Munnar Neelakurinji: ഇനി മൂന്നാറിലേക്ക് പോയാൽ നീലക്കുറിഞ്ഞി കാണാമോ? യാത്രക്കാർ അറിയേണ്ടത്
Munnar Neelakurinji Spot Travel Guide: ഇക്കൊല്ലവും പതിവ് തെറ്റിയില്ല. നാനാ ഭാഗങ്ങളിൽ നിന്ന് ദിവസേന ആയിരക്കണക്കിന് ആളുകളാണ് മൂന്നാറിലേക്ക് വന്നുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ മൂന്നാറിലേക്ക് പോയാൽ നീലക്കുറിഞ്ഞി കാണാൻ സാധിക്കുമോ? എന്നത് പല യാത്രാപ്രേമികളുടെയും പ്രധാന സംശയമാണ്. ഇടുക്കിയിലേക്ക് വണ്ടി കയറും മുൻപ് നീലക്കുറിഞ്ഞി സീസൺ അവസാനിച്ചോ എന്നത് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ മൂന്നാറിലെ നീലപ്പട്ടുടുപ്പിക്കുന്ന വസന്തം കാണാൻ എല്ലാവർഷവും സഞ്ചാരികളുടെ വലിയൊരു പ്രവാഹമാണ് മലയോര മേഖലയിലേക്ക് ഉണ്ടാകാറുള്ളത്. ഇക്കൊല്ലവും പതിവ് തെറ്റിയില്ല. നാനാ ഭാഗങ്ങളിൽ നിന്ന് ദിവസേന ആയിരക്കണക്കിന് ആളുകളാണ് മൂന്നാറിലേക്ക് വന്നുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ മൂന്നാറിലേക്ക് പോയാൽ നീലക്കുറിഞ്ഞി കാണാൻ സാധിക്കുമോ? എന്നത് പല യാത്രാപ്രേമികളുടെയും പ്രധാന സംശയമാണ്. ഇടുക്കിയിലേക്ക് വണ്ടി കയറും മുൻപ് നീലക്കുറിഞ്ഞി സീസൺ അവസാനിച്ചോ എന്നത് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ALSO READ: ഊട്ടിയിലേക്ക് ഓടാൻ വരട്ടെ; വഴിയിൽ വൻ ബ്ലോക്ക്, യാത്രാക്കുരുക്കിനെക്കുറിച്ച് അറിയാം
ചൊക്രമുടിയിലെ നീലക്കുറിഞ്ഞി
മൂന്നാർ ചൊക്രമുടിയിലെ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചതായാണ് അധികാരികൾ പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 24 മുതലാണ് ചൊക്രാമുടിയിലെ നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്നു കൊടുത്തത്. ചൊക്രമുടി മലനിരകളിൽ നീലപട്ടുടുത്ത് 12 വർഷത്തിന് ശേഷമാണ് നീലക്കുറിഞ്ഞി പൂത്തത്. മഴ പെയ്തതോടെ പൂക്കൾ ആകെ കൊഴിഞ്ഞു തുടങ്ങി. ഇതോടെ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചതായി അധികൃതർ അറിയിച്ചു.
പ്രദേശത്തെ കൂടുതൽ പൂക്കളും നശിച്ചെങ്കിലും കുറിഞ്ഞി കാണാനെത്തുന്നവരെ നിരാശപ്പെടുത്താതെ ഏതാനും ദിവസങ്ങൾകൂടി അതിന് അനുവദിക്കുമെന്ന് അധികൃതർ പറഞ്ഞു. 48 ദിവസം നീണ്ട കുറിഞ്ഞിക്കാാലമാണ് ഇത്തവണ കാണാൻ കഴിഞ്ഞത്. കുറഞ്ഞി വസന്തത്തിലൂടെ മാത്രം ഇക്കൊലം വനം വകുപ്പിന് 75 ലക്ഷത്തിലധികം രൂപയുടെ വരുമാനമാണ് ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ചത്. അരലക്ഷത്തിലധികം പേർ ഇക്കാലയളവിൽ കുറിഞ്ഞി കാണാനെത്തിയെന്നാണ് കണക്ക്.
10-18 വയസ്സുകാർക്ക് 100 രൂപയും 18ന് മുകളിൽ പ്രായമുള്ളവർക്ക് 200 രൂപയുമായിരുന്നു കുറിഞ്ഞി സന്ദർശനത്തിന് ചൊക്രാമുടിയിലെ ടിക്കറ്റ് നിരക്ക്. ചൊക്രമുടി കൂടാതെ മാട്ടുപ്പെട്ടി , കൊരണ്ടക്കാട് ചിന്നക്കനാൽ അറുപതേക്കർ, മീശപ്പുലിമല എന്നിവിടങ്ങളിലാണ് ഇത്തവണ കൂടുതൽ കുറിഞ്ഞിച്ചെടികൾ പൂവിട്ടത്. മഴ കാരണമാണ് നിലവിലെ നീലക്കുറിഞ്ഞി വസന്തം അവസാനിക്കാൻ കാരണം. പന്ത്രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രകൃതി ഒരുക്കിയ ഈ അപൂർവ പ്രതിഭാസത്തിനാണ് ഇപ്പോൾ സമാപനമാകുന്നത്. കുറിഞ്ഞിക്കാലം അവസാനിച്ചെങ്കിലും വനം വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ചൊക്രമുടി ട്രക്കിങ് പതിവുപോലെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
വിനോദസഞ്ചാരികൾ അറിയാൻ
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദേവികുളം റേഞ്ചർ ഇഡി അരുൺകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാർക്ക് വളരെ കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം മൂന്നാറിലേക്ക് പോകാൻ കെഎസ്ആർടിസി പാക്കേജും നിലവിലുണ്ട്. നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന ചൊക്രമുടിയിലേക്ക് ജില്ലയിലെ ഒൻപത് കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നാണ് സർവീസുള്ളത്.
English Summary:
Authorities state that the Neelakurinji bloom at Chokramudi in Munnar has come to an end. With the onset of rain, the flowers began to shed, leading officials to announce the conclusion of the blooming season.