AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bedtime Mistakes: ഉറക്കം കിട്ടുന്നില്ലേ? ഈ 3 ശീലങ്ങളാണ് കാരണം!

bedtime mistakes that ruining sleep: ദിവസവും 7-8 മണിക്കൂർ വരെ ഉറങ്ങിയില്ലായെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. എന്നാൽ പലപ്പോഴും ശരിയായ ഉറക്കം കിട്ടാത്തത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. തിരിഞ്ഞും മറിഞ്ഞും സമയം പോകുമെങ്കിലും നിദ്രാദേവി നിങ്ങളെ തിരിഞ്ഞുപോലും നോക്കില്ലായിരിക്കും അല്ലേ, എന്നാൽ ഇതിന് കാരണം നിങ്ങൾ ചെയ്യുന്ന മൂന്ന് തെറ്റുകളാണെന്ന് അറിയാമോ?

Bedtime Mistakes: ഉറക്കം കിട്ടുന്നില്ലേ?  ഈ 3 ശീലങ്ങളാണ് കാരണം!
പ്രതീകാത്മക ചിത്രംImage Credit source: Oleg Breslavtsev/Moment/Getty Images
Nithya Vinu
Nithya Vinu | Published: 05 May 2026 | 01:51 PM

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഉറക്കത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ദിവസവും 7-8 മണിക്കൂർ വരെ ഉറങ്ങിയില്ലായെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. എന്നാൽ പലപ്പോഴും ശരിയായ ഉറക്കം കിട്ടാത്തത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്.തിരിഞ്ഞും മറിഞ്ഞും സമയം പോകുമെങ്കിലും നിദ്രാദേവി നിങ്ങളെ തിരിഞ്ഞുപോലും നോക്കില്ലായിരിക്കും അല്ലേ, എന്നാൽ ഇതിന് കാരണം നിങ്ങൾ ചെയ്യുന്ന മൂന്ന് തെറ്റുകളാണെന്ന് അറിയാമോ?

കിടക്കുന്നതിന് മുമ്പുള്ള അറുപത് മിനിറ്റ് വളരെ പ്രധാനമാണ്. ആ സമയത്ത് ചെയ്യുന്ന കാര്യങ്ങളാണ് നിങ്ങളുടെ ഉറക്കത്തെ സ്വാധീനിക്കുന്നത്. ശരിയായ ഉറക്കം ലഭിക്കുന്നതിന് വേണ്ടി ഒഴിവാക്കേണ്ട ആ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കിയാലോ…

ഫോൺ ഉപയോഗം

ഉറങ്ങാൻ കിടക്കുന്നതിന് തൊട്ട് മുമ്പ് വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. സോഷ്യൽ മീഡിയ ഫീഡിൽ സ്ക്രോൾ ചെയ്യുമ്പോൾ നിങ്ങൾക്ക് ഉറക്കം വന്നേക്കാം, പക്ഷേ നിങ്ങൾ കരുതുന്നത് പോലെ ഇതൊരു നല്ല ശീലമല്ല. മൊബൈൽ ഫോൺ, ലാപ്ടോപ് പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള ‘ബ്ലൂ ലൈറ്റ്’ നമ്മുടെ ശരീരത്തിലെ മെലാടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ തടയുന്നു. ഉറക്കം നൽകുന്ന ഹോർമോണാണിത്. അതിനാൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ മാറ്റിവെക്കുന്നത് ശീലമാക്കേണ്ടതാണ്.

ഭക്ഷണം കഴിക്കുന്ന സമയം

രണ്ടാമത്തെ തെറ്റ് നിങ്ങൾ തെറ്റായ സമയത്ത് ആഹാരം കഴിക്കുന്നതാണ്. രാത്രി ഒമ്പത് മണിക്കോ പത്ത് മണിക്കോ ഭക്ഷണം കഴിക്കുന്നവരാണ് പലരും. എന്നാൽ, ഉറങ്ങുന്നതിന് തൊട്ട് മുമ്പ് കട്ടിയായി ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ വൈകുന്നേരത്തിന് ശേഷം ചായ, കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് തലച്ചോറിനെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കും.

അതിനാൽ ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂറുകൾക്ക് മുമ്പെങ്കിലും അത്താഴം കഴിക്കേണ്ടതാണ്. ഇനി ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പ് നിങ്ങൾക്ക് വിശക്കുകയാണെങ്കിൽ, ഒരു വാഴപ്പഴം, ഒരു പിടി നട്സ്, പാൽ തുടങ്ങി ലഘുവായതും ഉറക്കത്തിന് സഹായിക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കാം.

ALSO READ: മുഖത്ത് വെറുതെ കൈവെക്കാറുണ്ടോ? ചർമ്മത്തിന് പണി കിട്ടും; മാറ്റണം ഈ ശീലങ്ങൾ

രാത്രിയിലെ വ്യായാമം

വ്യായാമം ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ അവ ചെയ്യേണ്ട  സമയവും പ്രധാനമാണ്. ഉറങ്ങുന്നതിന് തൊട്ട് മുമ്പ് കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് ഒഴിവാക്കണം.  ഇത് ശരീരത്തിലെ താപനില വർദ്ധിപ്പിക്കുകയും ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ചെയ്യുന്നു. ശരീരം ശാന്തമാകുന്നതിന് പകരം കൂടുതൽ ഉന്മേഷം കൈവരിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.

മികച്ച ഉറക്കത്തിനായി ചെയ്യേണ്ടത് എന്ത്?

മികച്ച ഉറക്കം ലഭിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനമാണ് ഉറങ്ങുന്നതിന് മുമ്പ് ഒരു പുസ്തകം വായിക്കാം എന്നുള്ളത്. ഇത് മൊബൈൽ ഫോൺ ഉപയോഗത്തിൽ നിന്ന് ആശ്വാസം നൽകും. അതുപോലെ ഇളം ചൂട് വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്. ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരം തണുപ്പിക്കാൻ സഹായിക്കും.

കിടക്കുന്നതിന് മുമ്പ് മുറിയിലെ വെളിച്ചം കുറച്ച് ശാന്തമായ അന്തരീക്ഷം ഒരുക്കുക. നല്ല ഉറക്കം ലഭിക്കുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കാനും അടുത്ത ദിവസം കൂടുതൽ ഊർജ്ജസ്വലതയോടെ ഇരിക്കാനും നിങ്ങളെ സഹായിക്കുന്നതാണ്.

English Summary:

Three common habits that ruin your sleep. It include using screens like phones or TVs, consuming food or drinks too close to bedtime, and not following a proper wind-down routine. These habits interfere with the body’s natural sleep cycle, making it harder to fall asleep and stay asleep.

Follow Us