AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mango Health Tips: മാമ്പഴം കൂടുതൽ കഴിച്ചാൽ ചൂടു കൂടുമോ? പഴമക്കാർ പറയുന്നതിലെ സത്യമിത്

Does Overeating Mangoes Increase Body Heat: മാമ്പഴം ആരോഗ്യകരമായി കഴിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. മാമ്പഴം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പ് തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുന്നത് അതിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. ഒരു ദിവസം ഒന്നോ രണ്ടോ കഷ്ണങ്ങൾ അല്ലെങ്കിൽ ഒരു ഇടത്തരം മാമ്പഴം കഴിക്കുന്നതാണ് ഉചിതം. രാത്രി വൈകി മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കും. പകൽ സമയത്തോ ലഘുഭക്ഷണമായോ കഴിക്കുന്നതാണ് നല്ലത്.

Mango Health Tips: മാമ്പഴം കൂടുതൽ കഴിച്ചാൽ ചൂടു കൂടുമോ? പഴമക്കാർ പറയുന്നതിലെ സത്യമിത്
MangoImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 02 May 2026 | 08:00 PM

ഇപ്പോൾ വഴിവക്കിലും വീട്ടുമുറ്റത്തും പറമ്പിലും എന്നുവേണ്ട എവിടെയെല്ലാം മാവുണ്ടോ അവിടെയെല്ലാം മാമ്പഴം സമൃദ്ധമാണ്. മാമ്പഴം സമൃദ്ധമായി ലഭിച്ചതോടെ പലതരത്തിൽ വിഭവങ്ങളുണ്ടാക്കിയും അല്ലാതെയും കഴിക്കുന്നതും കൂടിയിട്ടുണ്ട്. എന്നാൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പഴത്തെക്കുറിച്ചുള്ള ചില സംശയങ്ങളും ആശങ്കകളും ഇതിനൊപ്പം ഉയരുന്നുണ്ട്. മാമ്പഴം അമിതമായി കഴിക്കുന്നത് ശരീരതാപം വർദ്ധിപ്പിക്കും എന്നാണ് പൊതുവ പഴമക്കാർ പറയുക, ഇത് ശരിയാണോ? നോക്കാം. 1മാമ്പഴം കഴിക്കുന്നത് ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കുമെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. ഇതിന് ശാസ്ത്രീയമായ ചില കാരണങ്ങളുണ്ട്:

തെർമോജെനിക് പ്രഭാവം

മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര ദഹിപ്പിക്കാൻ ശരീരം കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നു. ഈ പ്രക്രിയയിൽ ശരീരത്തിൽ നേരിയ തോതിൽ താപം ഉത്പാദിപ്പിക്കപ്പെടുന്നു. മാമ്പഴം അമിതമായി കഴിക്കുമ്പോൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാവുകയും ഇത് ശരീരത്തിന് ചൂട് അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യുന്നു.

അമിതമായാൽ മാമ്പഴം നൽകുന്ന വിനകൾ

രുചികരമാണെങ്കിലും മാമ്പഴം അളവിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. മാമ്പഴത്തിൽ ഗ്ലൈസമിക് ഇൻഡക്സ് കൂടുതലാണ്. അതിനാൽ പ്രമേഹരോഗികൾ മാമ്പഴം അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കാൻ ഇടയാക്കും.

Also Read – Health Tips: മൺസൂണായി… ഇനി താളും തകരേം പറിച്ചു കെട്ടാം… ഔഷധവും കറിയും ഒന്നായാലോ?

ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ അമിതമായാൽ വയറിളക്കം, ദഹനക്കേട്, ഗ്യാസ് എന്നീ പ്രശ്നങ്ങളുണ്ടാകാം. ശരീരത്തിലെ ചൂട് കൂടുന്നതോടെ ചിലരിൽ മുഖക്കുരു (Acne), ചർമ്മത്തിൽ കുരുക്കൾ എന്നിവ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. കലോറി കൂടുതൽ അടങ്ങിയ പഴമായതിനാൽ ഇത് കൂടുതൽ കഴിക്കുന്നത് തടി വയ്ക്കാൻ കാരണമാകും.

ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ

മാമ്പഴം ആരോഗ്യകരമായി കഴിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. മാമ്പഴം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പ് തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുന്നത് അതിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. ഒരു ദിവസം ഒന്നോ രണ്ടോ കഷ്ണങ്ങൾ അല്ലെങ്കിൽ ഒരു ഇടത്തരം മാമ്പഴം കഴിക്കുന്നതാണ് ഉചിതം. രാത്രി വൈകി മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കും. പകൽ സമയത്തോ ലഘുഭക്ഷണമായോ കഴിക്കുന്നതാണ് നല്ലത്.

കൃത്രിമമായി പഴുപ്പിച്ച മാമ്പഴം

വിപണിയിൽ ലഭിക്കുന്ന മാമ്പഴങ്ങളിൽ പലതും കാൽസ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചതാകാം. ഇത് കഴിക്കുന്നത് വയറിൽ അസ്വസ്ഥതകൾ, തലകറക്കം, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. മാമ്പഴം നന്നായി കഴുകി തൊലി ചെത്തിക്കളഞ്ഞ ശേഷം മാത്രം ഉപയോഗിക്കുക. ചില ആളുകളിൽ മാമ്പഴത്തിന്റെ കറ തട്ടുമ്പോൾ ചുണ്ടിലോ വായിലോ തടിപ്പും ചൊറിച്ചിലും ഉണ്ടാകാറുണ്ട്. ഇതിനെ മാംഗോ ഇച്ച് എന്ന് വിളിക്കുന്നു. മാമ്പഴത്തിന്റെ ഞെട്ട് മുറിച്ചുമാറ്റിയ ശേഷം അല്പനേരം ആ ഭാഗം വെള്ളത്തിൽ വെക്കുന്നത് ഈ അലർജി ഒഴിവാക്കാൻ സഹായിക്കും.

English Summary

While mangoes are nutritious, excessive consumption can lead to increased body heat due to their thermogenic properties. Doctors warn that overeating mangoes may cause a spike in blood sugar levels, digestive issues like diarrhea, and skin problems like acne. Soaking mangoes in water before consumption and eating them in moderation can help avoid these side effects.

Follow Us