AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hair care Tips: പിഴുതെറിയും ഇത് മാത്രം മതി! ചെറുപ്പത്തിലെ മുടി നരച്ചോ?

Hair care Tips for Premature Gray: പ്രായമായവർക്ക് മാത്രമല്ല പ്രായം കുറഞ്ഞവർക്ക് മുടി നരക്കുക എന്ന് പറഞ്ഞാൽ ഇന്നും അല്പം വിഷമമുള്ള കാര്യമാണ്. എന്നാൽ ഇന്ന് വെളുത്ത മുടി ചിലയിടത്തെങ്കിലും ട്രെൻഡ് ആയി മാറുമ്പോൾ മറ്റുചിലരെ സംബന്ധിച്ച് നല്ല ഇടതൂർന്ന കറുത്ത മുടിയാണ് അവരുടെ സൗന്ദര്യസങ്കല്പം. അങ്ങനെ ചിന്തിക്കുന്നവർക്ക് ആവട്ടെ പലപ്പോഴും..........

Hair care Tips: പിഴുതെറിയും ഇത് മാത്രം മതി! ചെറുപ്പത്തിലെ മുടി നരച്ചോ?
Gray Hair Care TipsImage Credit source: MoMo Productions/DigitalVision/Getty Images
Ashli C
Ashli C | Published: 11 May 2026 | 11:03 AM

ഇന്ന് പല യുവതി യുവാക്കളും നേരിടുന്ന ഒരു പ്രശ്നമാണ് അകാലനര. പണ്ട് പ്രായമായവർക്ക് മാത്രമായിരുന്നു നര. എന്നാൽ ഇന്ന് അങ്ങനെയല്ല പ്രായഭേദമന്യേ ചെറിയ കുട്ടികൾക്ക് പോലും മുടി നരയ്ക്കുന്ന അവസ്ഥയാണ്. പ്രായമായവർക്ക് മാത്രമല്ല പ്രായം കുറഞ്ഞവർക്ക് മുടി നരക്കുക എന്ന് പറഞ്ഞാൽ ഇന്നും അല്പം വിഷമമുള്ള കാര്യമാണ്. എന്നാൽ ഇന്ന് വെളുത്ത മുടി ചിലയിടത്തെങ്കിലും ട്രെൻഡ് ആയി മാറുമ്പോൾ മറ്റുചിലരെ സംബന്ധിച്ച് നല്ല ഇടതൂർന്ന കറുത്ത മുടിയാണ് അവരുടെ സൗന്ദര്യസങ്കല്പം. അങ്ങനെ ചിന്തിക്കുന്നവർക്ക് ആവട്ടെ പലപ്പോഴും പ്രായമാകുന്നതിന് മുന്നേ തന്നെ മുടി നരയ്ക്കുന്ന ഒരു രീതിയും കാണുന്നു.

പലപ്പോഴും ഈ അകാലനരയ്ക്ക് കാരണമാകുന്നത് അനാരോഗ്യകരമായ ജീവിതശൈലി, മോശം ഭക്ഷണശീലങ്ങൾ, ഹോർമോണുകളിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ എന്നിവയാണ്. അതിനാൽ തന്നെ പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും നല്ല ഒരു ജീവിതശൈലി പിന്തുടരുകയും ചെയ്യുന്നതു തന്നെ ഇത്തരത്തിൽ ചെറുപ്പത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുവാൻ സാധിക്കും. മാത്രമല്ല ഇക്കാര്യങ്ങളെല്ലാം ഒരു പ്രായം തൊട്ടേ തുടർന്നു വരുന്നവരെ സംബന്ധിച്ച് എത്ര പ്രായമായാലും മുടി നരക്കാതെ യൗവനം നിലനിൽക്കുകയും ചെയ്യുന്നു. അതിനാൽ അകാലനര തടയാൻ വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ALSO READ:മഴക്കാലത്ത് ദഹനവും പ്രതിരോധശേഷിയും പ്രശ്നമാകുന്നുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നെല്ലിക്ക

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു ഭക്ഷണമാണ് നെല്ലിക്ക. ഇതിൽ വിറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് മുഴുവൻ ശരീരത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. നെല്ലിക്ക കഴിക്കുന്നത് വിറ്റാമിൻ സി ശരീരത്തിൽ കൂടുതൽ ഉത്പാദിപ്പിക്കുകയും അകാലനര വരുന്നത് തടയുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ഇത് പച്ചയായോ അല്ലെങ്കിൽ പൊടിച്ചോ കഴിക്കാം. ഇതിന്റെ നീര് കുടിക്കാം നെല്ലിക്ക പൊടി വെള്ളത്തിൽ കലർത്തി വെറും വയറ്റിൽ കുടിക്കുന്നതും നല്ലതാണ്.

കറുത്ത എള്ള്

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഒന്നാണ് കറുത്ത എള്ള്. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്നു. അതിരാവിലെ ഒരു സ്പൂൺ എള്ള് ചവയ്ക്കുകയോ. അല്ലെങ്കിൽ എള്ള് ചേർത്ത് കടല, ബദാം എന്നിവ കൂട്ടിയോജിപ്പിച്ച് ഒരു ലഡു രൂപത്തിൽ കഴിക്കുകയോ ചെയ്യാം. ഇത് തലയോട്ടിയിലെ രക്തചക്രമണം മെച്ചപ്പെടുത്തുകയും അതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി മുടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.

ഉണക്ക മുന്തിരി

നല്ല ഉറപ്പുള്ള കറുത്ത മുടി ലഭിക്കുവാൻ ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ധാരാളം വിറ്റാമിൻ സി യും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ മുടിയുടെ നിറത്തെയും വളർച്ചയെയും പിന്തുണയ്ക്കുന്നു. ഉണക്കമുന്തിരി കുതിർത്തു വച്ച് വെറും വയറ്റിൽ ചവയ്ക്കുക.

കറിവേപ്പില

കറിവേപ്പിലയിൽ വിറ്റാമിൻ എ ബി സി ബി 12 എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ഇവയിൽ നല്ല അളവിൽ ഇരുമ്പും കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് കുറയ്ക്കാനും അകാലനര തടയാനും സഹായിക്കുന്നു. വെറും വയറ്റിൽ ചവയ്ക്കുകയോ ഇലകൾ തിളപ്പിച്ച് കുടിക്കുകയോ ചെയ്യാം.

ENGLISH SUMMARY

here we are talking about the foods to eat to prevent premature graying. it is caused by an unhealthy lifestyle, bad eating habits, and hormonal imbalances. Therefore, eating nutritious food and following a good lifestyle can help prevent such problems at a young age. Moreover, those who continue to do all these things at a certain age can maintain their youthfulness without graying their hair, no matter how old they are.

 

Follow Us