AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Thiruvananthapuram Light Show: തിരുവനന്തപുരത്ത് ലൈറ്റ് ഷോ ഇനി കുറച്ച് ദിവസം മാത്രം; ഇപ്പോൾ പോയാൽ കാണാം

Thiruvananthapuram Onam Celebration 2026: കനകക്കുന്ന് കൊട്ടാര വളപ്പ് / മ്യൂസിയം പരിസരം, ശാസ്തമം​ഗലം, വെള്ളയമ്പലം, പാളയ തുടങ്ങി കിഴക്കേക്കോട്ട വരെയാണ് ഈ വർണ്ണക്കാഴ്ച്ച ഒരുക്കിയിരിക്കുന്നത്. ഓ​ഗസ്റ്റ് 24 മുതലാണ് ഓണം വാരാഘോഷത്തിൻ്റെ ഭാ​ഗമായി ഇതിന് തുടക്കം കുറിച്ചത്. ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന് ഓഗസ്റ്റ് 30ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടെയാണ് സമാപനമാകുക. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നതാണ്.

Thiruvananthapuram Light Show: തിരുവനന്തപുരത്ത് ലൈറ്റ് ഷോ ഇനി കുറച്ച് ദിവസം മാത്രം; ഇപ്പോൾ പോയാൽ കാണാം
Thiruvananthapuram Light ShowImage Credit source: Social Media/ PTI
Neethu Vijayan
Neethu Vijayan | Published: 28 Aug 2026 | 09:48 PM

തിരുവനന്തപുരം നഗരത്തിന് വർണ്ണക്കാഴ്ചയുടെ അഴകേകുന്ന വിസ്മയ ലൈറ്റ് ഷോ ഇനി കുറച്ച് ദിവസങ്ങൾ കൂടി മാത്രം. വൈകുന്നേരങ്ങളെ പ്രകാശപൂരിതമാക്കുന്ന ഈ ദൃശ്യവിരുന്ന് ആസ്വദിക്കാൻ ഇതുവരെ സാധിക്കാത്തവർക്ക് ഇനി ദിവസങ്ങൾ മാത്രമാണ് മുന്നലുള്ളത്. കനകക്കുന്ന് കൊട്ടാര വളപ്പ് / മ്യൂസിയം പരിസരം, ശാസ്തമം​ഗലം, വെള്ളയമ്പലം, പാളയ തുടങ്ങി കിഴക്കേക്കോട്ട വരെയാണ് ഈ വർണ്ണക്കാഴ്ച്ച ഒരുക്കിയിരിക്കുന്നത്. ഓ​ഗസ്റ്റ് 24 മുതലാണ് ഓണം വാരാഘോഷത്തിൻ്റെ ഭാ​ഗമായി ഇതിന് തുടക്കം കുറിച്ചത്. ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന് ഓഗസ്റ്റ് 30ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടെയാണ് സമാപനമാകുക. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നതാണ്.

ഇത്തവണത്തെ ഓണം വാരാഘോഷത്തിൻ്റെ ഭാ​ഗമായി നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന 340 ഓളം കലാപരിപാടികളാണ് 35 വേദികളിൽ ആയി തലസ്ഥാനത്ത് ഒരുക്കിയിരുന്നത്. ദീപാലങ്കാരങ്ങൾ കാണാൻ കനകക്കുന്നിലേക്ക് ആയിരങ്ങളാണ് ദിവസേന ഒഴുകിയെത്തുന്നത്. സൂര്യകാന്തി എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കുന്ന ഭക്ഷ്യമേളയും ഇതിലെ പ്രധാന ആകർഷണമാണ്. കേരളത്തിൻറെ വിവിധ പരമ്പരാഗത വിഭവങ്ങളും രുചിക്കൂട്ടുകളും മേളയുടെ ഭാ​ഗമാകും. ഓണാഘോഷ വാരത്തിലുടനീളം പ്രവർത്തിക്കുന്ന മേളയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ലഭ്യമാകുമെന്നതാണ് പ്രത്യേകത. പതിനഞ്ചോളം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.

ALSO READ: ആറന്മുള ഉത്രട്ടാതി വള്ളംകളി എപ്പോൾ? സമയവും എത്തേണ്ട വഴിയും; ഇതറിയാതെ പോകരുത്!

ഓണാഘോഷത്തിലെ പ്രധാന കാഴ്ച്ചകൾ

കൗതുകമായി അക്വാ പെറ്റ് ഷോ: വിവിധ നിറത്തിലും രൂപത്തിലുമുള്ള അപൂർവ അലങ്കാരമത്സ്യങ്ങളും സൗത്ത് അമേരിക്കൻ വംശജനായ ഭീമൻ മക്കാവോ തത്തകൾ, വിവിധയിനം ലൗ ബേഡ്‌സ്, പ്രാവുകൾ, അപൂർവയിനം കോഴികൾ എന്നിവയെല്ലാം കനകക്കുന്നിലെ പ്രധാന കാഴ്ച്ചയാണ്. അരയന്നങ്ങൾ, മയിലിന്റെ അഴകുള്ള കാലിഫോർണിയൻ ക്വിൽ, വിവിധതരം പൂച്ചകളും നായ്ക്കളും, ഇഗ്വാനയും ഫൈറ്റിങ് ഗോട്ട്, ഡംബ (ചെമ്മരിയാട്), ബാർബാറി, ചെറിയ ഇനം എലിയായ ഡ്വാർഫ് ഹാംസ്റ്റർ, മുള്ളൻപന്നിയായ ഹെഡ്ജ് ഹോഗ്, പച്ചയും മഞ്ഞയും നിറങ്ങളിലുള്ള തവളകൾ, പ്രത്യേകതരം ആമയായ സ്‌നാപ്പിങ് ടർട്ടിൽ എന്നിവയും പെറ്റ് ഷോയിലെ കൗതുകമാണ്.

കൺട്രോൾ റൂം

ഓണം വാരാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 30 പോലീസുകാരാണ് നിശാഗന്ധിക്ക് സമീപമുള്ള കൺട്രോൾ റൂമിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. കനകക്കുന്നിലും ആഘോഷവേദികളിലുമായി 42 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുകൂടാതെ വിവിധ വേദികളിലും പുറത്തുമായി ഒട്ടനവധി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജനത്തിരക്ക് കൃത്യമായി വിലയിരുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഡ്രോൺ ക്യാമറകളുമുണ്ട്. അടിയന്തരസാഹചര്യങ്ങൾക്കായി ആംബുലൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് വഴികൾ പ്രത്യേകം വേർതിരിച്ചാണ് കടത്തിവിടുന്നത്.

വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകളും അടിയന്തരനിർദ്ദേശങ്ങളും അനൗൺസ്മെന്റുകളിലൂടെ സമയബന്ധിതമായി നൽകുന്നുണ്ട്. ക്രമസമാധാനം ഉറപ്പാക്കാൻ മഫ്തി പോലീസിന്റെ സേവനവുമുണ്ട്. പ്രധാന ഗേറ്റിന് സമീപം മെറ്റൽ ഡിറ്റക്ടറും അടിയന്തരസാഹചര്യങ്ങൾക്കായി ആംബുലൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

English Summary:

Thiruvananthapuram Onam Celebration And Light Show 2026 ends in August 30 Sunday. Extensive traffic arrangements will be in place on August 30 along the parade route and adjoining arterial roads.

Follow Us