Mango: പഴുത്ത മാങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ? ഇതറിയാതെ പോകരുത്

Ways to Keep Mangoes Fresh: പഴുത്ത മാമ്പഴവും, മാങ്ങ അച്ചാറും, മാങ്ങ കറികളുമൊക്കെയാണ് മലയാളികൾ മാമ്പഴക്കാലം ആഘോഷിക്കുകയാണ്. വീടുകളിൽ മാമ്പഴം കൂടുന്നതോടെ ബാക്കി വരുന്നത് ഫ്രിഡ്ജിൽ വയ്ക്കുന്നത് പതിവാണ്. എന്നാൽ ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ എന്നതാണ് പലരുടെയും സംശയം. ഇതിനെ കുറിച്ച് വിദഗ്ധർ പറയുന്നത് എന്താണെന്ന് പരിശോധിച്ചാലോ....

Mango: പഴുത്ത മാങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ? ഇതറിയാതെ പോകരുത്

പ്രതീകാത്മക ചിത്രം

Published: 

04 May 2026 | 09:13 AM

ദേശീയ ഫലമായി കണക്കാക്കുന്ന മാമ്പഴം ഇഷ്ടമില്ലാത്തതായി ആരും തന്നെ കാണില്ല അല്ലേ, സീസണായതോടെ മിക്ക വീടുകളിലും മാമ്പഴമയമാണ്. പഴുത്ത മാമ്പഴവും, മാങ്ങ അച്ചാറും, മാങ്ങ കറികളുമൊക്കെയാണ് മലയാളികൾ മാമ്പഴക്കാലം ആഘോഷിക്കുകയാണ്. വീടുകളിൽ മാമ്പഴം കൂടുന്നതോടെ ബാക്കി വരുന്നത് ഫ്രിഡ്ജിൽ വയ്ക്കുന്നത് പതിവാണ്. എന്നാൽ ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ എന്നതാണ് പലരുടെയും സംശയം. ഇതിനെ കുറിച്ച് വിദഗ്ധർ പറയുന്നത് എന്താണെന്ന് പരിശോധിച്ചാലോ….

മാങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?

മാമ്പഴം പഴുത്തിട്ടില്ലെങ്കിൽ അവ ഒരിക്കലും ഫ്രിഡ്ജിൽ വയ്ക്കരുതെന്ന് വിദഗ്ധർ പറയുന്നു. തണുത്ത അന്തരീക്ഷം മാമ്പഴം പഴുക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കും. ഇത് മാമ്പഴത്തിന്റെ സ്വാഭാവിക രുചിയെയും മധുരത്തെയും ദോഷകരമായി ബാധിക്കും. അതിനാൽ പഴുക്കാത്ത മാമ്പഴം ഒരിക്കലും ഫ്രിഡ്ജിൽ വയ്ക്കരുതെന്നും സാധാരണ താപനിലയിൽ വയ്ക്കുകയാണ് വേണ്ടെതെന്നും വിദഗ്ധർ പറയുന്നു.

അതേസമയം, മാമ്പഴം നന്നായി പഴുത്ത് കഴിഞ്ഞാൽ അവ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാമ്പഴം അമിതമായി പഴുത്ത് കേടാകാതിരിക്കാൻ സഹായിക്കും. ഫ്രിഡ്ജിൽ വച്ചാൽ ഏകദേശം അഞ്ച് ദിവസം വരെ മാമ്പഴം കേടാകാതിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാമ്പഴം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലൂടെ അവയുടെ ഘടനയിലും രുചിയിലും ചെറിയ മാറ്റങ്ങൾ വന്നേക്കും. അതുകൊണ്ട് തന്നെ കഴിക്കുന്നതിന് അൽപം മുമ്പ് പുറത്തെടുത്ത് വയ്ക്കുന്നത് നല്ലതായിരിക്കും. അതുപോലെ, പ്ലാസ്റ്റിക് കവറുകളിൽ കെട്ടി മാമ്പഴം വയ്ക്കരുച്. പകരം വായു സഞ്ചാരമുള്ള പാത്രങ്ങളിലോ പേപ്പർ ബാഗുകളിലോ സൂക്ഷിക്കുക. മാമ്പഴം മുറിച്ചു കഴിഞ്ഞാൽ അവ വായു കടക്കാത്ത പാത്രത്തിലാക്കി വേണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ.

ALSO READ: കാപ്പിയും ചായയും വേണ്ട… മുട്ടയും നട്സുമാകാം; രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങൾ

മാമ്പഴം ആരോഗ്യ ഗുണങ്ങൾ

പഴങ്ങളുടെ രാജാവായി അറിയപ്പെടുന്ന മാമ്പഴം രുചിയിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും മുന്നിലാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രധാന കലവറയാണ് മാമ്പഴം.രോഗങ്ങളെ തുരത്താനും ചർമ്മസംരക്ഷണത്തിനുമെല്ലാം മാമ്പഴം ഗുണകരമാണെന്ന് പറയപ്പെടുന്നു. മാമ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ…

രോഗപ്രതിരോധ ശേഷി: മാമ്പഴത്തിൽ വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി ശക്തപ്പെടുത്തുകയും രോഗാണുക്കളിൽ നിന്നുള്ള സംരക്ഷണം നൽകുകയും ചെയ്യുന്നു.

ദഹനപ്രക്രിയ: ദഹനപ്രക്രിയ സുഗമമാക്കാനും മാമ്പഴം സഹായിക്കുന്നതാണ്. ഇവയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മാമ്പഴത്തിൽ ധാരാളം എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇവ പ്രോട്ടീനുകളെ എളുപ്പത്തിൽ വിഘടിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

കണ്ണിന്റെ ആരോഗ്യം: മാമ്പഴത്തിൽ വിറ്റാമിൻ എ, സിയാസാന്തിൻ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. നിശാന്ധത പോലുള്ള പ്രശ്നങ്ങളെ ഇവ തടയും.

ഹൃദയാരോഗ്യം: മാമ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. കൂടാതെ, രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മാമ്പഴത്തിന് കഴിയും.

ചർമ്മസംരക്ഷണം: മാമ്പഴത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ചർമ്മത്തിന് തിളക്കം നൽകാനും ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കും.

English Summary:

Mangoes are stored in different environments depending on various factors. Verify whether they have ripened before storing them at room temperature or in the refrigerator. Not only is it delicious, but it also have lot of health benefits. Mango is a major source of vitamins and minerals.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്