Munroe Island: മൺറോ തുരുത്തിലേക്ക് വിട്ടാലോ….; ഈ സ്ഥലങ്ങളൊന്നും മിസ്സാക്കല്ലേ

Kollam Munroe Island Trip: കായൽക്കാറ്റും ചീനവലകളും കണ്ടൽക്കാടുകളും നിറഞ്ഞ ഇവിടേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. മൺറോ തുരുത്തിൽ എത്തിയാൽ വഞ്ചിയിൽ കയറുന്നത് മാത്രമല്ല വേറെയുമുണ്ട് കാര്യങ്ങൾ. അവിടെയെത്തിയാലും ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ചില കാഴ്ചകളും സ്ഥലങ്ങളും ഏതെല്ലാമെന്ന് നമുക്ക് മനസ്സിലാക്കാം.

Munroe Island: മൺറോ തുരുത്തിലേക്ക് വിട്ടാലോ....; ഈ സ്ഥലങ്ങളൊന്നും മിസ്സാക്കല്ലേ

Munroe Island

Published: 

16 May 2026 | 09:35 PM

അഷ്ടമുടിക്കായലും കല്ലടയാറും ചേർന്ന് തീർത്ത മനോഹരമായ ഒരു പച്ചത്തുരുത്താണ് കൊല്ലം ജില്ലയിലെ മൺറോ തുരുത്ത് (Munroe Island). ന​ഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം ഓടിയൊളിക്കാൻ പറ്റിയ ഒരിടമാണ് മൺറോ തുരുത്ത്. കായൽക്കാറ്റും ചീനവലകളും കണ്ടൽക്കാടുകളും നിറഞ്ഞ ഇവിടേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. മൺറോ തുരുത്തിൽ എത്തിയാൽ വഞ്ചിയിൽ കയറുന്നത് മാത്രമല്ല വേറെയുമുണ്ട് കാര്യങ്ങൾ. അവിടെയെത്തിയാലും ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ചില കാഴ്ചകളും സ്ഥലങ്ങളും ഏതെല്ലാമെന്ന് നമുക്ക് മനസ്സിലാക്കാം.

1. കനാലുകളിലൂടെയുള്ള വഞ്ചി യാത്ര

മൺറോ തുരുത്തിൻ്റെ യഥാർത്ഥ ഭംഗി ആസ്വദിക്കണമെങ്കിൽ വലിപ്പമേറിയ ബോട്ടുകളല്ല, മറിച്ച് കൊച്ചു വഞ്ചികൾ അവിടെയുണ്ടാകും. അതല്ലെങ്കിൽ കുട്ടത്തോണികൾ തിരഞ്ഞെടുക്കാവുന്നതാണ്. വീടുകളുടെ തൊട്ടുമുന്നിലൂടെയുള്ള ചെറിയ കനാലുകളിലൂടെ, കൈതപ്പൂക്കളുടെയും കണ്ടൽച്ചെടികളുടെയും തണലിലൂടെയുള്ള ആ യാത്ര നിങ്ങൾക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് നൽകുന്നത്.

ALSO READ: ഇനി പൂക്കളുടെ വിസ്മയക്കാഴ്ച! ഊട്ടി പുഷ്പമേള ഉടൻ ആരംഭിക്കും; തീയതിയും, ടിക്കറ്റ് നിരക്കും

2. കണ്ടൽക്കാടുകൾക്കിടയിലൂടെ

കനാലുകളുടെ ഇരുവശത്തുമായി വളർന്നുനിൽക്കുന്ന കണ്ടൽക്കാടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. വഞ്ചിയിൽ പോകുമ്പോൾ നമുക്ക് കൈകൊണ്ട് തൊട്ടുരുമ്മാൻ സാധിക്കുന്ന വിധത്തിലാണഅ കണ്ടൽ കാടുകൾ വളർന്ന് നിൽക്കുന്നത്. കണ്ടൽകാടിനിടയിലൂടെ വഞ്ചിയിലൂടെ യാത്ര ചെയ്യുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.

3. കാണാം സൂര്യാസ്തമയം

അഷ്ടമുടിക്കായലിൻ്റെ പശ്ചാത്തലത്തിൽ മൺറോ തുരുത്തിലെ സൂര്യാസ്തമയം കാണാനായി വൈകുന്നേരം തന്നെ പോകണം. ഏതൊരാൾക്കും കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണിത്. വൈകുന്നേരങ്ങളിൽ കായൽക്കരയിലിരുന്ന് ഭൂമിയോട് യാത്ര പറഞ്ഞ് പോകുന്ന സൂര്യൻ കായലിലേക്ക് താഴ്ന്നുപോകുന്നത് കാണാൻ നിരവധി സഞ്ചാരികൾ ഇവിടെയെത്താറുള്ളത്.

4. കായൽ വിഭവങ്ങൾ

മൺറോ തുരുത്തിലെത്തിയാൽ സഞ്ചാരികൾ ഏറെ ആസ്വദിക്കുന്ന ഒന്നാണ് കായൽ വിഭവങ്ങൾ. യാത്രകൾ എപ്പോഴും പൂർണ്ണമാകുന്നത് നമ്മൾ പോകുന്ന നാടിൻ്റെ ഭക്ഷണം കൂടി കഴിക്കുമ്പോഴാണ്. മൺറോ തുരുത്തിലെ നാടൻ ഷാപ്പുകളിലെയും ഹോം സ്റ്റേകളിലെയും കരിമീൻ പൊള്ളിച്ചതും, കൊഞ്ച് ഫ്രൈയും, കപ്പയും മീൻകറിയും കഴിക്കാൻ ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ എത്താറുണ്ട്. നാടൻ രുചികൾ ഇഷ്ടപ്പെടുന്നവർ ഇതൊരിക്കലും മിസ്സാക്കരുത്.

5. പ്രകൃതിയോട് ചേർന്ന് ഒരു താമസം

തുരുത്തിൻ്റെ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ ഒരു ദിവസമെങ്കിലും ഇവിടെ താമസിക്കുന്നത് വളരെ നല്ലതാണ്. കായലിനോട് ചേർന്നുള്ള ഒട്ടനവധി ബഡ്ജറ്റ് ഫ്രണ്ട്ലി ഹോം സ്റ്റേകളും റിസോർട്ടുകളും ഇവിടെ ലഭ്യമാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ കാണുന്ന കായലിലെ സൗന്ദര്യം മനസ്സിന് വലിയ ആശ്വാസം നൽകും.

യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

മികച്ച സമയം: സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

സമയം പ്രധാനം: വഞ്ചി യാത്രയ്ക്കായി ഒന്നുകിൽ അതിരാവിലെ അല്ലെങ്കിൽ വൈകുന്നേരം സമയം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. ഉച്ചസമയത്ത് കടുത്ത വെയിലിൽ അവിടേക്ക് പോകാതിരിക്കുക.

എങ്ങനെ എത്തിച്ചേരാം: കൊല്ലം ടൗണിൽ നിന്നും ഏകദേശം 25 കിലോമീറ്റർ ദൂരമാണ് മൺറോ തുരുത്തിലേക്കുള്ളത്. മൺറോ തുരുത്തിലേക്ക് ട്രെയിൻ മാർഗ്ഗവും റോഡ് മാർഗ്ഗവും എളുപ്പത്തിൽ എത്തിച്ചേരാം.

English Summary:

Munroe Island (Munroe Thuruth), a major tourism landmark in Kollam. ​It got a fresh lease of life as tourists started coming in the last leg of the summer holidays. Shikara boats have been in high demand this year.

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്