AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Wayanad Travel: നട്ടുച്ചയ്ക്കും കോടയിറങ്ങുന്ന താഴ്വരകൾ, കൊടുംചൂടിൽ നിന്ന് രക്ഷപ്പെടണോ?; നേരെ ഇങ്ങോട്ട് വിട്ടോ

Wayanad One Day Trip Plan: മൂന്നാറും, ഇടുക്കിയും ഊട്ടിയുമെല്ലാം കണ്ട് മടുത്തവർക്ക് ഇപ്പോഴത്തെ ചൂടിനെ മറികടക്കാൻ പോകാൻ പറ്റിയ സ്ഥലം നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയുണ്ട്. അത് മറ്റ് ജില്ലകൾ ചൂടിൽ വെന്തുരുകുമ്പോൾ പ്രകൃതി കനിഞ്ഞുനൽകിയ കുളിരുമായി വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ് നമ്മുടെ വയനാട്. നട്ടുച്ചയ്ക്കും കോടമഞ്ഞ് പുതച്ചുനിൽക്കുന്ന മലനിരകളും, തണുത്ത കാറ്റും വയനാടിനെ ഈ വേനൽക്കാലത്തെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.

Wayanad Travel: നട്ടുച്ചയ്ക്കും കോടയിറങ്ങുന്ന താഴ്വരകൾ, കൊടുംചൂടിൽ നിന്ന് രക്ഷപ്പെടണോ?; നേരെ ഇങ്ങോട്ട് വിട്ടോ
വയനാട്Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 26 Apr 2026 | 01:55 PM

ചൂട് അസഹനീയമായി തുടരുന്ന ഈ വേനൽക്കാലത്ത് എങ്ങോട്ട് പോകുമെന്ന് ഓർത്ത് നിങ്ങൾ വിഷമിച്ചിരിക്കുകയാണോ? മൂന്നാറും, ഇടുക്കിയും ഊട്ടിയുമെല്ലാം കണ്ട് മടുത്തവർക്ക് ഇപ്പോഴത്തെ ചൂടിനെ മറികടക്കാൻ പോകാൻ പറ്റിയ സ്ഥലം നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയുണ്ട്. അത് മറ്റ് ജില്ലകൾ ചൂടിൽ വെന്തുരുകുമ്പോൾ പ്രകൃതി കനിഞ്ഞുനൽകിയ കുളിരുമായി വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ് നമ്മുടെ വയനാട്. നട്ടുച്ചയ്ക്കും കോടമഞ്ഞ് പുതച്ചുനിൽക്കുന്ന മലനിരകളും, തണുത്ത കാറ്റും വയനാടിനെ ഈ വേനൽക്കാലത്തെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.

വേനൽയാത്ര നമ്മുടെ വയനാട്ടിലേക്ക്

ഏപ്രിൽ മെയ് മാതസ്സിൽ എന്തുകൊണ്ടും യാത്രയ്ക്ക് സുഖകരം വയാനാടാണ്. കുട്ടികൾക്ക് സ്കൂൾ അവധിയായതിനാൽ കുടുംബത്തോടൊപ്പം യാത്ര പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് നേരെ പോകാം ഇവിടേക്ക്. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള ചുരം കയറി തുടങ്ങുമ്പോൾ തന്നെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുള്ള മാറ്റം നിങ്ങൾക്ക് അനുഭവപ്പെട്ട് തുടങ്ങും. യാത്ര പോകുന്ന വഴിയിൽ തന്നെ ചില ദിവസങ്ങളിൽ ഉച്ചസമയത്ത് പോലും കോടയിറങ്ങുന്നത് കാണാം.

ALSO READ: മൂന്നാറും വയനാടും ബോറടിച്ചോ… ഇപ്പോ പോയാൽ കോടയും കൊടും തണുപ്പും; പൊന്മുടിയിലേക്ക് വിട്ടോ

പോകുന്ന വഴിയിൽ ‍സൂചിപ്പാറ, മീൻമുട്ടി തുടങ്ങിയ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങാനും പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന തണുത്ത വെള്ളത്തിൽ അല്പനേരം ചെലവഴിക്കാനും മനസ്സ് ശാന്തമാക്കി വിശ്രമിക്കാനും ഇവിടെ ഇറങ്ങാം. വയനാട്ടിലെ അതിമനോഹരമായ കാപ്പിത്തോട്ടങ്ങൾക്കും തേയിലത്തോട്ടങ്ങൾക്കും ഇടയിലൂടെയുള്ള യാത്ര എത്ര വെയിലാണെങ്കിലും അതിൻ്റെ ചൂടിനെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. വയനാട്ടിലെ ഏറ്റവും തണുപ്പുള്ള ഇടങ്ങളിൽ ഒന്നാണ് ലക്കിടി വ്യൂ പോയിൻ്റ്. അതിരാവിലെ ഇവിടെ എത്തിയാൽ മഞ്ഞുപുതച്ചു നിൽക്കുന്ന മലനിരകൾ കാണാനാകും.

പ്രധാനമായും കാണേണ്ട സ്ഥലങ്ങൾ

പൂക്കോട് തടാകം: മരങ്ങളാൽ ചുറ്റപ്പെട്ട ഈ തടാകത്തിലെ ബോട്ടിംഗാണ് ഏറ്റവും മനോഹരമായിട്ടുള്ളത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. കുട്ടികൾക്ക് ഇവിടുത്തെ ബോട്ടിംങ് വളരെയധികം ഇഷ്ടമാകും.

ബാണാസുര സാഗർ ഡാം: ബാണാസുരയിലെത്തിയാൽ ഇവിടുത്തെ സ്പീഡ് ബോട്ട് യാത്ര വളരെയധികം രസകരമായ ഒരു വിനോദമാണ്. അണക്കെട്ടിന് ചുറ്റുമുള്ള തണുത്ത കാറ്റും കൊണ്ടിരിക്കാൻ ഒരു പ്രത്യേക വൈബാണ്.

കുറുവ ദ്വീപ്: ആർത്തുലച്ച് ഒഴുകുന്ന കബനി നദിയിലെ ചെറുദ്വീപുകളുടെ കൂട്ടമാണ് കുറവ ദ്വീപ്. പുഴയിലൂടെ ചങ്ങാടത്തിൽ യാത്ര ചെയ്യാനും തണുത്തിൽ വെള്ളത്തിലിറങ്ങി കുളിക്കാനും കിട്ടുന്ന നല്ലൊരു അവസരമാണിത്.

എടക്കൽ ​ഗുഹ: അമ്പുകുത്തി മലനിരകളിലുള്ള എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് കല്പറ്റയിൽനിന്ന് 25 കിലോമീറ്റർ അകലെയാണ്. രണ്ടു കൂറ്റൻ പാറകൾക്ക് മുകളിൽ മറ്റൊരു പാറ നിരങ്ങിവീണു രൂപപ്പെട്ടതാണ് എടക്കൽ ​ഗുഹ.

യാത്രക്കാർ ശ്രദ്ധിക്കാൻ

ചൂട് കൂടുതലായതിനാൽ കയ്യിൽ എപ്പോഴും ആവശ്യത്തിനുള്ള വെള്ളം കരുതാൻ മറക്കരുത്. യാത്ര ചെയ്യുമ്പോൾ നിർജ്ജലീകരണം സംഭവിക്കാൻ സാധ്യതയുള്ളതിനൽ ഇളനീരും നാരങ്ങാവെള്ളവും ധാരാളം കുടിക്കുന്നതാണ് നല്ലത്.

ഏപ്രിൽ മെയ് മാസങ്ങളായതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടാം. താമസത്തിനും മറ്റുമുള്ള സൗകര്യം നേരത്തെ തന്നെ ബുക്ക് ചെയ്യുക.

യാത്ര പോകുമ്പോൾ കനം കുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. ട്രക്കിംഗിന് പോകുന്നവർ നല്ല ഗ്രിപ്പുള്ള ചെരിപ്പുകൾ ഉപയോഗിക്കുക.

Follow Us