AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Edakkal Caves: ‌എടക്കൽ ഗുഹയിലേക്കാണോ യാത്ര… ഒരു ദിവസം എത്ര പേർക്ക് കയറാം; ഈ നിയമം അറിയാമോ

Wayanad Edakkal Caves Travel: എടക്കൽ ​ഗുഹയിലേക്ക് കാൽനടയാത്ര അല്പം കഠിനമായതിനാൽ പലരും അവസാനത്തെ സ്പോട്ടായിട്ടാണ് ഇതിനെ തിരഞ്ഞെടുക്കുന്നത്. എന്നാൽ അപ്പോഴേക്കും സന്ദർശകരുടെ പരിധി അവസാനിച്ചിട്ടുണ്ടാകും. പുതിയ നിയമങ്ങൾ അറിയാതെയാണ് നിങ്ങൾ ഇവിടേക്ക് പോകുന്നതെങ്കിൽ സന്ദർശനം സാധ്യമാകില്ല. ഇത്തരത്തിൽ ദിവസേന നിരവധി യാത്രക്കാരാണ് നിരാശരായി മടങ്ങുന്നത്.

Edakkal Caves: ‌എടക്കൽ ഗുഹയിലേക്കാണോ യാത്ര… ഒരു ദിവസം എത്ര പേർക്ക് കയറാം; ഈ നിയമം അറിയാമോ
Edakkal CaveImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 04 Jan 2026 | 02:03 PM

വയനാട്ടിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് എടക്കൽ ​ഗുഹ. എന്നാൽ നിങ്ങൾ ഇവിടേക്ക് പുറപ്പെടുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ നിർബന്ധമാണ്. എടക്കൽ ഗുഹയിലേക്ക് ആളുകളെ കയറ്റിവിടുന്നതിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം വയനാടൻ ടൂറിസത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്. പുതിയ നിയമങ്ങൾ അറിയാതെയാണ് നിങ്ങൾ ഇവിടേക്ക് പോകുന്നതെങ്കിൽ സന്ദർശനം സാധ്യമാകില്ല. ഇത്തരത്തിൽ ദിവസേന നിരവധി യാത്രക്കാരാണ് നിരാശരായി മടങ്ങുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള കൊത്തുപണികളുള്ള വളരെ മനോഹരമായ സ്ഥലമാണ് എടക്കൽ ​ഗുഹ. എടക്കൽ ഗുഹകളിലേക്കുള്ള സന്ദർശകരുടെ എണ്ണം വർഷങ്ങൾക്ക് മുമ്പ് തന്നെ പുരാവസ്തു വകുപ്പ് പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ ഇത് 1,920 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ക്രിസ്മസ്-പുതുവത്സര അവധിക്കാലം വന്നെത്തിയതോടെ, നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. എന്നാൽ ​ഗുഹയിൽ കയറാൻ കഴിയാതെ മടങ്ങേണ്ടി വരുന്നു.

Also Read: ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്ന ഒരേയൊരു ശിവക്ഷേത്രം; നിഗൂഢത ഒളിപ്പിച്ച സ്തംഭേശ്വർ

എടക്കൽ ​ഗുഹയിലേക്ക് കാൽനടയാത്ര അല്പം കഠിനമായതിനാൽ പലരും അവസാനത്തെ സ്പോട്ടായിട്ടാണ് ഇതിനെ തിരഞ്ഞെടുക്കുന്നത്. എന്നാൽ അപ്പോഴേക്കും സന്ദർശകരുടെ പരിധി അവസാനിച്ചിട്ടുണ്ടാകും. 2018 ലെ വെള്ളപ്പൊക്കത്തിനുശേഷം, പല പ്രശ്നങ്ങളാണ് എടക്കൽ ​ഗുഹയിലേക്കുള്ള ടൂറിസം നേരിടേണ്ടി വന്നത്. എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനോ ആളുകളുടെ എണ്ണം വർദ്ധിപ്പിക്കാനോ ഇതുവരെ ഭരണകൂടത്തിന് സാധിച്ചിട്ടില്ല എന്നതാണ് മറ്റൊരു ആശങ്കാജനകമായ കാര്യം.

അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

1. എടക്കൽ ഗുഹയിലേക്ക് വൈകുന്നേരം നാല് മണിക്ക് ശേഷം വിനോദസഞ്ചാരികളെ കയറ്റിവിടില്ല. രാവിലെ 8.30 മുതൽ പ്രവേശനം അനുവദനീയമാണ്.

2. തിങ്കളാഴ്ചകളിൽ ഇലിടെ അവധി ദിവസങ്ങളാണ്

3. ഗുഹകളും പരിസരവും പ്ലാസ്റ്റിക് രഹിത മേഖലയാണ്

4. രാവിലെ നേരത്തെ തന്നെ നിങ്ങളുടെ യാത്ര ഷെഡ്യൂൾ ചെയ്യുക, പ്രത്യേകിച്ച് തണുപ്പുള്ളപ്പോൾ.

5. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് 50 രൂപയും വിദേശികൾക്ക് 60 രൂപയുമാണ് ഇവിടുത്തെ പ്രവേശന നിരക്ക്.

6. സ്റ്റിൽ ക്യാമറ കൊണ്ടുപോകാൻ 25 രൂപയും വീഡിയോ ക്യാമറയ്ക്ക് 100 രൂപയും ജീപ്പ് സർവീസിന് 70 രൂപയുമാണ് ഈടാക്കുന്നത്.

 

Follow Us