Bengaluru Travel: അന്ന് പ്രവചിച്ച വിസ്മയം! ബം​ഗളൂരു നഗരം കാക്കുന്നത് ഈ നാല് തൂണുകൾ; കണ്ടിരിക്കണം

Bengaluru One Day Travel Guide: 1537-ൽ നഗരം സ്ഥാപിച്ചപ്പോൾ, ഭാവിയിൽ ബം​ഗളൂരു നഗരം ഇത്രത്തോളം വളരുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നതായാണ് പറയപ്പെടുന്നത്. ഈ ഗോപുരങ്ങൾ നഗരത്തിൻ്റെ നാല് ദിക്കുകളെയാണത്രെ സൂചിപ്പിക്കുന്നത്.

Bengaluru Travel: അന്ന് പ്രവചിച്ച വിസ്മയം! ബം​ഗളൂരു നഗരം കാക്കുന്നത് ഈ നാല് തൂണുകൾ; കണ്ടിരിക്കണം

Bengaluru Trip

Published: 

14 Feb 2026 | 01:51 PM

മലയാളികൾക്ക് കേരള കഴിഞ്ഞാൽ പിന്നെ വളരെയധികം ആത്മബന്ധമുള്ള ഒരിടമാണ് ബം​ഗളൂരു. മികച്ച വിദ്യാഭ്യാസം, തൊഴിൽസാധ്യത, ഉയർന്ന ജീവിത നിലവാരം എന്നിങ്ങനെ യുവതലമുറയെ മാടിവിളിക്കുന്ന നിരവധി ആകർഷണങ്ങൾ ആ മനോഹരമായ ന​ഗരത്തിലുണ്ട്. അതുകൊണ്ട് തന്നെ പഠിക്കാനും ജോലി ചെയ്യാനും ബം​ഗളൂരു തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അതിനനുസരിച്ച്, ന​ഗരത്തിൽ വികസനവും തിരക്കും വർദ്ധിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ പ്രാചീന കാലത്ത് തന്നെ ഇതെല്ലാം പ്രവചിച്ച ഒരാൾ ആ ന​ഗരത്തിലുണ്ടായിരുന്നു. അതെ, ബം​ഗളൂരു നഗരത്തിൻ്റെ സ്ഥാപകനായ കെമ്പെഗൗഡ. അതുകൂടാതെ അന്നുകാലത്ത് നഗരത്തിൻ്റെ അതിരുകൾ നിശ്ചയിച്ചുകൊണ്ട് പണികഴിപ്പിച്ച നാല് ഗോപുരങ്ങളെയാണ് ബംഗളൂരുവിൻ്റെ നാല് തൂണുകൾ അഥവാ കെമ്പെഗൗഡ ഗോപുരങ്ങൾ എന്ന് ഇന്നും അറിയപ്പെടുന്നത്. ലാൽബാഗ് ഗോപുരം, ഹലാസുരു ഗോപുരം, മെക്രി സർക്കിൾ ഗോപുരം, ഗവിപുരം ഗോപുരം തുടങ്ങിയവയാണ് ലോകപ്രശസ്തമായ തൂണുകൾ.

ALSO READ: സ്വർഗ്ഗതുല്യമായ കാഴ്ച, നരകം എന്ന് പേര്!; ഇല്ലിക്കൽ കല്ലിലെ നരകപാലത്തിന് പിന്നിലെ രഹസ്യം

1537-ൽ നഗരം സ്ഥാപിച്ചപ്പോൾ, ഭാവിയിൽ ബം​ഗളൂരു നഗരം ഇത്രത്തോളം വളരുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നതായാണ് പറയപ്പെടുന്നത്. ഈ ഗോപുരങ്ങൾ നഗരത്തിൻ്റെ നാല് ദിക്കുകളെയാണത്രെ സൂചിപ്പിക്കുന്നത്.

ലാൽബാഗ് ഗോപുരം (തെക്ക്)

ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ ഒരു ചെറിയ കുന്നിൻ മുകളിലാണ് തെക്ക് ഭാ​ഗത്തെ സൂചിപ്പിക്കുന്ന ഈ ഗോപുരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ തെക്കേ അതിർത്തിയായി കണക്കാക്കിയാണ് അന്ന് ഇത് പണികഴിപ്പിച്ചത്. ന​ഗരത്തിൽ വികസനം വന്നപ്പോൾ ഈ പ്രദേശം നഗരത്തിൻ്റെ ഹൃദയഭാഗത്തായാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.

ഹലാസുരു ഗോപുരം (കിഴക്ക്)

കിഴക്ക് ഭാ​ഗത്തെ സൂചിപ്പിച്ചുകൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന ബാംഗ്ലൂരിലെ പഴയ പ്രദേശങ്ങളിൽ ഒന്നായ ഹലാസുരുവിലാണ് അടുത്ത ‌ഗോപുരം നിലകൊള്ളുന്നത്. ഇത് ഉൽസൂർ തടാകത്തിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നതെന്നത് മറ്റുള്ളവയിൽ നിന്ന് ഇതിനെ മനോഹരമാക്കുന്നു.

മെക്രി സർക്കിൾ ഗോപുരം (വടക്ക്)

റമണ്ണ മഹർഷി പാർക്കിന് സമീപം വ്യാളികാവലിലാണ് വടക്കേ അതിർത്തി നിശ്ചയിക്കുന്ന മെക്രി സർക്കിൾ ഗോപുരം സ്ഥിതി ചെയ്യുന്നത്. ഇത് മെക്രി സർക്കിളിന് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

ഗവിപുരം ഗോപുരം (പടിഞ്ഞാറ്)

ഗവി ഗംഗാധരേശ്വര ക്ഷേത്രത്തിന് സമീപം കെംപാമ്പുധി തടാകത്തിനടുത്തായാണ് പടിഞ്ഞാറേ അതിർത്തി നിശ്ചയിക്കുന്ന ഗവിപുരം ഗോപുരം സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് നഗരത്തിൻ്റെ പടിഞ്ഞാറേ അതിരിലായിരുന്ന ഈ ഭാഗം ഇന്ന് നഗരത്തിനുള്ളിലെ തിരക്കേറിയ സ്ഥലമായി മാറിയിരിക്കുകയാണ്.

മുട്ട പൊട്ടാതെ വേവിച്ച് എടുത്താലോ? അതിനും ടിപ്പുണ്ട്
പ്രമേഹ രോഗികള്‍ക്ക് ഉരുഴക്കിഴങ്ങ് കഴിക്കാമോ?
പാൽ കേടാകാതെ സൂക്ഷിക്കാം.... വളരെ സിമ്പിളാണ്
വാൽനക്ഷത്രം കണ്ടാൽ ഗുണമോ ദോഷമോ?
മച്ചിനുള്ളിൽ ഒളിച്ചിരുന്ന രാജവെമ്പാല, അവസാനം സംഭവിച്ചത്
തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സുരക്ഷയ്ക്കായി 3 പുതിയ ഫയർ ടെൻഡെറുകൾ എത്തിയപ്പോൾ
പെട്ടെന്നൊരു ചീറ്റൽ, ഭയന്ന് പോയി! എന്നാലും അവസാനം രാജവെമ്പാലയെ പിടികൂടി
ആരേലും കണ്ടോ? വിവാഹവേദിയിൽ നിന്നും അടിച്ചോണ്ട് പോയത് 4 ലക്ഷം രൂപയുടെ സ്വർണമാണ്