AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hair Growth: എള്ള് മതി, മുടിക്കൊഴിച്ചിൽ തടയാൻ ഈ റെസിപ്പി ട്രൈ ചെയ്തോ

Sesame Recipe For Hair Growth: മുടിക്കൊഴിച്ചിൽ തടയാൻ ഇന്ന് പല എണ്ണകളും ഷാംപുകളും വിപണിയിൽ ലഭ്യമാണ്. കൂടാതെ. മുടിക്കൊഴിച്ചിൽ മാറ്റി ആരോഗ്യത്തെയോടെ തലമുടി വളരാൻ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത മാർഗങ്ങളുമുണ്ട്. അത്തരമൊരു മാർഗമാണ് ഷെഫ് നളൻ പങ്ക് വയ്ക്കുന്നത്. എള്ള് ഉപയോഗിച്ചാണ് ഈ റെസിപ്പി ഉണ്ടാക്കേണ്ടത്.

Hair Growth: എള്ള് മതി, മുടിക്കൊഴിച്ചിൽ തടയാൻ ഈ റെസിപ്പി ട്രൈ ചെയ്തോ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 30 Apr 2026 | 02:27 PM

മുടിക്കൊഴിച്ചിൽ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥ വ്യതിയാനം, ഭക്ഷണരീതി, സ്ട്രെസ് ഒക്കെ ഇതിന് കാരണമാകാറുണ്ട്. മുടിക്കൊഴിച്ചിൽ തടയാൻ ഇന്ന് പല എണ്ണകളും ഷാംപുകളും വിപണിയിൽ ലഭ്യമാണ്. കൂടാതെ. മുടിക്കൊഴിച്ചിൽ മാറ്റി ആരോഗ്യത്തെയോടെ തലമുടി വളരാൻ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത മാർഗങ്ങളുമുണ്ട്. അത്തരമൊരു മാർഗമാണ് ഷെഫ് നളൻ പങ്ക് വയ്ക്കുന്നത്. എള്ള് ഉപയോഗിച്ചാണ് ഈ റെസിപ്പി ഉണ്ടാക്കേണ്ടത്.

മുടിക്കൊഴിച്ചിൽ തടയാൻ എള്ളുണ്ട

എള്ള്, നാടൻ കറിവേപ്പില, തേങ്ങ, വെളിച്ചെണ്ണ, ശർക്കര, ബദാം എന്നിവ മാത്രമാണ് ഇത് ഉണ്ടാക്കാൻ ആവശ്യമായുള്ളത്. ആദ്യം എള്ള് കഴുകി പൊടിച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണയിൽ നല്ല നാടൻ കറിവേപ്പില വറുത്തെടുക്കുക. ശേഷം പൊടിച്ചെടുത്ത എള്ളും, വറുത്തെടുത്ത കറിവേപ്പിലയും കുറച്ച് തേങ്ങ ചിരകിയതും ആവശ്യമെങ്കിൽ ബദാമും ചേർത്ത് നന്നായി അടിച്ചെടുക്കുക. മധുരത്തിന് ശർക്കരയും ചേർത്ത് എള്ളുണ്ടയായി കഴിക്കാവുന്നതാണ്.

കറിവേപ്പില തലമുടി വളർച്ചയ്ക്ക് സഹായിക്കുന്നത് എങ്ങനെ?

നമ്മുടെ ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും കറിവേപ്പില ഏറെ ഗുണകരമാണ്. ഇതിലടങ്ങിയിട്ടുള്ള പോഷങ്ങൾ തലമുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. കറിവേപ്പിലയിൽ ബീറ്റാ കരോട്ടിനും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളാണിവ.

അതുപോലെ കറിവേപ്പിലയിലെ ആന്റി ഓക്സിഡന്റുകൾ തലയോട്ടിയിലെ ഈർപ്പം നിലനിർത്തുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. മുടിവേരുകൾക്കും ഇവ ആരോഗ്യം നൽകുന്നു. അകാല നര തടയാനും കറിവേപ്പില ഗുണം ചെയ്യും. കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി കോംപ്ലക്സും മറ്റ് ധാതുക്കളും മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്നതാണ്. ഇവയിലെ അമിനോ ആസിഡുകൾ മുടിയുടെ കട്ടി വർദ്ധിപ്പിക്കുകയും പൊട്ടി പോകുന്നത് തടയുകയും ചെയ്യുന്നു.

ALSO READ: ഇയർഫോൺ മറ്റൊരാൾക്ക് കൊടുക്കാറുണ്ടോ? ശേഷം ചെവിക്കുള്ളിൽ സംഭവിക്കുന്നത്

എള്ളുണ്ടയിൽ ചേർക്കുന്നത് പോലെ തന്നെ കറിവേപ്പില എണ്ണയും തേയ്ക്കാവുന്നതാണ്. കൂടാതെ, ഹെയർ മാസ്കും ഗുണം ചെയ്യും. അങ്ങനെ ചെയ്യാൻ താൽപര്യമുള്ളവർ കറിവേപ്പില അരച്ച് അല്പം തൈരിൽ കലർത്തി തലയിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം ഇവ കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടിക്ക് നല്ല തിളക്കം നൽകാൻ സഹായിക്കുന്നതാണ്.

എള്ള് – ആരോഗ്യഗുണങ്ങൾ

തലമുടി കൊഴിച്ചിൽ തടയുന്നതിനും മുടിയുടെ ആരോഗ്യത്തിനും എള്ള് വളരെ അധികം ഗുണകരമാണ്. എള്ളിൽ അടങ്ങിയിട്ടുള്ള സിങ്ക്, മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് പോലുള്ള പോഷകങ്ങൾ മുടി വേരുകളെ ബലപ്പെടുത്തുകയും മുടി പൊട്ടി പോകുന്നത് തടയുകയും ചെയ്യുന്നു.

അതുപോലെ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും എള്ള് സഹായിക്കുന്നതാണ്. എള്ളെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കും. മുടി വേരുകൾക്ക് ഓക്സിജനും പോഷകങ്ങളും നൽകാനും എള്ള് ഗുണകരമാണ്. എള്ളിൽ ധാരാളം ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവയിലെ ഒമേഗ-3, ഒമേഗ-6, ഒമേഗ-9 ഫാറ്റി ആസിഡുകൾ മുടിയിഴകൾക്ക് ഈർപ്പം നൽകുകയും മുടി പൊട്ടി പോകുന്നത് തടയുകയും ചെയ്യുന്നു. മുടിയിലെ സ്വാഭാവിക എണ്ണ മയം നിലനിർത്താനും ഇവ സഹായിക്കുന്നതാണ്.

അതുപോലെ എള്ളിൽ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ അണുബാധകൾ, താരൻ എന്നിവ അകറ്റാൻ സഹായിക്കുന്നതാണ്. താരൻ കുറയുന്നതിലൂടെ സ്വാഭാവികമായി നിങ്ങളുടെ മുടികൊഴിച്ചിലും കുറയും. അതിനാൽ ദിവസേന ഈ സ്പെഷ്യൽ എള്ളുണ്ട കഴിക്കാൻ മറക്കരുത്.

ഷെഫ് നളന്റെ ഇന്റർവ്യൂ – വിഡിയോ

English Summary:

Climate change, diet and stress can cause hair loss. However, a simple recipe with sesame seeds and curry leaves can help prevent hair loss. Try This Sesame Recipe By Chef Nalan For Hair Growth


Follow Us