ALSO READ: പാറ്റകളെ തുരത്താൻ മല്ലിയില; കെമിക്കലുകൾ വേണ്ട, വേറെയുമുണ്ട്…

തേങ്ങ മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാൻ

ഫ്രീസറിൽ സൂക്ഷിക്കാം: തേങ്ങ ചിരകിയതോ കഷ്ണങ്ങളാക്കിയതോ ആയ രൂപത്തിൽ എയർടൈറ്റ് പാത്രങ്ങളിലോ സിപ് ലോക്ക് ബാഗുകളിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ അല്പം മുൻപ് പുറത്തെടുത്ത് ഉപയോഗിച്ചാൽ തേങ്ങയ്ക്ക് ഒട്ടും രുചി വ്യത്യാസം വരില്ല. മാസങ്ങളോളം ഇത് കേടുകൂടാതെ ഇരിക്കും.

ഫ്രിഡ്ജിൽ വെക്കാൻ: മുറിച്ച തേങ്ങയുടെ വശം അല്പം ഉപ്പ് പുരട്ടി വെക്കുകയോ, അല്ലെങ്കിൽ ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിലേക്ക് തേങ്ങയുടെ മുറി താഴേക്ക് വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ ചെയ്താൽ രണ്ട് മൂന്ന് ദിവസത്തേക്ക് തേങ്ങ പുളിച്ചുപോകാതെ ഫ്രഷായിരിക്കും.

ഉണക്കി സൂക്ഷിക്കാം: തേങ്ങ ചെറിയ കഷ്ണങ്ങളാക്കി വെയിലത്ത് നന്നായി ഉണക്കിയെടുത്ത ശേഷം എയർടൈറ്റ് ജാറിൽ സൂക്ഷിക്കാം. കറികളിൽ അരയ്ക്കാൻ ഉപയോഗിക്കുമ്പോൾ ഇത് വെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കാവുന്നതാണ്.

വറുത്ത് സൂക്ഷിക്കുന്ന രീതി: ചിരകിയ തേങ്ങ ഒരു പാനിലിട്ട് ഒട്ടും വെള്ളത്തിന്റെ അംശമില്ലാതെ കുറഞ്ഞ തീയിൽ വറ്റിച്ചെടുക്കുക.(തേങ്ങയുടെ നിറം മാറിപ്പോകരുത്, ഈർപ്പം പോകാൻ വേണ്ടിമാത്രം ചെറുതായി ഒന്ന് ചൂടാക്കിയാൽ മതി. ഇത് നന്നായി തണുത്ത ശേഷം എയർടൈറ്റ് ജാറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. മീൻകറികൾക്കും മറ്റ് ഗ്രേവികൾക്കും ആവശ്യമായ വറുത്തരച്ച കറികൾക്ക് ഈ തേങ്ങ ഉപയോഗിക്കാവുന്നതാണ്.

ഈ ചെറിയ ടിപ്സ് അറിഞ്ഞുവെച്ചാൽ ഇനി തേങ്ങ സൂക്ഷിക്കുന്നതിനെക്കുറിച്ചോ ചിരകുന്നതിനെക്കുറിച്ചോ ഓർത്ത് ടെൻഷൻ അടിക്കേണ്ടി വരില്ല. അടുക്കളയിലെ ജോലികൾ കൂടുതൽ സ്മാർട്ടാക്കാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കൂ.

English Summary:

Grating fresh coconut and keeping it from going damage is one of the most common challenges in everyday cooking. With a few smart techniques, you can store grated coconut fresh for months.

Follow Us