AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: കല്ലുമക്കായ വൃത്തിയാക്കേണ്ടത് എങ്ങനെ? ഈസിയായി പണി തീർക്കാം, വഴിയിതാ..

Kallumakkaya Cleaning Tips: രുചികരമായ കല്ലുമ്മക്കായ് ഉോപ്പേരട്ടയോ, ഫ്രൈയോ തയ്യാറാക്കുന്നതിന് മുൻപ് ഇത് വളരെ വൃത്തിയായി കഴുകി ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ കല്ലുമ്മക്കായ് വൃത്തിയാക്കുക എന്നത് പലപ്പോഴും അൽപ്പം സമയമെടുക്കുന്ന ഒരു ജോലിയായി തോന്നാറുണ്ട്. എന്നാൽ, കല്ലുമക്കായ നന്നായി വൃത്തിയാക്കിയില്ലെങ്കിൽ മണലും കല്ലും അതിലൊളിച്ചിരുന്നേക്കാം... വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോണേ...

Kitchen Tips: കല്ലുമക്കായ വൃത്തിയാക്കേണ്ടത് എങ്ങനെ? ഈസിയായി പണി തീർക്കാം, വഴിയിതാ..
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 16 Oct 2026 | 10:53 PM

കേരളത്തിലെ നാടൻ ഭക്ഷണ പ്രേമികളുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് കല്ലുമ്മക്കായ് (Mussel). രുചികരമായ കല്ലുമ്മക്കായ് ഉോപ്പേരട്ടയോ, ഫ്രൈയോ തയ്യാറാക്കുന്നതിന് മുൻപ് ഇത് വളരെ വൃത്തിയായി കഴുകി ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ കല്ലുമ്മക്കായ് വൃത്തിയാക്കുക എന്നത് പലപ്പോഴും അൽപ്പം സമയമെടുക്കുന്ന ഒരു ജോലിയായി തോന്നാറുണ്ട്. എന്നാൽ, കല്ലുമക്കായ നന്നായി വൃത്തിയാക്കിയില്ലെങ്കിൽ മണലും കല്ലും അതിലൊളിച്ചിരുന്നേക്കാം… വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോണേ…

വൃത്തിയാക്കേണ്ട വിധം

കടലിൽ നിന്നും ശേഖരിക്കുന്ന കല്ലുമ്മക്കായുടെ പുറത്തു കാണുന്ന മണ്ണും പായലുകളും മറ്റ് അഴുക്കുകളും നീക്കം ചെയ്യാൻ ആദ്യം പച്ചവെള്ളത്തിൽ നന്നായി കഴുകുക. കല്ലുമ്മക്കായുടെ തോടിന്റെ ഇടയിൽ നിന്ന പുറത്തേക്ക് തള്ളിനിൽക്കുന്ന ചെറിയ നാരുപോലെയുള്ള ഭാഗം (byssus thread) പിറകോട്ട് വലിച്ച് കളയുക. ഇത് ശക്തമായി വലിച്ചെടുക്കേണ്ടതുണ്ട്.

കല്ലുമ്മക്കായ് പച്ചയ്ക്കോ അല്ലെങ്കിൽ അൽപ്പം വെള്ളം ഒഴിച്ച് ചെറുതായി തിളപ്പിച്ചോ തോടുകൾ തുറക്കാം. തിളപ്പിക്കുമ്പോൾ ഇവയെല്ലാം വളരെ പെട്ടെന്ന് തുറന്നു വരും. തോട് തുറന്നുകഴിഞ്ഞാൽ ഉള്ളിലെ മാംസഭാഗം മാത്രം ശ്രദ്ധയോടെ പുറത്തെടുക്കുക. അതിനുള്ളിലെ കറുത്ത ഭാഗങ്ങളും ദഹനാവശിഷ്ടങ്ങളും മറ്റ് അഴുക്കുകളും ശുദ്ധജലത്തിൽ വീണ്ടും കഴുകി പൂർണ്ണമായി ഒഴിവാക്കുക. നന്നായി കഴുകി വൃത്തിയാക്കിയ കല്ലുമ്മക്കായ് ഇനി മസാലകൾ പുരട്ടിയോ കറി വെച്ചോ പാചകം ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യഗുണങ്ങൾ

കല്ലുമക്കായ് കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും. കടൽ ഭക്ഷണങ്ങളിൽ പ്രോട്ടീൻ സമ്പുഷ്ടമായ കല്ലുമക്കായിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ വളർച്ചയ്ക്കും കോശങ്ങളുടെ നശീകരണം തടയുന്നതിനും പേശികളുടെ ആരോഗ്യത്തിനും ആവശ്യമായ ഉയർന്ന പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ കല്ലുമക്കായിൽ നല്ല അളവിലുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും അത്യാവശ്യമായ വിറ്റാമിൻ ബി12-ന്റെ മികച്ച ഉറവിടമാണ് ഇത്.

വിളർച്ച (Anemia) തടയാനും ശരീരത്തിൽ രക്തയോട്ടം സുഗമമാക്കാനും സഹായിക്കുന്ന അയേൺ ഇതിൽ ധാരാളമുണ്ട്. സിങ്ക്, സെലീനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ബലം വർദ്ധിപ്പിക്കാൻ ഇത് ഉപകരിക്കും.

Follow Us