AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Back Pain Relief: വിട്ടുമാറാത്ത നടുവേദനയുടെ കാരണം എന്താണ്?; ഈ ശീലങ്ങൾ കുഴപ്പത്തിലാക്കിയേക്കാം

Back Pain Relief Tips: നാം നിസ്സാരമെന്ന് കരുതി അവഗണിക്കുന്ന പല ദൈനംദിന ശീലങ്ങളുമാണ് ഇത്തരത്തിലുള്ള വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. തുടർച്ചയായ നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതിന് ഒരു കാരണം മാത്രമായിരിക്കില്ല ഉണ്ടാവുക. നടുവേദനയുടെ പ്രധാന കാരണങ്ങളും അത് ഒഴിവാക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ദൈനദീന ശീലങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Back Pain Relief: വിട്ടുമാറാത്ത നടുവേദനയുടെ കാരണം എന്താണ്?; ഈ ശീലങ്ങൾ കുഴപ്പത്തിലാക്കിയേക്കാം
പ്രതീകാത്മക ചിത്രംImage Credit source: alvaro gonzalez/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 23 Apr 2026 | 04:53 PM

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ മിക്കവരെയും അലട്ടുന്ന ഒരു പ്രധാന ആരോ​ഗ്യ പ്രശ്നമാണ് നടുവേദന. ദീർഘനേരം ഇരുന്നുള്ള ജോലി, വ്യായാമക്കുറവ്, തെറ്റായ ജീവിതശൈലി എന്നിവയെല്ലാം നട്ടെല്ലിൻ്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ശീലങ്ങളാണ്. നാം നിസ്സാരമെന്ന് കരുതി അവഗണിക്കുന്ന പല ദൈനംദിന ശീലങ്ങളുമാണ് ഇത്തരത്തിലുള്ള വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. തുടർച്ചയായ നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതിന് ഒരു കാരണം മാത്രമായിരിക്കില്ല ഉണ്ടാവുക.

അനസ്തേഷ്യോളജിസ്റ്റും ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. നടുവേദനയുടെ പ്രധാന കാരണങ്ങളും അത് ഒഴിവാക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ദൈനദീന ശീലങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ALSO READ: 300 രൂപയുടെ പരിശോധന, ലക്ഷങ്ങൾ ലാഭിക്കാം; ഇതറിയാതെ പോകരുത്

നടുവേനയ്ക്ക് കാരണം

ഡോ. സൂദിന്റെ അഭിപ്രായത്തിൽ, നിങ്ങൾ ദിവസവും സ്ക്രീൻ ഉപയോ​ഗിക്കുന്നവരാണെങ്കിൽ കണ്ണിൻ്റെ ലെവലിൽ സ്ഥാപിക്കുന്നത് നിങ്ങളുടെ ശരീരത്തിൻ്റെ ഗുരുത്വാകർഷണ കേന്ദ്രത്തെ നേരെയാക്കി നട്ടെല്ലിൻ്റെ ആരോ​ഗ്യത്തെ പിന്തുണയ്ക്കുന്നു. അതുപോലെ തന്നെ മണിക്കൂറുകളോളം കസേരയിൽ കുനിഞ്ഞിരിക്കുന്നത് നട്ടെല്ലിലെ ഡിസ്കുകൾക്ക് അമിത സമ്മർദ്ദം നൽകുന്ന ശീലമാണ്. ഫോൺ ഉപയോഗിക്കുമ്പോൾ തല കുനിച്ചിരിക്കുന്നതും വലിയ രീതിയിൽ ദോഷം ചെയ്യുന്ന പ്രവർത്തിയാണ്.

ശരിയായ രീതിയിലല്ലാതെ പെട്ടെന്ന് ഭാരം ഉയർത്തുന്നത് നട്ടെല്ലിലെ പേശികൾക്ക് പരിക്കേൽക്കാനും ഉളുക്ക് വീഴാനുമുള്ള സാധ്യത വളരെ കൂടുതലാണ്. നട്ടെല്ലിന് താങ്ങായി നിൽക്കുന്ന പേശികൾ ദുർബലമാകുമ്പോഴും സമ്മർദ്ദം അനുഭവപ്പെടുമ്പോഴും സ്വാഭാവികമായും നടുവേദന അനുഭവപ്പെടും. ഇതുകൂടാതെ ശരീരഭാരം കൂടുമ്പോൾ നട്ടെല്ലിൻ്റെ താഴത്തെ ഭാഗത്ത് അനുഭവപ്പെടുന്ന സമ്മർദ്ദം വർദ്ധിക്കുകയും അതിലൂടെ കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യുന്നു. അതിനാൽ എപ്പോഴും ശരീരഭാരം കൃത്യമായ അളവിൽ നിലനിർത്തുക.

നട്ടെല്ലിനെ സംരക്ഷിക്കാൻ ചെയ്യേണ്ടത്

നടുവേദന ഒഴിവാക്കാൻ ഡോക്ടർമാർ പ്രധാനമായും നിർദ്ദേശിക്കുന്ന ചില വ്യായാമങ്ങളും നിത്യ ജീവിതത്തിലെ ശീലങ്ങളുമുണ്ട്. തുടർച്ചയായി ഒരിക്കലും ഒരിടത്ത് ഒരേയിരുപ്പ് ഇരിക്കരുത്. ജോലി ചെയ്യുന്നതിനിടയിൽ ഓരോ 30 മിനിറ്റിലും എഴുന്നേറ്റു നടക്കാനും സ്ട്രെച്ച് ചെയ്യാനോ ശ്രദ്ധിക്കുക. ഇത് പേശികളുടെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുകയും നടുവേദന കുറയ്ക്കുകയും ചെയ്യുന്നു.

അതുപോലെ തന്നെ വളരെ താഴ്ന്നതോ കാഠിന്യമേറിയതോ ആയ കിടക്കകൾ ഉറങ്ങാൻ സമയത്ത് ഒഴിവാക്കുക. നട്ടെല്ലിൻ്റെ സ്വാഭാവിക ഘടന നിലനിർത്തുന്ന രീതിയിൽ ശരീരം ഒരേ രീതിയിൽ വരുന്ന കിടക്കകൾ ഉപയോ​ഗിക്കുന്നതാണ് ഏറ്റവും നല്ലത്. നട്ടെല്ലിലെ ഡിസ്കുകൾക്കിടയിലുള്ള ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. വെള്ളം കുടി കുറഞ്ഞാൽ നടുവിന് വേദന വന്നേക്കാം.

എല്ലുകളുടെ ബലത്തിന് കാൽസ്യവും വിറ്റാമിൻ ഡി-യും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ കഴിക്കുന്ന ആഹാരത്തിൽ ഇത്തരം സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് നോക്കി. നിർബന്ധമായും അവ ഡയറ്റിൽ ഉൾപ്പെടുത്തുക. ദിവസവും 10 മിനിറ്റെങ്കിലും നട്ടെല്ലിന് അയവ് നൽകുന്ന ലളിതമായ വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക. പെട്ടെന്ന് വലിയ ഭാരം എടുക്കാൻ ശ്രമിക്കരുത്. ഇത് നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തും.

Follow Us