Pets On Vande Bharat: വന്ദേ ഭാരതിൽ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യണോ? ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഇങ്ങനെയാണ്
Vande Bharat Pet Travel Guide: ചില നിയമങ്ങളും നൂലാമാലങ്ങളും കാരണം നമ്മൾ പലപ്പോഴും മടിക്കാറുണ്ട്. അത്തരത്തിൽ നിങ്ങളുടെ വളർത്തുമൃഗങ്ങളെയും കൊണ്ട് യാത്ര ചെയ്യാനുള്ള സൗകര്യമാണ് നമ്മുടെ വന്ദേഭാരത് തരുന്നത്. വന്ദേ ഭാരത് എക്‌സ്‌പ്രസ്സിൽ യാത്ര ചെയ്യുമ്പോൾ വളർത്തുമൃഗങ്ങളെ കൂടെക്കൂട്ടാൻ കഴിയുമോ എന്ന സംശയം പലരിലുമുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ റെയിൽവേയുടെ നിയമങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് വന്ദേ ഭാരതിൽ വളർത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യാൻ സാധിക്കും.
നമ്മൾ എവിടേക്കെങ്കിലും യാത്ര ചെയ്യുമ്പോൾ വീട്ടിലുള്ള വളർത്തുമൃഗങ്ങളെ വീട്ടിലാക്കി പോകുന്നത് വളരെ വിഷമമുള്ള കാര്യമാണ്. എന്നാൽ എല്ലാ സ്ഥലങ്ങളിലും ഇവയെ കൊണ്ടുപോകാനും സാധിക്കില്ല. ചില നിയമങ്ങളും നൂലാമാലങ്ങളും കാരണം നമ്മൾ പലപ്പോഴും മടിക്കാറുണ്ട്. അത്തരത്തിൽ നിങ്ങളുടെ വളർത്തുമൃഗങ്ങളെയും കൊണ്ട് യാത്ര ചെയ്യാനുള്ള സൗകര്യമാണ് നമ്മുടെ വന്ദേഭാരത് തരുന്നത്. വന്ദേ ഭാരത് എക്‌സ്‌പ്രസ്സിൽ യാത്ര ചെയ്യുമ്പോൾ വളർത്തുമൃഗങ്ങളെ കൂടെക്കൂട്ടാൻ കഴിയുമോ എന്ന സംശയം പലരിലുമുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ റെയിൽവേയുടെ നിയമങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് വന്ദേ ഭാരതിൽ വളർത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യാൻ സാധിക്കും. പക്ഷേ ഇതിൻ്റെ ചില പ്രത്യേക നിബന്ധനകളും ബുക്കിംഗ് രീതികളും പാലിച്ചുവേണം യാത്ര.
ALSO READ: പച്ചപ്പും കുന്നിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും; മഴക്കാല യാത്രകൾക്ക് പറ്റിയ സ്പോട്ടുകൾ ഇതാണേ
പെറ്റ് ബോക്സ് സൗകര്യം
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലെ പെറ്റ് ബോക്സ് സൗകര്യം ലഭ്യമാണ്. ഇത് വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യമാണ്. ലോക്കോമോട്ടീവിന് സമീപത്താണ് പെറ്റ് ബോക്സ് സൗകര്യമുള്ളത്. പാസഞ്ചർ കോച്ചുകളുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഇവ കണക്ട് ചെയ്തിരിക്കുന്നത്. ചില റൂട്ടുകളിലൂടെ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിൽ മാത്രമാണ് ഈ സൗകര്യമുള്ളത്. ഭാവിയിൽ ഇവ കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട്.
പെറ്റ് ബോക്സ് ബുക്ക് ചെയ്യുന്ന വിധം
വന്ദേ ഭാരത് ട്രെയിനുകളിൽ വളർത്തുമൃഗങ്ങൾക്കായി പെറ്റ് ബോക്സ് സൗകര്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ആദ്യം അത് ബുക്ക് ചെയ്യേണ്ടതാണ്. നിലവിൽ, വളർത്തുമൃഗങ്ങൾക്കായുള്ള പെറ്റ് ബോക്സ് ബുക്കിംഗ് ഓൺലൈനായി (IRCTC വഴി) നടത്താൻ സാധിക്കില്ല. ഇതിനായി നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തി വേണം ബുക്ക് ചെയ്യാൻ. യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെ പാഴ്‌സൽ അല്ലെങ്കിൽ ലഗേജ് ഓഫീസിലാണ് ബുക്കിങ് സൗകര്യമുള്ളത്. ട്രെയിൻ പുറപ്പെടുന്നതിന് മുൻപായി നിങ്ങളുടെ വളർത്തുമൃഗത്തെ രജിസ്റ്റർ ചെയ്ത് അവയ്ക്കുള്ള ലഗേജ് നിരക്ക് പ്രത്യേകം അടയ്ക്കണം.
ആവശ്യമായ രേഖകൾ
- യാത്രക്കാരന്റെ കൺഫേം ചെയ്ത ട്രെയിൻ ടിക്കറ്റ്.
- മൃഗഡോക്ടർ നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (യാത്രയ്ക്ക് 24-48 മണിക്കൂർ മുൻപ് എടുത്തത്).
- വാക്സിനേഷൻ രേഖകൾ.
- പെറ്റ് ബോക്സ് നിരക്ക്
വളർത്തുമൃഗങ്ങളുടെ പെറ്റ് ബോക്സ് സൗകര്യം ഉപയോഗിക്കുന്നതിനുള്ള ചെലവ് കണക്കാക്കുന്നത് മൃഗത്തിന്റെ ഭാരം മാത്രം അടിസ്ഥാനമാക്കിയാണ്. നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കിലോഗ്രാമിന് ഏകദേശം 30 രൂപയാണ് നിരക്ക്. പണമടച്ചുകഴിഞ്ഞാൽ, യാത്രക്കാർക്ക് ബുക്കിംഗിന്റെ സ്ഥിരീകരണമായി ഒരു ലഗേജ് ടിക്കറ്റ് ലഭിക്കും. എന്നാൽ ട്രെയിൻ വൈകുകയോ റദ്ദാക്കുകയോ ചെയ്‌താൽ നിങ്ങൾ നൽക്ക് പണം തിരികെ ലഭിക്കില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
നിലവിൽ വന്ദേ ഭാരതിൽ ഉടമസ്ഥനോടൊപ്പം കൂപ്പയിൽ വളർത്തുമൃഗങ്ങളെ യാത്ര ചെയ്യാൻ സാധിക്കില്ല. പെറ്റ് ബോക്സ് സൗകര്യം മാത്രമാണുള്ളത്. നായയെ പെറ്റ് ബോക്സിൽ വെക്കുകയാണെങ്കിൽ യാത്രയ്ക്കിടയിൽ ഭക്ഷണം നൽകുന്നതും മറ്റും ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ്. യാത്രക്കാർക്ക് വളർത്തുമൃഗങ്ങളെ പാസഞ്ചർ കമ്പാർട്ടുമെന്റുകളിലേക്ക് കൊണ്ടുവരാൻ കഴിയില്ല. സ്റ്റേഷനിൽ കഴിവതും മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരാൻ സാധിക്കണം. കാരണം നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയം ആവശ്യമായി വന്നേക്കാം.
English Summary:
Vande Bharat sleeper trains now offer a pet box facility for Travelling with your pets. But pet owners must follow a strictly offline booking process before travel. Check What Is The Vande Bharat Pet Box Facility.