Summer Kids Health: കുട്ടികളിലെ മൂത്രത്തിൻ്റെ നിറം മാറ്റവും വരണ്ട ചുണ്ടും; ചൂടിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്
Summer Kids Healthcare Tips: നിങ്ങളുടെ കുട്ടികളെ ഈ വേനൽ ചൂടിൽ എങ്ങനെ സംരക്ഷിക്കണമെന്നും അവരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്നും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളിലെ നിർജ്ജലീകരണം മുതൽ മൂത്രത്തിൽ ഉണ്ടാകുന്ന നിറം മാറ്റം വരെ അവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ മാതാപിതാക്കൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

പ്രതീകാത്മക ചിത്രം
ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് നമ്മൾ ഏറ്റവും പ്രധാന്യം നൽകേണ്ടത് ആരോഗ്യത്തിന് തന്നെയാണ്. പ്രത്യേകിച്ച് കുട്ടികൾ, പ്രയാമായവർ അതുപോലെ ഗർഭിണികൾ തുടങ്ങിയവർക്ക്. ഏത് കാലാവസ്ഥയാണെങ്കിലും മുതിർന്നവരേക്കാൾ വേഗത്തിൽ ആരോഗ്യപ്രശ്നങ്ങൾ ബാധിക്കുന്നത് കുട്ടികളെയാണ്. അതുകൊണ്ട് തന്നെ അവരിലെ ചെറിയൊരു മാറ്റം പോലും മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചൂടുകാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്നം അത്ര ചെറുതല്ല. കാരണം അവർ നമ്മൾ കരുതുന്നതിലും അപ്പുറം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.
നിങ്ങളുടെ കുട്ടികളെ ഈ വേനൽ ചൂടിൽ എങ്ങനെ സംരക്ഷിക്കണമെന്നും അവരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്നും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളിലെ നിർജ്ജലീകരണം മുതൽ മൂത്രത്തിൽ ഉണ്ടാകുന്ന നിറം മാറ്റം വരെ അവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ മാതാപിതാക്കൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.
ALSO READ: എള്ള് മതി, മുടിക്കൊഴിച്ചിൽ തടയാൻ ഈ റെസിപ്പി ട്രൈ ചെയ്തോ
നിർജ്ജലീകരണത്തിൻ്റെ ലക്ഷണങ്ങൾ
കുട്ടികൾക്ക് എപ്പോഴും അവരുടെ ദാഹം തിരിച്ചറിഞ്ഞ് അത് കൃത്യമായി പ്രകടിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല. പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങൾക്ക്. അതിനാൽ അവരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എപ്പോഴും മാതാപിതാക്കൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
മൂത്രത്തിലെ നിറം മാറ്റം: സാധാരണയിലും കൂടുതൽ മൂത്രത്തിൽ കടുത്ത മഞ്ഞ നിറം കണ്ടെത്തിയാൽ ശരീരത്തിൽ ജലാംശം കുറവാണെന്നതിന്റെ പ്രധാന ലക്ഷണമാണത്. തെളിഞ്ഞതോ ഇളം മഞ്ഞയോ ആണ് സ്വാഭാവികമായിട്ടുള്ള മൂത്രത്തിൻ്റെ നിറം.
വരണ്ട ചുണ്ടും നാവും: കുഞ്ഞുങ്ങളുടെ ചുണ്ടുകൾ വരണ്ടുണങ്ങുക, വായയ്ക്കകത്ത് പശിമപോലെ അനുഭവപ്പെടുക എന്നിവ നിർജ്ജലീകരണത്തിൻ്റെ മറ്റൊരു ലക്ഷണമാണ്. ഇത് എപ്പോഴും ശ്രദ്ധിക്കുക.
കണ്ണുനീർ വരാതിരിക്കുക: ചെറിയ കുട്ടിയാണെങ്കിലും ഒരു അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണെങ്കിലും അവർ കരയുമ്പോൾ കണ്ണുനീർ വരുന്നില്ലെങ്കിൽ അത് കടുത്ത നിർജ്ജലീകരണത്തിൻ്റെ ലക്ഷണമാണ്. പലപ്പോഴും മാതാപിതാക്കൾ നിസാരമായി കാണുന്നതും അറിയാതെ പോകുന്നതും ഈ ലക്ഷണം തന്നെയാണ്.
തളർച്ചയും ഉറക്കവും: കുട്ടി അസാധാരണമായി തളർന്നിരിക്കുകയോ കളിക്കാൻ ഉത്സാഹം കാണിക്കാതിരിക്കുകയോ ചെയ്താൽ അതിൻ്റെ കാരണം തിരക്കാൻ മടിക്കരുത്. കൂടാതെ പതിവില്ലാതെ ഉറങ്ങുന്നതും കൂടുതൽ സമയം ഉറങ്ങുന്നതും പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ
തിളപ്പിച്ചാറ്റിയ വെള്ളം: ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ടോ അല്ലെങ്കിൽ ഇടയ്ക്കിടയോ അവർക്ക് വെള്ളം കൊടുക്കാൻ ശ്രദ്ധിക്കണം. നിങ്ങുടെ ജോലി തിരക്കിനിടെ ഇക്കാര്യം മറന്നുപോകരുത്.
പ്രകൃതിദത്ത പാനീയങ്ങൾ: കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ കുട്ടികൾക്ക് ധൈര്യമായി നൽകാം. ഇവ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങളാണ്.
ജലാംശമുള്ള പഴങ്ങൾ: തണ്ണിമത്തൻ, ഓറഞ്ച്, വെള്ളരിക്ക തുടങ്ങിയ ധാരാളം വെള്ളം അടങ്ങിയ ഭക്ഷണങ്ങൾ അവരുടെ ആഹാരത്തിൽ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഇടയ്ക്കിടെ അവർ കഴിക്കാൻ ഇഷ്ടപ്പെടുന്ന രീതിയിൽ കഴിപ്പിക്കുക.
ഒഴിവാക്കേണ്ടത്: അമിതമായി പഞ്ചസാര ചേർത്ത പാനീയങ്ങൾ, സോഡകൾ, പാക്കറ്റ് ജ്യൂസുകൾ എന്നിവ ഒരു കാരണവശാലും കുട്ടികൾക്ക് നൽകരുത്. ഇവ ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുകയും കഠിനമായ നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.
വസ്ത്രം: കുട്ടികൾക്ക് വേനൽക്കാലത്ത് എപ്പോഴും അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിപ്പിക്കുക. ചൂട് കൂടുതലുള്ളതോ ഭാരം കൂടിയതോ ആയ തുണിത്തരങ്ങൾ ഒഴിവാക്കുക.
വെയിൽ ഏൽക്കരുത്: ഉച്ചയ്ക്ക് 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് കുട്ടികളെ പുറത്ത് വിടരുത്. മുതിർന്നവരെക്കാൾ വേഗം അവർക്ക് സൂര്യാതപം ഏൽക്കാൻ സാധ്യതയുണ്ട്. കാരണം ഈ സമയത്ത് അന്തരീക്ഷത്തിൽ ചൂട് ഏറ്റവും കൂടുതലാണ്.
English Summary:
Heatwaves increases across India Include Kerala. In This situation we explain how to protecting children from critical heat-related illnesses. Above is a general guide on heat related symptoms and safety measures that parents to notice.