AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Illikkal Kallu Travel: സ്വർഗ്ഗതുല്യമായ കാഴ്ച, നരകം എന്ന് പേര്!; ഇല്ലിക്കൽ കല്ലിലെ നരകപാലത്തിന് പിന്നിലെ രഹസ്യം

Illikkal Kallu Narakapalam: പണ്ട് അത്ര പ്രചാരത്തിലില്ലാതിരുന്ന ഒരു സ്ഥലമായിരുന്നു ഇത്. എന്നാൽ ചില റീലുകളും വീഡിയോകളും പുറത്തുവന്നതോടെ ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. എന്നാൽ പ്രകൃതിയുടെ ഭം​ഗിക്കപ്പുറം മറ്റൊപു ഭീതിയുണർത്തുന്ന മുഖംകൂടിയുണ്ട് ഇല്ലിക്കകല്ലിന്. എന്താണെന്ന് അറിയണ്ടേ.

Illikkal Kallu Travel: സ്വർഗ്ഗതുല്യമായ കാഴ്ച, നരകം എന്ന് പേര്!; ഇല്ലിക്കൽ കല്ലിലെ നരകപാലത്തിന് പിന്നിലെ രഹസ്യം
Illikkal Kallu Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 13 Feb 2026 | 01:48 PM

കോട്ടയം ജില്ലയിലെ ടൂറിസ്റ്റ് സ്പോട്ടുകൾ തിരഞ്ഞാൽ ആദ്യം മനസ്സിലെത്തുക ആകാശം മുട്ടി നിൽക്കുന്ന ഇല്ലിക്കൽ കല്ലാകും. പ്രകൃതിയുടെ മടിത്തട്ടിൽ ഒളിഞ്ഞുകിടന്ന ഈ വിസ്മയം ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. പണ്ട് അത്ര പ്രചാരത്തിലില്ലാതിരുന്ന ഒരു സ്ഥലമായിരുന്നു ഇത്. എന്നാൽ ചില റീലുകളും വീഡിയോകളും പുറത്തുവന്നതോടെ ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. എന്നാൽ പ്രകൃതിയുടെ ഭം​ഗിക്കപ്പുറം മറ്റൊപു ഭീതിയുണർത്തുന്ന മുഖംകൂടിയുണ്ട് ഇല്ലിക്കകല്ലിന്. എന്താണെന്ന് അറിയണ്ടേ.

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഇല്ലിക്കൽ കല്ല്. കേരളത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ചതും എന്നാൽ മനോഹരവുമായ സ്ഥലമെന്ന് തന്നെ ഇവിടം വിശേഷിപ്പിക്കാം. ഇല്ലിക്കൽ കല്ലിനെ പ്രാദേശികമായി അറിയപ്പെടുന്നത് നരകപാലം എന്നുകൂടിയാണ്. എന്തുകൊണ്ടാണ് ഇതിന് ഈ പേര് വന്നതെന്ന് നമുക്ക് വിശദമായി വായിച്ചറിയാം.

ഭയാനകമായ ഭൂപ്രകൃതി

ഇല്ലിക്കൽ കല്ലിലെ മൂന്ന് പ്രധാന പാറകളിൽ ഒന്നായ ‘കൂനൻ കല്ലിനെയും’ ‘കൊടുമുടി കല്ലിനെയും’ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ പാതയെയാണ് നരകപാലം എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിന്റെ ഇരുവശവും ആയിരക്കണക്കിന് അടി താഴ്ചയുള്ള അഗാധമായ കൊക്കകളാണ്. പണ്ടുകാലത്ത് അധികം ആളുകൾ എത്തിപ്പെടാത്ത സ്ഥലമായിരുന്നു ഇത്. സുരക്ഷയോ മറ്റ് കാര്യങ്ങളോ ഇല്ലാത്തതിനാൽ തന്നെ ആളുകൾ ഈ ഇടുങ്ങിയ പാതയിലൂടെയുള്ള യാത്ര ചെയ്യുമായിരുന്നു. അങ്ങേയറ്റം അപകടകരമായതിനാലാണ് ഇതിനെ ‘നരകപാലം’ എന്ന് വിളിക്കുന്നത്.

Also Read: എന്തുകൊണ്ടാണ് ഇവിടെ ഇലകൾ വീഴാത്തത്? അത്ഭുതപ്പെടുത്തുന്ന ഇലവീഴാപൂഞ്ചിറയുടെ വിശേഷങ്ങൾ

മരണവും അപകടങ്ങളും

പണ്ട് കാലത്ത് സാഹസികത ഇഷ്ടപ്പെട്ട് ഇല്ലിക്കൽ കല്ലിലേക്ക് എത്തുന്ന ചില സഞ്ചാരികൾ ഈ ഇടുങ്ങിയ നരകപാലത്തിലൂടെ നടക്കാറുണ്ടായിരുന്നു. ശക്തമായ കാറ്റും മഞ്ഞും ഉള്ള സമയങ്ങളിൽ ചെറിയൊരു വഴുക്കൽ പോലും മരണത്തിന് കാരണമാകും. അത്രമേൽ അപകടം നിറഞ്ഞ പാതയായതിനാലാണ് ‘നരകത്തിലേക്കുള്ള പാലം’ എന്ന അർത്ഥത്തിൽ ഈ പേര് നാട്ടിലാകെ പ്രചരിക്കുന്നത്.

യാത്ര അതികഠിനം

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിലാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. നരകപാലം വഴി അടുത്ത പാറയിലേക്ക് കടക്കുക എന്നത് ശാരീരികമായും മാനസികമായും വലിയ വെല്ലുവിളി ഉയർത്തുന്ന പ്രവർത്തിയാണ്. കാൽ വഴുതിയാൽ രക്ഷപെടാൻ യാതൊരു സാധ്യതയുമില്ലാത്ത ഈയിടം സഞ്ചാരികളിൽ അന്നും ഇന്നും ഭയം ജനിപ്പിച്ചിരുന്നു.

നിരോധിച്ചിരിക്കുന്നു

വലിയ അപകടസാധ്യത കണക്കിലെടുത്ത് ഇപ്പോൾ നരകപാലത്തിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഈ പ്രദേശം താഴെ നിന്ന് കാണാനുള്ള സൗകര്യം മാത്രമാണ് നിലവിലുള്ളത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇല്ലിക്കൽ കല്ല് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മഞ്ഞുമൂടിയ സുഖകരമായ കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത.

മഴക്കാലത്തിന് തൊട്ടുപിന്നാലെയുള്ള സെപ്റ്റംബർ മുതൽ ഒക്ടോബർ മാസങ്ങളിൽ കുന്നുകൾ പച്ചപ്പണിഞ്ഞ് നിൽക്കുന്നതും താഴ്വരകളിലെ തെളിഞ്ഞ കാഴ്ചകളും ഈ സമയത്തിൻ്റെ പ്രത്യേകതയാണ്. രാവിലെ 8:00 മുതൽ വൈകുന്നേരം 5:30 വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം. ഉച്ചസമയത്തെ കഠിനമായ വെയിൽ ഒഴിവാക്കാൻ രാവിലെയോ വൈകുന്നേരമോ പോകുന്നതാണ് നല്ലത്. ചില സാഹചര്യങ്ങളിൽ സൂര്യാസ്തമയം കാണാനും സാധിക്കും.

 

 

 

Follow Us