KSRTC Free Travel: കെഎസ്ആർടിസി സൗജന്യ യാത്ര; എല്ലാ സ്ത്രീകൾക്കും ലഭിക്കുമോ, എസി ബസുകളിൽ അനുവദിക്കുമോ?
KSRTC Free Travel For Women: വരുമാന പരിധിയില്ലാതെ തന്നെ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കും എന്നതാണ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ ആകർഷണം. കർണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കിയപ്പോൾ സ്ത്രീകൾക്ക് പ്രത്യേക കാർഡുകൾ അനുവദിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഇതില്ലാതെ തന്നെ എല്ലാ സ്ത്രീകൾക്കും സൗജന്യമായ യാത്ര ചെയ്യാമെന്നാണ് സർക്കാർ പറയുന്നത്.
അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകത്തിലും സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത് മുതൽ കേരളത്തിലും വലിയ രീതിയിൽ ചർച്ചയാകുന്ന ഒന്നാണ് കെഎസ്ആർടിസിയിലെ (KSRTC) സ്ത്രീകളുടെ സൗജന്യ യാത്ര. യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര. വി ഡി സതീശൻ സർക്കാർ വലിയ ഭൂരിപക്ഷം നേടി വിജയിച്ചതോടെ സോഷ്യൽ മീഡിയയിലും മറ്റും കേരളത്തിലും സ്ത്രീകൾക്ക് കെഎസ്ആർടിസി യാത്ര ഫ്രീയായി എന്ന രീതിയിലുള്ള പ്രചാരണങ്ങൾ ആരംഭിച്ചു.
ഇതുമായി ബന്ധപ്പെട്ട നിർണായകമായ ഒരു തീരുമാനമാണ് ഇന്ന് പുറത്തുവന്നത്. വരുന്ന ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്നാണ് തീരുമാനം. എന്നാൽ ഈ വാർത്ത പുറത്തുവരുമ്പോൾ പലരുടെയും ഉള്ളിൽ വിവിധ സംശയങ്ങളും ഉണ്ടായേക്കാം. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര ലഭിക്കുമോ, അതുപോലെ എല്ലാ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാമോ എന്നിങ്ങനെ നൂറുകൂട്ടം സംശയങ്ങളും നമുക്കുള്ളിലുണ്ട്.
ALSO READ: കൊട്ടിയൂർ ക്ഷേത്രദർശനം 2026: ഭക്തർക്ക് ആശ്വാസമായി കെഎസ്ആർടിസി, യാത്രയ്ക്ക് മുൻപ് അറിയേണ്ടത്
വരുമാന പരിധിയില്ലാതെ തന്നെ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കും എന്നതാണ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ ആകർഷണം. കർണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കിയപ്പോൾ സ്ത്രീകൾക്ക് പ്രത്യേക കാർഡുകൾ അനുവദിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഇതില്ലാതെ തന്നെ എല്ലാ സ്ത്രീകൾക്കും സൗജന്യമായ യാത്ര ചെയ്യാമെന്നാണ് സർക്കാർ പറയുന്നത്. തമിഴ്നാട്ടിലെ അതേ മാതൃകയാണ് ഇപ്പോൾ കേരളത്തിലും പിന്തുടരുന്നത്.
എല്ലാ ബസുകളിലും സൗജന്യ യാത്ര പറ്റുമോ?
യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ഉള്ള കെഎസ്ആർടിസിയിലെ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാവുക. സംസ്ഥാനത്തിൽ ആകെ 4700 ഓളം കെഎസ്ആർടിസി ബസ്സുകൾ ആണുള്ളത് ഇതിൽ മൂവായിരത്തോളം ഓർഡിനറി ബസുകളാണുള്ളത്. ഇവയിൽ 300 സിറ്റി ഫാസ്റ്റുകൾ ഒഴികെയുള്ള ബസ്സുകളിൽ ആവും സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുക. എത്ര സ്ത്രീകൾ യാത്രയ്ക്കായി കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ട് എന്ന് നേരത്തെ തന്നെ കണക്കെടുത്തിരുന്നു. കണക്കുകൾ അനുസരിച്ച്, പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
കെഎസ്ആർടിസി ടൂർ പാക്കേജ്
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ വലിയ കടബാധ്യത സർക്കാരിന്റെ തലയിലാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിനെയെല്ലാം കെഎസ്ആർടിസി ബജറ്റ് ടൂറിസം ഉപയോഗിച്ച് നികത്താനാകോ എന്നൊരു സംസാരവും പൊതുവെയുണ്ട്. സംസ്ഥാത്ത് ഓരോ മാസവും കെഎസ്ആർടിസി പ്രത്യേക ടൂർ പാക്കേജുകൾ ഒരുക്കുന്നുണ്ട്. ഇപ്പോഴിതാ, ബസിലുള്ള വിനോദയാത്രകൾക്കു പിന്നാലെ തീവണ്ടിയിലും വിമാനത്തിലും കപ്പലിലും കയറിയുള്ള ടൂർ പാക്കേജുകളും കൂടെ കെഎസ്ആർടിസി ഉൾപ്പെടുത്തുമെന്നാണ് വിവരം.
ടൂറിസം പാക്കേജിൻ്റെ ഭാഗമായി കെഎസ്ആർടിസി വൻ ഡിമാൻഡിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലുടനീളവും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്രതലത്തിലേക്കും വിനോദസഞ്ചാരികളെയെത്തിക്കാൻ കെഎസ്ആർടിസി പദ്ധതിയിടുന്നത്. കഴിഞ്ഞ വർഷം മാത്രം ബജറ്റ് ടൂറിസംവഴി കെഎസ്ആർടിസി നേടിയത് 42 കോടി രൂപയാണ്. ഈ വർഷം മേയ് 17 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 23 കോടി രൂപയാണ് നേടിയത്. അഞ്ചുമാസമാകും മുൻപേ കഴിഞ്ഞവർഷത്തിൻ്റെ പാതിയിലേറെയായി വരുമാനമെന്നതാണ് പ്രത്യേകത.
English Summary:
Kerala now implement travel entirely free for all female citizens. According to official guidelines, travel is not universally free for all women in Kerala. No concessions or free transits are permitted on premium, long-distance, or luxury bus.