Aranmula Boat Race: ആറന്മുള ഉത്രട്ടാതി വള്ളംകളി എപ്പോൾ? സമയവും എത്തേണ്ട വഴിയും; ഇതറിയാതെ പോകരുത്!
Aranmula Uthrittathi Vallamkali 2026: പത്തനംതിട്ട ജില്ലയിലെ പമ്പാനദിയുടെ തീരത്ത് നടക്കുന്ന പ്രസിദ്ധമായ ആറന്മുള വള്ളംകളി കാണാൻ ഓരോ വർഷവും പല രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ആളുകൾ ഇവിടേക്ക് എത്തുന്നത്. ഇക്കൊല്ലത്തെ ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത് ഓഗസ്റ്റ് 30 ഞായറാഴ്ച്ചയാണ്. രാവിലെ 11:30-ഓടെ പള്ളിയോടങ്ങളുടെ ക്ഷേത്രക്കടവിലേക്കുള്ള വരവും തുടർന്ന് പമ്പാനദിയിൽ വഞ്ചപ്പാട്ടിന്റെ അകമ്പടിയോടെയുള്ള കൂട്ടത്തോണിയോടെയും ജലഘോഷയാത്രയോടെയുമാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കുന്നത്.

Aranmula Uthrittathi Vallamkali
ഓണം കഴിഞ്ഞാൽ പിന്നെ മലയാളികൾക്ക് അവേശം പകരുന്നത് തെക്കൻ ജില്ലകളിൽ അരങ്ങേറുന്ന വള്ളംകളിയാണ്. നെഹ്റു ട്രോഫി വള്ളംകളി കഴിഞ്ഞാൽ പിന്നെയുള്ളത് ആറന്മുള ഉത്രട്ടാതി വള്ളംകളിയാണ്. പത്തനംതിട്ട ജില്ലയിലെ പമ്പാനദിയുടെ തീരത്ത് നടക്കുന്ന പ്രസിദ്ധമായ ആറന്മുള വള്ളംകളി കാണാൻ ഓരോ വർഷവും പല രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ആളുകൾ ഇവിടേക്ക് എത്തുന്നത്. ഇക്കൊല്ലത്തെ ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത് ഓഗസ്റ്റ് 30 ഞായറാഴ്ച്ചയാണ്. രാവിലെ 11:30-ഓടെ പള്ളിയോടങ്ങളുടെ ക്ഷേത്രക്കടവിലേക്കുള്ള വരവും തുടർന്ന് പമ്പാനദിയിൽ വഞ്ചപ്പാട്ടിന്റെ അകമ്പടിയോടെയുള്ള കൂട്ടത്തോണിയോടെയും ജലഘോഷയാത്രയോടെയുമാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കുന്നത്.
ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭഗവാൻ കൃഷ്ണന് സമർപ്പിക്കുന്ന ഒരു വഴിപാടായാണ് വള്ളംകളിയെ കാണുന്നത്. ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 5:00 വരെയാണ് വള്ളംകളി നടക്കുന്നത്. 52 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് എല്ലാ കൊല്ലവും ഈ ജലമേള നടക്കുന്നത്. നെടുംപ്രയാർ പള്ളിയോടം ആണ് ഇതിൽ ആദ്യമായി നിർമിച്ച പള്ളിയോടം .
ALSO READ: ഓണം ട്രിപ്പ് മൂന്നാറിലേക്കാണോ? ഇന്നുമുതൽ നീലക്കുറിഞ്ഞി കാണാം
മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ് ഇതിലെ പ്രധാന ആകർഷണം. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൾ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സംരക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ് ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്.
ആറന്മുളയിലേക്ക് എത്താനുള്ള വഴികൾ
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. ഇവിടെ നിന്ന് ഏകദേശം 10 കി.മീ അകലെയാണഅ ആറന്മുള സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന് കെഎസ്ആർടിസി ബസുകളോ ഓട്ടോ/ ടാക്സിയോ ഇവിടേക്ക് എത്തിപ്പെടാം. ചെങ്ങന്നൂർ, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് ആറന്മുളയിലേക്ക് തുടർച്ചയായി ബസ് സർവീസുകളുണ്ട്. സ്വന്തം വാഹനത്തിൽ വരുന്നവർ MC റോഡ് വഴി ചെങ്ങന്നൂരിലെത്തി ആറന്മുള റോഡിലേക്ക് തിരിയുക. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 115 കി.മീറും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കി.മീറുമാണ് ഇവിടേക്കുള്ള ദൂരം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
മുൻകൂട്ടി എത്തുക: ജലോത്സവം കാണാൻ വൻ ജനത്തിരക്ക് അനുഭവപ്പെടാറുള്ളതിനാൽ ഉച്ചയ്ക്ക് 11 മണിക്ക് മുൻപായി പമ്പാനദിയുടെ കരയിലോ ക്ഷേത്ര പരിസരത്തോ സ്ഥാനം ഉറപ്പിക്കുക.
പാർക്കിംഗ്: വള്ളംകളി ദിവസം ആറന്മുള ക്ഷേത്ര പരിസരത്തേക്ക് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. നിശ്ചിത പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനം പാർക്ക് ചെയ്ത് നടന്ന് കടവിലേക്ക് എത്തുക.
വള്ളസദ്യ: വള്ളംകളിയോടൊപ്പം ആറന്മുള വള്ളസദ്യയും പ്രശസ്തമാണ്. വള്ളസദ്യയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പാസുകൾ ഉറപ്പാക്കുക.
English Summary:
The Aranmula Uthrittathi Vallamkali or Aranmula Boat Race is the most ancient and revered boat races of Kerala. Held on the day of the Uthrittathi asterism in the Malayalam month of Chingam , it is well known for its grandeur and unique history.