AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Munnar Onam Trip: ഓണം ട്രിപ്പ് മൂന്നാറിലേക്കാണോ? ഇന്നുമുതൽ നീലക്കുറിഞ്ഞി കാണാം

Onam Vacation 2026 Trip To Munnar: ഇക്കഴഞ്ഞ മഴയിൽ മണ്ണിടിച്ചിൽ മൂലം അടിമാലി–മൂന്നാർ റോഡിൽ രാത്രി ഗതാഗതം നിരോധിച്ചതിരുന്നു. ഇതിൻ്റെ ഭാ​ഗമായി മൂന്നാർ ടൗണിലേക്ക് വാഹന നിയന്ത്രണം ഏർപ്പെടുത്തിയതും മൺസൂൺ ടൂറിസത്തെ സാരമായി ബാധിച്ചതായി റിസോർട്ട് ഉടമകൾ പറയുന്നു. അപ്പോഴെല്ലാം ഓണാഘോഷവും അവധികളും മാത്രമായിരുന്നു ഇവരുടെ ഏക പ്രതീക്ഷ. എന്നാൽ പ്രതീക്ഷകൾക്ക് അനുകൂലമായ സാഹചര്യമാണ് നിലവിൽ ഇടുക്കിയിലേത്. 

Munnar Onam Trip: ഓണം ട്രിപ്പ് മൂന്നാറിലേക്കാണോ? ഇന്നുമുതൽ നീലക്കുറിഞ്ഞി കാണാം
NeelakurinjiImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 24 Aug 2026 | 01:58 PM

ഓണാഘോഷങ്ങൾക്കൊപ്പം ഹൈറേഞ്ചിന്റെ മനോഹരമായ കാഴ്ച്ചകൾ ആസ്വദിക്കാൻ മൂന്നാറിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഇരട്ടി സന്തോഷവാർത്ത. മലനിരകളെ നീലപ്പട്ടുടുപ്പിച്ച് ചൊക്രമുടി, കൊളുക്കുമല, മീശപ്പുലിമല, ദേവികുളം മേഖലകളിൽ നീലക്കുറിഞ്ഞി വിരിഞ്ഞു തുടങ്ങി. മഴ മാറി മാനം തെളിഞ്ഞതോടെ മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്. ഓണം ആവധി തുടങ്ങുന്നതിന് മുമ്പ് തന്നെ വിവിധ നാടുകളിൽ നിന്നായി നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

ഇക്കഴഞ്ഞ മഴയിൽ മണ്ണിടിച്ചിൽ മൂലം അടിമാലി–മൂന്നാർ റോഡിൽ രാത്രി ഗതാഗതം നിരോധിച്ചതിരുന്നു. ഇതിൻ്റെ ഭാ​ഗമായി മൂന്നാർ ടൗണിലേക്ക് വാഹന നിയന്ത്രണം ഏർപ്പെടുത്തിയതും മൺസൂൺ ടൂറിസത്തെ സാരമായി ബാധിച്ചതായി റിസോർട്ട് ഉടമകൾ പറയുന്നു. അപ്പോഴെല്ലാം ഓണാഘോഷവും അവധികളും മാത്രമായിരുന്നു ഇവരുടെ ഏക പ്രതീക്ഷ. എന്നാൽ പ്രതീക്ഷകൾക്ക് അനുകൂലമായ സാഹചര്യമാണ് നിലവിൽ ഇടുക്കിയിലേത്. നല്ലതണ്ണി, മൂന്നാർ ടൗൺ, ഇക്ക നഗർ, മാട്ടുപ്പെട്ടി, ദേവികുളം ഗ്യാപ് റോഡ്, ചൊക്രമുടി എന്നിവിടങ്ങളിലാണ് ഇത്തവണ കുറിഞ്ഞി വ്യാപകമായി പൂത്തത്.

ALSO READ: താമരശ്ശേരി ചുരത്തിലെ ബ്ലോക്കിൽ പെടേണ്ട! ഓണം ട്രിപ്പിന് വേറെ വഴിനോക്കാം

നീലക്കുറിഞ്ഞി കാണാം

ഓഗസ്റ്റ് 24 (ഇന്ന്) മുതൽ ചൊക്രമുടി മലനിരകളിലെ നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ടിക്കറ്റ് വച്ചാണ് പ്രവേശനം. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ–ബോഡിമെട്ട് റോഡിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ് പ്രവേശന കവാടം സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് ചെന്നതിന് ശേഷമുള്ള തിരക്ക് ഒഴിവാക്കുന്നതിനായി വനം വകുപ്പിന്റെ വെബ് സൈറ്റ് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. മുതിർന്നവർക്ക് 200 രൂപയും 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെയാണ് സന്ദർശന സമയം.

സഞ്ചാരികളുടെ തിരക്ക് ഒഴിവാക്കാൻ മൂന്നാറിൽ നിന്ന് ദേവികുളത്തേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസുകളും സഞ്ചാരികളുടെ തിരക്കിന് അനുസരിച്ച് ആരംഭിക്കും. സ്വകാര്യ, ടാക്സി വാഹനങ്ങൾ മൂന്നാറിൽ പാർക്ക് ചെയ്ത് ബസിൽ സഞ്ചാരികൾക്ക് ദേവികുളത്തേക്ക് എത്താം. സെപ്റ്റംബർ ആദ്യവാരത്തോടെ ചൊക്രമുടി മലനിരകളെ പൂർണമായും നീലക്കുറിഞ്ഞി വിഴുങ്ങും. മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി കാണാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നീലക്കുറിഞ്ഞി പറിച്ചാൽ പിഴ

നീലക്കുറിഞ്ഞി പൂക്കളും ചെടികളും സന്ദർശകർ വ്യാപകമായി നശിപ്പിക്കുന്നതായി നേരത്തെ മുതലെ പരാതികൾ ഉയർന്നു വന്നിരുന്നു. ചിത്രങ്ങളെടുത്ത ശേഷം പൂക്കളും ചെടികളും വേരോടെ പറിച്ചുകൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. ഇക്കാ നഗറിൽ ഇനി ഏതാനും പ്രദേശത്ത് മാത്രമാണ് പൂക്കൾ അവശേഷിക്കുന്നതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദേവികുളം റേഞ്ചർ ഇഡി അരുൺകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary:

Onam Vacation 2026 Trip To Munnar. Authorities Allows to see Neelakurinji in Chokramudi hills from Today August 24. Check The Spots, Timings And Entry Fees.

Follow Us