AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Munnar KSRTC Stay : ആയിരങ്ങൾ വേണ്ട, മൂന്നാറിൽ താമസിക്കാൻ 220 രൂപ മതി; കെഎസ്ആർടിസി സൗകര്യം ഒരുക്കും

Munnar Budget Stay By KSRTC : പഴയ ബസിനുള്ളിൽ എസി ഡോർമെറ്ററി സൗകര്യമാണ് കെഎസ്ആർടിസി താമസത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു ഡോർമെറ്ററിക്കുള്ളിൽ 16 പേർക്ക് താമസിക്കാനുള്ള സൗകര്യം ലഭിക്കുന്നതാണ്.

Munnar KSRTC Stay : ആയിരങ്ങൾ വേണ്ട, മൂന്നാറിൽ താമസിക്കാൻ 220 രൂപ മതി; കെഎസ്ആർടിസി സൗകര്യം ഒരുക്കും
KSRTC Munnar StayImage Credit source: Social Media
Jenish Thomas
Jenish Thomas | Updated On: 06 Feb 2026 | 06:55 PM

മൂന്നാറിലേക്ക് ട്രിപ്പിനായി വരുമ്പോൾ ഏറ്റവും വലിയ പ്രതിസന്ധി താമസമാണ്. ശരാശരി 2,000 മുതൽ 2,500 രൂപ വരെയെങ്കിലും ഒരു ദിവസത്തെ താമസത്തിനായി മൂന്നാറിൽ ചിലവഴിക്കേണ്ടി വരും. സീസണാകുമ്പോൾ ഈ നിരക്ക് 5,000 രൂപയും കടന്നുപോകുന്ന സ്ഥിതിയാണ്. എന്നാൽ ബജറ്റ് ഫ്രണ്ട്ലിയായി മൂന്നാറിൽ കറങ്ങി അടിച്ചുപൊളിക്കാനാണ് പ്ലാനെങ്കിൽ കെഎസ്ആർടിസിയിൽ അതിന് പറ്റിയ സൗകര്യമുണ്ട്. താമസത്തിന് ആയിരങ്ങൾ ഒന്നും വേണ്ട വെറും 220 രൂപ മാത്രം മതി, അതും എസിയിൽ.

2020 ആണ് കെഎസ്ആർടിസി മൂന്നാർ ഡിപ്പോയിൽ കുറഞ്ഞ ചിലവിൽ താമസസൗകര്യം ഒരുക്കി തുടങ്ങിയത്. കെഎസ്ആർടിസിയുടെ പഴയ ബസുകളിൽ എസി താമസസൗകര്യം. ട്രെയിനിലെ സ്ലീപ്പർ കംപാർട്ട്മെൻ്റിലെ പോലെ 16 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരു ബസിനുള്ളിൽ ഒരുക്കിട്ടുള്ളത്. അന്ന് ഒരു ബെഡിന് 100 രൂപ നൽകിയാൽ മതിയായിരുന്നു. ഈ താമസസൗകര്യത്തിന് ആവശ്യക്കാർ ഏറിയപ്പോൾ, ഇപ്പോൾ ഒരു ബെഡിന് നൽകേണ്ടത് 220 രൂപയാണ്. വൈകിട്ട് 5.30 ആണ് ചെക്ക് ഇൻ സമയം, രാവിലെ 9.30നാണ് ചെക്ക്ഔട്ട്.

താമസത്തിന് 160 രൂപയും പുതപ്പിന് (Blanket) 60 രൂപ എന്ന നിരക്കിൽ 220 രൂപയാണ് ഒരാളുടെ കയ്യിൽ നിന്നും വാങ്ങിക്കുക. അങ്ങനെ ആകെ തുകയായി 16 പേർക്ക് താമസിക്കാൻ 3520 രൂപ നൽകിയാൽ മതി. 16 പേർക്കുള്ള ഡോർമെറ്ററിക്ക് പുറമെ എട്ട് പേർക്കുള്ള ഡോർമെറ്ററിയും ഉണ്ട്. അങ്ങനെയാണെങ്കിൽ എട്ട് പേരടങ്ങിയ ഒരു ഫാമിലിക്ക് മൂന്നാറിൽ താമസിക്കാൻ 1760 രൂപ മതി. പുറത്ത് നാല് പേർക്ക് താമസിക്കാനുള്ള ഒരു മുറിക്ക് മാത്രം 2500 രൂപ നൽകേണ്ടി വരും!.

എസി മുറിയാണ്, മൊബൈൽ ചാർജിങ് പോയിൻ്റുകൾ, ഭക്ഷണം കഴിക്കാൻ പ്രത്യേകം ഇടം തുടങ്ങിയ മറ്റ് സൗകര്യങ്ങളും കെഎസ്ആർടിസി ഉറപ്പ് വരുത്തുന്നു. അതേസമയം ശുചിമുറി സൗകര്യം ബസിന് പുറത്താണുള്ളത്. മൂന്നാർ ഡിപ്പോയ്ക്കുള്ളിൽ തന്നെ താമസിക്കുന്നവർക്ക് മാത്രമായി ശുചിമുറി സൗകര്യം ഒരുക്കിട്ടുണ്ട്. ഈ താമസസൗകര്യത്തിന് പുറമെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ മറ്റൊരു സർവീസും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിലൂടെയാണ് മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുക.

മൂന്നാറിൽ കെഎസ്ആർടിസി താമസം എങ്ങനെ ബുക്ക് ചെയ്യാം?

മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നേരിട്ടെത്തിയാണ് താമസം ബുക്ക് ചെയ്യേണ്ടത്. ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിട്ടില്ല. മൂന്നാർ ഡിപ്പോ വിളിച്ച് അന്വേഷിച്ച് ബുക്കിങ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

Follow Us