Vistadome Train Kerala: വിസ്റ്റാഡോം ട്രെയിൻ ആദ്യമായി കേരളത്തിൽ എത്തുന്നു: സർവീസ് ഈ റൂട്ടിൽ ഒക്ടോബർ 22 മുതൽ
Kerala First Vistadome Train Service: കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം (Vistadome) കോച്ചുകളുള്ള പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാൻ പോകുന്നതായി റെയിൽവേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രകൃതിഭംഗിയാൽ സമൃദ്ധമായ പുനലൂർ - ചെങ്കോട്ട റൂട്ടിലാണ് ഈ വിസ്റ്റാഡോം ട്രെയിൻ കേരളത്തിൽ ആദ്യമായി സർവീസ് നടത്തുന്നത്. ഒക്ടോബർ 22 മുതൽ ജനുവരി 16 വരെയാണ് ഈ പ്രത്യേക സർവീസ് ദക്ഷിണ റെയിൽവേ ക്രമീകരിച്ചിരിക്കുന്നത്.

Vistadome Train
പ്രകൃതിമനോഹരമായ ദൃശ്യങ്ങൾ ആസ്വദിച്ച് കണ്ണാടിക്കൂട്ടിലിരുന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കും ട്രെയിൻ യാത്രയെ സ്നേഹിക്കുന്നവർക്കും ഒരു സന്തോഷവാർത്തയുമായിട്ടാണ് റെയിൽവേ എത്തിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം (Vistadome) കോച്ചുകളുള്ള പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാൻ പോകുന്നതായി റെയിൽവേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രകൃതിഭംഗിയാൽ സമൃദ്ധമായ പുനലൂർ – ചെങ്കോട്ട റൂട്ടിലാണ് ഈ വിസ്റ്റാഡോം ട്രെയിൻ കേരളത്തിൽ ആദ്യമായി സർവീസ് നടത്തുന്നത്. ഒക്ടോബർ 22 മുതൽ ജനുവരി 16 വരെയാണ് ഈ പ്രത്യേക സർവീസ് ദക്ഷിണ റെയിൽവേ ക്രമീകരിച്ചിരിക്കുന്നത്.
പടിഞ്ഞാറൻ ഘട്ട മലനിരകളുടെയും തുരങ്കങ്ങളുടെയും പാലങ്ങളുടെയും പച്ചപ്പിന്റെയും വശ്യമായ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് വിസ്റ്റാഡോം കോച്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 360-ഡിഗ്രി റിവോൾവിംഗ് സീറ്റുകളാണ് വിസ്റ്റാഡോം ട്രെയിനിൻ്റെ ഏറ്റവും വലിയ പ്രത്യേകത. വശങ്ങളിലെ വലിയ ഗ്ലാസ് ജനലുകൾക്ക് പുറമെ ട്രെയിനിന്റെ മേൽക്കൂരയിലും സുതാര്യമായ ഗ്ലാസ് പാനലുകൾ നൽകിയിട്ടുണ്ട്. ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകൾ, വൈഫൈ, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, മിനി പാൻട്രി, എൽ.ഇ.ഡി ലൈറ്റുകൾ തുടങ്ങിയവും ഈ ട്രെയിനിൻ്റെ പ്രത്യേകതയാണ്.
ALSO READ: അവധി വെറുതെ കളയേണ്ട; ഇന്ത്യയുടെ ‘ബട്ടർ സിറ്റി’ കാണാൻ പോയാലോ?
മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി തൻ്റെ സോഷ്യൽ മീഡിയിൽ പറഞ്ഞിരുന്നു. ഇതാദ്യമായാണ് കേരളത്തിൽ ഒരു ട്രെയിനിൽ വിസ്റ്റാഡോം കോച്ച് യാഥാർത്ഥ്യമാകുന്നത്. യാത്രക്കാർക്ക് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഈ സംവിധാനം കേരളത്തിലെ റെയിൽവേ യാത്രാനുഭവത്തിന് പുതിയ വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.
സർവീസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ
മധുരയിൽ നിന്ന് പുനലൂർ കൊട്ടാരക്കര വഴി ഗുരുവായൂരിലേക്കുള്ള 16327-ാം നമ്പർ എക്സ്പ്രസ് വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാകും സർവീസ് നടത്തുക. നിലവിലുള്ള 13 എൽഎച്ച്ബി കോച്ചുകളിൽ 13 എണ്ണം നിലനിർത്തിക്കൊണ്ടാണ് വിസ്റ്റാഡോം കോച്ച് ഉൾപ്പെടുത്തിയുള്ള താൽക്കാലിക പുനഃക്രമീകരണം നടപ്പാക്കുന്നത്. നിരന്തര ഇടപെടലുകളുടെ ഫലമാമായിട്ടാണ്ണ് ഇപ്പോൾ വിസ്റ്റാഡോം കോച്ച് അനുവദിച്ചിരിക്കുന്നതെന്ന് എംപി പറയുന്നു.
ഈ ആവശ്യം യാഥാർത്ഥ്യമാക്കുന്നതിനായി റെയിൽവേ മന്ത്രി തലത്തിലും റെയിൽവേ ബോർഡ് തലത്തിലും ദക്ഷിണ റെയിൽവേ തലത്തിലും നിരന്തരമായ ഇടപെടലുകളാണ് നടത്തിയത്. യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ റെയിൽവേയിലൂടെ പ്രയോജനപ്പെടുത്തുന്നതിനുമായി നടത്തിയ ഈ ശ്രമങ്ങൾക്ക് ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിസ്തൃതമായ ഗ്ലാസ് ജനാലകളിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന വിസ്റ്റാഡോം കോച്ച് വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും പുതിയൊരു യാത്രാനുഭവം സമ്മാനിക്കും. പുനലൂർ, കൊട്ടാരക്കര വഴിയുള്ള മധുര–ഗുരുവായൂർ റെയിൽ യാത്രയെ കൂടുതൽ ആകർഷകമാക്കുന്നതിനും കേരളത്തിന്റെ പ്രകൃതിസൗന്ദര്യം യാത്രക്കാർക്ക് അടുത്തറിയുന്നതിനും ഈ സംവിധാനം സഹായകരമാകും.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പോസ്റ്റ്
English Summary:
Indian Railways is introducing Kerala’s first Vistadome train service, running from October 22 through January 16 on Punalur–Shenkottai route. The special service features glass-roofed coaches with 360-degree rotating seats, offering passengers panoramic views of the Western Ghats.