പ്രോട്ടീൻ കഴിച്ചിട്ടും മസിൽ വളരുന്നില്ലേ ? എങ്കിൽ നിങ്ങളുടെ ഡയറ്റിൽ കാര്യമായ പ്രശ്നമുണ്ട്!
Why Carbs, Fats, and Vitamins Are Crucial for Fitness: ഭാരം ഉയർത്തിയുള്ള വ്യായാമങ്ങൾ ചെയ്യുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുക എന്നത് ഏറെ പ്രധാനമാണ്. പേഷികളുടെ വളർച്ചക്കും റിക്കവറിക്കും നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കുന്നതിനും കൃത്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമം അനിവാര്യമാണ്. പ്രോട്ടീന് പുറമെ മൈക്രോ ന്യൂട്രിയൻസും വിറ്റാമിനുകളും മിനറലുകളും ചേരുമ്പോൾ മാത്രമേ ഡയറ്റ് പൂർണമാകു

പ്രതീകാത്മക ചിത്രം
ശാരീരികക്ഷമത നിലനിർത്തുന്നതിൽ സ്ട്രെങ്ത് ട്രെയിനിംഗ് വലിയ പങ്കാണ് വഹിക്കുന്നത് എന്നത് സംശയമില്ലാതെ തന്നെ പറയാവുന്ന കാര്യമാണ്. എന്നാൽ നന്നായി വർക്കൗട്ട് ചെയ്തിട്ടും കാര്യമായ മാറ്റം ഉണ്ടാകുന്നില്ല എങ്കിൽ അതിന് പിന്നിലെ കാരണം എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. പലപ്പോഴും അതിന് കാരണമാകാറുള്ളത് ശരിയല്ലാത്ത ഡയറ്റാണ്. മിക്കപ്പോഴും ആളുകളുടെ ധാരണ പ്രോട്ടീൻ മാത്രം നന്നായി കഴിച്ചാൽ എല്ലാമായി എന്നാണ്. എന്നാൽ ആ ധാരണ തിർത്തും തെറ്റാണ്. പ്രോട്ടിൻ പേഷികളുടെ വളർച്ചക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാണ്. എന്നാൽ പ്രോട്ടീനെ ശരീരത്തിന് കൃത്യമായി ഉപയോഗിക്കാനാവുക അവശ്യ പോഷകങ്ങൾ അതിനോടൊപ്പം ചേരുമ്പോൾ മാത്രമാണ്.
ഭാരം ഉയർത്തിയുള്ള വ്യായാമങ്ങൾ ചെയ്യുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുക എന്നത് ഏറെ പ്രധാനമാണ്. പേഷികളുടെ വളർച്ചക്കും റിക്കവറിക്കും നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കുന്നതിനും കൃത്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമം അനിവാര്യമാണ്. പ്രോട്ടീന് പുറമെ മൈക്രോ ന്യൂട്രിയൻസും വിറ്റാമിനുകളും മിനറലുകളും ചേരുമ്പോൾ മാത്രമേ ഡയറ്റ് പൂർണമാകു. സ്ട്രെംഗ് ട്രെയിനിംഗ് ചെയ്യുന്നവർ പ്രോട്ടീന് പുറമെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന പോഷകങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
കാർബോ ഹൈഡ്രേറ്റ്
കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്ന പ്രധാന സ്രോതസ്സാണ് കാർബോ ഹൈഡ്രേറ്റുകൾ. ധാന്യങ്ങൾ പഴങ്ങൾ പച്ചക്കറികൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കാർബോ ഹൈഡ്രേറ്റ് പൂർണമായും ഒഴുവാക്കുന്നത് നല്ലതല്ല. ഡയറ്റീഷ്യൻ്റെയോ ഡോക്ടർമാരുടെയോ നിർദ്ദേശമില്ലാതെ ഇത്തരം രീതികൾ പരീക്ഷിക്കരുത്.
Also Read: വർക്കൗട്ടുകൾക്കിടയിൽ ശരീരത്തിന് എത്രത്തോളം വിശ്രമം ആവശ്യമാണ്? അറിയേണ്ട കാര്യങ്ങൾ
ആരോഗ്യകരമായ കൊഴുപ്പുകൾ
പേഷികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ടെസ്റ്റൊസ്റ്റിറോൺ ഉൾപ്പടെയുള്ള ഹോർമോണുകൾ ഇത്പാദിപ്പിക്കുന്നതിന് ഹെൽത്തി ഫാറ്റ് അത്യാവശ്യമാണ്. അവയ്ക്കാഡോ, നട്സ്, സീഡ്സ്, ഒലീവ് ഓയിൽ എന്നിവ ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്താം. മത്തി പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും.
വിറ്റാമിനുകളും മിനറലുകളും
എല്ലുകളുടെ ആരോഗ്യത്തിനും പേഷികളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ഏറെ പ്രധാനമാണ്. മഗ്നീഷ്യം പേഷികൾക്ക് വിശ്രമം നൽകുകയും ഊർജ്ജം ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. മസിലുകൾക്ക് ഓക്സിജൻ എത്തിക്കാനും, ക്ഷീണം അകറ്റാനും അയൺ കൂടിയേതീരു. കോശങ്ങളുടെ വളർച്ചക്ക് സിങ്കും, ചുവന്ന രക്താണുക്കളുടെ ഉത്പദനത്തിന് ബി വൈറ്റമിനുകളും നിർബ്ബന്ധമായും ശരീരത്തിൽ എത്തേണ്ടതുണ്ട്. ഇവ ആഹാരത്തിലൂടെ ശരീരത്തിൽ എത്തുന്നു എന്ന് ഉറപ്പാക്കുക. അവശ്യമെങ്കിൽ ഡയറ്റീഷ്യന്മാരുടെയീ ഡോക്ടറുടെയോ നിർദ്ദേശ പ്രകാരം സപ്ലിമെൻ്റുകൾ എടുക്കാവുന്നതാണ്.
ജലാംഷം നിലനിർത്തുക
വ്യായാമം ചെയ്യുമ്പോൾ വെള്ളം കുടിക്കാൻ പലരും മറക്കാറുണ്ട്. ഇത് ആരോഗ്യപ്രശ്നങ്ങൾ വിളിച്ചുവരുത്തും. വ്യായാമ സമയത്ത് അമിതമായി വിയർക്കുന്നതിലൂടെ നഷ്ടപ്പെടുന്ന സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ നിലനിർത്തുക എന്നതും പ്രധാനമാണ്.
English Summary
While protein is vital for muscle building, a well-rounded strength training diet also requires carbohydrates, healthy fats, vitamins, and hydration. These essential nutrients optimize energy levels, boost recovery, and support overall fitness performance.