AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Munnar Travel In Rain: മഴക്കാലത്ത് മൂന്നാറിലേക്ക് പോകാമോ? സുരക്ഷിതമായ യാത്രയ്ക്ക് അറിയേണ്ടതെല്ലാം

Munnar Travel In Rainy Season: കോടമഞ്ഞും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പച്ചപുതച്ച തേയിലത്തോട്ടങ്ങളും ആരുടെ മനസ്സാണ് മയക്കാത്തത്. ആരെയും ആകർഷിക്കുന്ന ഈ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും നല്ല സമയമാണ് മഴയ്ക്ക് ശേഷമുള്ള കാലാവസ്ഥ. എന്നാൽ, കേരളത്തിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യങ്ങളിൽ സുരക്ഷിതമായ യാത്രയ്ക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Munnar Travel In Rain: മഴക്കാലത്ത് മൂന്നാറിലേക്ക് പോകാമോ? സുരക്ഷിതമായ യാത്രയ്ക്ക് അറിയേണ്ടതെല്ലാം
MunnarImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 09 May 2026 | 12:16 PM

കേരളത്തിൽ ഇപ്പോൾ ഏകദേശം മഴക്കാലം ആരംഭിച്ചുക്കഴിഞ്ഞു. വേനൽമഴയാണ് ഇപ്പോൾ ലഭിക്കുന്നതെങ്കിലും ഉടൻ തന്നെ കാലവർഷം എത്തിത്തുടങ്ങും. മഴക്കാലത്ത് നമ്മുടെ നാടിനൊരു പ്രത്യേക സൗന്ദര്യമാണ്. പ്രത്യേകിച്ച് മലയോര മേഖലകൾ. കോടമഞ്ഞും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പച്ചപുതച്ച തേയിലത്തോട്ടങ്ങളും ആരുടെ മനസ്സാണ് മയക്കാത്തത്. ആരെയും ആകർഷിക്കുന്ന ഈ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും നല്ല സമയമാണ് മഴയ്ക്ക് ശേഷമുള്ള കാലാവസ്ഥ. എന്നാൽ, കേരളത്തിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യങ്ങളിൽ സുരക്ഷിതമായ യാത്രയ്ക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ യാത്ര മൂന്നാർ പോലുള്ള മേഖലകളിലേക്കാണെങ്കിൽ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുവേണം യാത്ര.

ALSO READ: പച്ചപ്പും കുന്നിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും; മഴക്കാല യാത്രകൾക്ക് പറ്റിയ സ്പോട്ടുകൾ ഇതാണേ

കാലാവസ്ഥാ പ്രവചനം

യാത്രയ്ക്ക് തൊട്ടുമുമ്പ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ അന്നേ ദിവസത്തെ കാലാവസ്ഥ പ്രവചനങ്ങളും നിങ്ങൾ പോകുന്ന സ്ഥലത്തെ അലേർട്ടുകളും പരിശോധിക്കുക. കേരളത്തിൽ പലയിടത്തും വരുന്ന ഒരാഴ്ച്ചത്തേക്ക് ശക്തമായ മഴയ്ക്കുള്ള സാധ്യതകൾ നിലവിലുണ്ട്. റെഡ്/ഓറഞ്ച് അലേർട്ടുകൾ ഉള്ള ദിവസങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് ഏറ്റവും സുരക്ഷിതം. അതിനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

രാത്രിയാത്ര ഒഴിവാക്കുക

മഴക്കാലത്ത് മൂന്നാർ റോഡുകളിൽ അതിശക്തമായ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇതിനുപുറമെ റോഡരികിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതും വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കാനുമുള്ള സാധ്യത കണക്കിലെടുക്കുമ്പോൾ രാത്രിയാത്ര കൂടുതൽ അപകടരമാണ്. കൂടാതെ കോടയിറങ്ങുന്ന സമയങ്ങളിൽ ഈ റൂട്ടിലൂടെ വാഹനം ഓടിക്കുന്നതും അപകടമാണ്. വൈകുന്നേരം 6 മണിക്ക് മുമ്പ് സുരക്ഷിതമായ ഇടങ്ങളിൽ എത്തിച്ചേരാൻ ശ്രദ്ധിക്കണം.

റൂട്ടുകൾ ശ്രദ്ധിക്കുക

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് മഴക്കാലത്ത് മണ്ണിടിച്ചിൽ പതിവാണ്. ഈ റൂട്ടിലൂടെ പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണം. മഴയത്ത് ഹെയർപിൻ വളവുകളിൽ വാഹനങ്ങൾ തെന്നിമാറാൻ സാധ്യതയുണ്ട്. പരിചയസമ്പന്നനായ ഒരു ഡ്രൈവർ വാഹനം ഓടിക്കുന്നതാണ് നല്ലത്. അതുപോലെ വളരെ പതുക്കെ വാഹനം ഓടിക്കാൻ ശ്രദ്ധിക്കണം.

വെള്ളച്ചാട്ടങ്ങളിലും പുഴകളിലും ഇറങ്ങരുത്

മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലും പുഴകളിലും പെട്ടെന്ന് നീരൊഴുക്ക് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഫോട്ടോ എടുക്കാനോ കുളിക്കാനോ ആയി ഇത്തരം ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കുക. പെട്ടെന്ന് ഉണ്ടാകുന്ന മഴവെള്ളപ്പാച്ചിലിൽ നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിച്ചെന്ന് വരില്ല.

താമസസൗകര്യം മുൻകൂട്ടി ഉറപ്പാക്കാം

മണ്ണിടിച്ചിൽ സാധ്യതയില്ലാത്ത സുരക്ഷിതമായ ലൊക്കേഷനിലുള്ള റിസോർട്ടുകളോ ഹോട്ടലുകളോ തിരഞ്ഞെടുക്കുക. കുന്നിൻ ചരിവുകളിലുള്ള താൽക്കാലിക താമസസ്ഥലങ്ങൾ മഴക്കാലത്ത് ഒഴിവാക്കുക. അതുപോലെ തന്നെ മുൻകൂട്ടി ബുക്ക് ചെയ്യാൻ മറക്കരുത്. സീസൺ സമയങ്ങളിൽ ധാരാളം ആളുകൾ എത്തുന്നതിനാൽ താമസ സ്ഥലം കിട്ടാൻ ബുദ്ധിമുട്ടാകും.

കരുതേണ്ട സാധനങ്ങൾ

കനത്ത മഴയെ പ്രതിരോധിക്കാൻ നിങ്ങളുടെ കൈയ്യിൽ റെയിൻകോട്ട്, കുട തുടങ്ങിയവ കൈയ്യിൽ കരുതുക.

വഴുക്കലുള്ള പാതകളിൽ നടക്കാൻ ഗ്രിപ്പുള്ള പാദരക്ഷകൾ കൈയ്യിൽ ഉണ്ടാകണം.

പനിക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ കരുതുക. മഴയത്ത് വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ പവർ ബാങ്ക് കയ്യിൽ വെക്കുക.

മഴക്കാലത്ത് കൊതുക് ശല്യം കൂടുതലായതിനാൽ സുരക്ഷിതമായ വസ്ത്രങ്ങൾ ധരിക്കുക.

മഴ കനക്കുമ്പോൾ വനമേഖലകളിലെ ട്രെക്കിംഗ് പാതകൾ വഴുക്കലുള്ളതാകും. അതിനാൽ ഇത്തരം സാഹസികത ഒഴിവാക്കുക.

English Summary:

Munnar in the monsoon is a breathtaking paradise of mist-covered tea gardens and gushing waterfalls. But the rainy season demands extra caution. If you are planning a trip during the monsoon time, being aware of these things.

Follow Us