Coonoor Travel Guide: ഊട്ടിക്ക് പകരം കുനൂരിലേക്ക് പോകാം; കാത്തിരിക്കുന്നത് വിസ്മയ കാഴ്ച്ചകൾ
Coonoor Travel Guide And Spots: ഊട്ടിയിലെ തിക്കിലും തിരക്കിലും യാത്ര ചെയ്ത് മടുത്ത് മറ്റൊരു മികച്ച ബദൽ തേടുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും തമിഴ്‌നാട്ടിലെ കുന്നൂർ (Coonoor) ഒരു തവണ സന്ദർശിക്കുക. ഊട്ടിയിൽ നിന്ന് വെറും 20 കിലോമീറ്റർ മാത്രം അകലെയുള്ള ഈ മനോഹരമായ ഹിൽസ്റ്റേഷൻ തേയിലത്തോട്ടങ്ങളാലും പച്ചപ്പുനിറഞ്ഞ താഴ്‌വരകളാലും സമ്പന്നമാണ്. നമ്മൾ കരുതുന്നതിലും അപ്പുറമുള്ള വിസ്മയ കാഴ്ച്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്.

Coonoor
തിരക്കും ബഹളവുമില്ലാതെ ശാന്തമായ അന്തരീക്ഷത്തിൽ മലനിരകളുടെ ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. ഊട്ടിയിലെ തിക്കിലും തിരക്കിലും യാത്ര ചെയ്ത് മടുത്ത് മറ്റൊരു മികച്ച ബദൽ തേടുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും തമിഴ്‌നാട്ടിലെ കുന്നൂർ (Coonoor) ഒരു തവണ സന്ദർശിക്കുക. ഊട്ടിയിൽ നിന്ന് വെറും 20 കിലോമീറ്റർ മാത്രം അകലെയുള്ള ഈ മനോഹരമായ ഹിൽസ്റ്റേഷൻ തേയിലത്തോട്ടങ്ങളാലും പച്ചപ്പുനിറഞ്ഞ താഴ്‌വരകളാലും സമ്പന്നമാണ്. നമ്മൾ കരുതുന്നതിലും അപ്പുറമുള്ള വിസ്മയ കാഴ്ച്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്.
ഊട്ടിക്ക് പകരം കുന്നൂർ
ഊട്ടിയിലെപ്പോലെ വാഹനത്തിരക്കോ സഞ്ചാരികളുടെ നീണ്ട നിരയോ ഇല്ലാതെ സ്വസ്ഥമായി സമയം ചെലവഴിക്കാമെന്നതാണ് ഈ സ്ഥലത്തെ വ്യത്യസ്തമാക്കുന്നത്. നീലഗിരി കുന്നുകളുടെ അടിവാരത്തിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ തേയിലത്തോട്ടങ്ങൾ കുന്നൂരിന്റെ മാത്രം പ്രത്യേകതയാണ്. റിസോർട്ടുകൾ, ഭക്ഷണം, പ്രാദേശിക യാത്രകൾ എന്നിവ ഊട്ടിയേക്കാൾ കുറഞ്ഞ ചെലവിൽ കുന്നൂരിൽ ലഭ്യമാണെന്നതും ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.
ALSO READ: തിരുവനന്തപുരത്ത് ലൈറ്റ് ഷോ ഇനി കുറച്ച് ദിവസം മാത്രം; ഇപ്പോൾ പോയാൽ കാണാം
കുന്നൂരിൽ കാണേണ്ടത്
സിംസ് പാർക്ക്: അപൂർവ്വയിനം സസ്യങ്ങളും മരങ്ങളും നിറഞ്ഞ 30 ഏക്കറിലധികം വിസ്തൃതിയുള്ള വിക്ടോറിയൻ സസ്യോദ്യാനമാണ് സിംസ് പാർക്ക്. കുനൂരിലെത്തിയാൽ ഈ സ്ഥലം കാണാൻ മറക്കരുത്.
ഡോൾഫിൻ നോസ്: ഡോൾഫിന്റെ മൂക്കിന്റെ ആകൃതിയിലുള്ള പാറക്കെട്ടിൽ നിന്നുള്ള താഴ്‌വരയുടെയും കാതറിൻ വെള്ളച്ചാട്ടത്തിന്റെയും ദൃശ്യമാണ് ഈ സ്ഥലത്തെ പ്രധാന കാഴ്ച്ച.
ലാംബ്സ് റോക്ക്: കോയമ്പത്തൂർ നഗരത്തിൻ്റെ വിദൂര കാഴ്ച്ചയും പച്ചപ്പുനിറഞ്ഞ കുന്നുകളുടെയും മനോഹരമായ പനോരമിക് കാഴ്ച നൽകുന്ന വ്യൂപോയിന്റാണ് ലാംബ്സ് റോക്ക്.
വെല്ലിംഗ്ടൺ: മനോഹരമായ കൊളോണിയൽ നിർമ്മിതികളും വളരെ വൃത്തിയുള്ളതുമായി മിലിട്ടറി കന്റോൺമെന്റ് പ്രദേശമാണിത്.
ടോയ് ട്രെയിൻ: യുനെസ്കോ പാരമ്പര്യ പട്ടികയിലുള്ള ടോയ് ട്രെയിനിൽ കുന്നൂരിലൂടെയുള്ള യാത്ര അപൂർവ്വ അനുഭവമാണ്. കൂനൂരിനെ മേട്ടുപ്പാളയം, ഊട്ടി എന്നിവയുമായി ബന്ധിപ്പിക്കുന്ന ടോയ് ട്രെയിനിൽ കയറിപ്പോകുമ്പോൾ കാണുന്ന നീലഗിരി മലനിരകളുടെ അതിമനോഹരമായ കാഴ്ചകൾ ആരുടേയും മനംകവരും.
ഡ്രൂഗ് കോട്ട: കൂനൂരിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഡ്രൂഗ് കോട്ട. പശ്ചിമഘട്ടത്തിലെ അതിമനോഹരമായ കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട, സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.
ലോസ് വെള്ളച്ചാട്ടം: കുന്നൂരിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. മഴക്കാലത്ത് ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഒരു കണക്കുമില്ല.
സന്ദർശിക്കാൻ പറ്റിയ സമയം
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് കുന്നൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് മികച്ച കാലാവസ്ഥയും മനോഹരമായ കാറ്റും തണുത്ത അന്തരീക്ഷവും ആസ്വദിക്കാം. അധികം മഴയില്ലാത്ത ഈ സമയത്ത് യാത്ര അത്ര ബുദ്ധിമുട്ടേറിയതാവില്ല. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും പ്രകൃതിയുടെ മടിത്തട്ടിൽ ശാന്തമായി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വാരാന്ത്യത്തിൽ കുന്നൂരിലേക്ക് വണ്ടി വിടാവുന്നതാണ്.
English Summary:
Coonoor is a quaint town nestled in the Nilgiri Hills of Tamil Nadu. It is a tranquil retreat, far removed from the chaos of bustling cities. Its lush green tea plantations, rolling hills, and crisp mountain air.