Sleep: ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? കാരണം ഇതായിരിക്കും

Why teens feel tired even after enough sleep: വേഗത്തിലുള്ള വളർച്ച, ഹോർമോൺ മാറ്റങ്ങൾ, ജീവിതശൈലി പ്രശ്നങ്ങളെല്ലാം ഇതിന് കാരണമായേക്കാം. പ്രായപൂർത്തിയാകുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. എട്ടോ ഒമ്പതോ മണിക്കൂർ നന്നായി വിശ്രമിച്ചിട്ടും കൗമാരക്കാർക്ക് ക്ഷീണം അനുഭവപ്പെടുന്നത് എന്ത് കൊണ്ടാണെന്നും അവ എങ്ങനെ പരിഹരിക്കാമെന്നും നോക്കിയാലോ....

Sleep: ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? കാരണം ഇതായിരിക്കും

പ്രതീകാത്മക ചിത്രം

Updated On: 

11 May 2026 | 01:18 PM

നന്നായി ഉറങ്ങിയാലും പലർക്കും ക്ഷീണം തോന്നുന്നത് പതിവാണ്. കൗമാരക്കാർക്കിടയിലാണ് ഇത് കൂടുതലും കാണുന്നത്. പലപ്പോഴും കുട്ടികളുടെ മടി കൊണ്ടാണെന്ന് മാതാപിതാക്കൾ കരുതുമെങ്കിലും ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. വേഗത്തിലുള്ള വളർച്ച, ഹോർമോൺ മാറ്റങ്ങൾ, ജീവിതശൈലി പ്രശ്നങ്ങളെല്ലാം ഇതിന് കാരണമായേക്കാം. എട്ടോ ഒമ്പതോ മണിക്കൂർ നന്നായി വിശ്രമിച്ചിട്ടും കൗമാരക്കാർക്ക് ക്ഷീണം അനുഭവപ്പെടുന്നത് എന്ത് കൊണ്ടാണെന്നും അവ എങ്ങനെ പരിഹരിക്കാമെന്നും നോക്കിയാലോ….

ക്ഷീണം തോന്നുന്നതിന് കാരണം

ശരീരഘടികാരത്തിലെ മാറ്റം

പ്രായപൂർത്തിയാകുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. കൗമാരപ്രായത്തിൽ കുട്ടികളുടെ ശരീരത്തിൽ മെലാടോണിൻ ഹോർമോണിന്റെ ഉൽപാദനത്തിൽ മാറ്റം വരുന്നു. ഇത് രാത്രി വൈകി മാത്രം പുറപ്പെടുവിക്കുന്നതിനാൽ, അവർക്ക് രാത്രി വൈകി ഉറക്കം വരികയും രാവിലെ എണിക്കാൻ പ്രയാസം തോന്നുകയും ചെയ്യുന്നു. സ്കൂളിൽ പോകുന്നതിനായി കുറച്ചുംകൂടെ രാവിലെ എഴുന്നേൽക്കേണ്ടി വരുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നു.

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദവും അമിത ചിന്തയുമാണ് മറ്റൊരു കാരണം. സ്കൂളിലെ പഠനഭാരം, കൂട്ടുക്കാർക്കിടയിലെ പ്രശ്നങ്ങളും കുട്ടികളെ മാനസികമായി തളർത്തിയേക്കാം. ഇത്തരത്തിൽ ഉത്കണ്ഠയോ സമ്മർദ്ദമോ ഉള്ളപ്പോൾ ശരീരം ഉറങ്ങുമെങ്കിലും തലച്ചോറ് വിശ്രമിക്കില്ല. ഇത് രാവിലെ എഴുന്നേൽക്കുമ്പോൾ മാനസികമായും ശാരീരികമായും തളർച്ചയും ക്ഷീണവും അനുഭവപ്പെടാൻ കാരണമാകുന്നു.

ഉറങ്ങുന്നതിന് മുമ്പുള്ള ഫോൺ ഉപയോഗം

അമിതമായ ഫോൺ ഉപയോഗമാണ് മറ്റൊരു കാരണം. ഫോണിൽ നിന്നുള്ള നീല വെളിച്ചം മെലാടോണിന്റെ ഉൽപാദനത്തെ തടയുന്നു. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിന് തൊട്ട് മുമ്പ് വരെ ഫോൺ ഉപയോഗിക്കുന്നത് തലച്ചോറിനെ സജീവമാക്കി നിർത്തുന്നു. ഇത് ആഴത്തിലുള്ള ഉറക്കത്തെ തടസ്സപ്പെടുത്തും.

ALSO READ: പിഴുതെറിയും ഇത് മാത്രം മതി! ചെറുപ്പത്തിലെ മുടി നരച്ചോ

ഉറക്കത്തിന്റെ ഗുണനിലവാരം

എത്ര മണിക്കൂർ ഉറങ്ങി എന്നതിനേക്കാൾ എങ്ങനെ ഉറങ്ങി എന്നതാണ് പ്രധാനം. ശബ്ദമോ, മുറിയിലെ വെളിച്ചമോ ഉറക്കത്തിന് തടസ്സമുണ്ടാകാറുണ്ട്. രാത്രിയിൽ ഇത്തരത്തിൽ ഇടയ്ക്കിടെ ഉണരുന്നത് ആഴത്തിലുള്ള ഉറക്കത്തെ ഇല്ലാതാക്കുന്നു. ഉറക്കത്തിന് ഗുണനിലവാരം ഇല്ലെങ്കിൽ എത്ര മണിക്കൂർ ഉറങ്ങിയാലും ക്ഷീണം മാറുകയില്ല.

വളർച്ചയും ഹോർമോൺ മാറ്റങ്ങളും

കൗമാരപ്രായത്തിലെ കുട്ടികളുടെ ശരീരം അതിവേഗം വളരുകയും ധാരാളം ഹോർമോൺ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഈ വളർച്ചയ്ക്ക് വലിയ അളവിൽ ഊർജ്ജം ആവശ്യമാണ്. അതുകൊണ്ട്തന്നെ മറ്റ് പ്രായക്കാരിൽ കൂടുതൽ വിശ്രമവും ഉറക്കവും ഈ പ്രായത്തിലെ കുട്ടികൾക്ക് ആവശ്യമാണ്.

ഭക്ഷണശീലം, വ്യായാമക്കുറവ്

തെറ്റായ ഭക്ഷണശീലവും വ്യായാമക്കുറവും മറ്റൊരു കാരണമാണ്. ജങ്ക് ഫുജുകളുടെ അമിത ഉപയോഗവും ആവശ്യത്തിന് വെള്ളം കുടിക്കാത്തതും അതുപോലെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതും നിങ്ങളുടെ ശരീരത്തിലെ ഊർജ്ജം കുറയ്ക്കും. കൂടാതെ തീരെ വ്യായാമം ഇല്ലാത്തതും നിങ്ങളുടെ രാത്രിയിലെ ഉറക്കത്തെ ബാധിക്കുകയപം പകൽ മുഴുവൻ ക്ഷീണം തോന്നുകയും ചെയ്യും.

ചെയ്യേണ്ടത് എന്ത്?

  1. കൗമാരപ്രായത്തിലെ കുട്ടികളെ പോലെ, ഇവയിൽ പല പ്രശ്നങ്ങളും മുതിർന്നവരുടെ ഉറക്കത്തെയും തടസ്സപ്പെടുത്തും,
  2. കുട്ടികളും മുതിർന്നവരും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലപം ഫോൺ ഉപയോഗം ഒഴിവാക്കുക.
  3. കൃത്യമായ സമയത്ത് ഉറങ്ങാനും ഉണരാനും ശീലിക്കുക.
  4. പോഷകാഹാരവും ധാരാളം വെള്ളവും നൽകുക.
  5. കുട്ടികൾക്ക് മാനസിക വിഷമങ്ങൾ തുറന്നു പറയാനുള്ള സാഹചര്യം വീട്ടിൽ ഒരുക്കേണ്ടതാണ്.

English Summary:

Teenagers can often feel tired even after getting enough sleep due to a combination of biological, emotional, and lifestyle factors. During puberty, the body’s internal clock shifts, causing teens to stay awake later at night while still needing to wake up early for school, which affects sleep quality. Stress from studies, social pressures, and emotional changes can also prevent deep, refreshing sleep.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്