Blood Pressure: ബിപി കൂടുതലാണോ? ദിവസം ഇത്രയും നടന്നാൽ മതി

Walking for Heart Health: മരുന്നുകളോടൊപ്പം തന്നെ ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ ബിപി വളരെ പെട്ടെന്ന് തന്നെ നിയന്ത്രിക്കാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നടത്തം. എങ്ങനെയാണ് കുറച്ച് ദൂരം നടക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത്, എത്ര ദൂരം നടക്കണം? വിശദമായി അറിയാം...

Blood Pressure: ബിപി കൂടുതലാണോ? ദിവസം ഇത്രയും നടന്നാൽ മതി

പ്രതീകാത്മക ചിത്രം

Published: 

07 May 2026 | 01:02 PM

ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ ഇന്ന് പലരെയും അലട്ടുന്ന പ്രധാനപ്രശ്നമാണ്. ഇതിന് വേണ്ടി ധാരാളം മരുന്നുകളും നിങ്ങൾ കഴിക്കുന്നുണ്ടായിരിക്കും. എന്നാൽ, മരുന്നുകളോടൊപ്പം തന്നെ ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ ബിപി വളരെ പെട്ടെന്ന് തന്നെ നിയന്ത്രിക്കാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നടത്തം. എങ്ങനെയാണ് കുറച്ച് ദൂരം നടക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത്, എത്ര ദൂരം നടക്കണം? വിശദമായി അറിയാം…

നടത്തവും രക്തസമ്മർദ്ദവും

നടക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ദിവസവും മുപ്പത് മിനിറ്റ് നടക്കാവുന്നതാണ്. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ഇത്തരത്തിൽ മുപ്പത് മിനിറ്റ് നടക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ദിവസവും ഏകദേശം 7,000 മുതൽ 10,000 വരെ ചുവടുകൾ നടക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. സിസ്റ്റോളിക്, ഡയസ്റ്റോളിക് പ്രഷറുകൾ ഇതിലൂടെ കുറയ്ക്കാൻ സാധിക്കുന്നതാണ്. അതേസമയം, വല്ലപ്പോഴും നടക്കുന്നതിലൂടെ വലിയ ഗുണം ലഭിക്കില്ല. ദിവസവും കൃത്യമായ സമയം നടത്തത്തിനായി മാറ്റി വയ്ക്കുന്നത് രക്തധമനികളുടെ ഇലാസ്തിക കൂട്ടുകയും ഹൃദയത്തിന് എളുപ്പത്തിൽ രക്തം പമ്പ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. സാവധാനം നടക്കുന്നതിനേക്കാൾ അല്പം വേഗത്തിൽ നടക്കുന്നത് കൂടുതൽ ഫലം നൽകും.
  2. ഒറ്റയടിക്ക് മുപ്പത് മിനിറ്റ് നടക്കാൻ സാധിക്കാത്തവർക്ക് പത്ത് മിനിറ്റ് വീതമുള്ള മൂന്ന് സെഷനുകളായി തിരിച്ച് നടക്കാവുന്നതാണ്.
  3. കാലുകൾക്ക് ആയാസം നൽകാത്ത മികച്ച സ്പോർട്സ് ഷൂസുകൾ ഉപയോഗിക്കാം. ഇത് സന്ധിവേദന കുറയ്ക്കാൻ സഹായിക്കും.

ALSO READ: തണ്ണിമത്തന്റെ കൂടെ ഇവയൊന്നും കഴിക്കല്ലേ, ജീവന് അപകടം

രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ

  • കഠിനമായ തലവേദന, പ്രത്യേകിച്ച് തലയുടെ പിൻഭാഗത്തോ മുകൾ ഭാഗത്തോ അനുഭവപ്പെടുന്ന വിട്ടുമാറാത്ത തലവേദന.
  • പെട്ടെന്ന് എഴുന്നേൽക്കുമ്പോഴോ നടക്കുമ്പോഴോ തലക്കറക്കം അനുഭവപ്പെടുക.
  • കാഴ്ച മങ്ങുകയോ അവ്യക്തമാവുകയോ ചെയ്താൽ
  • ചെറിയ ജോലികൾ ചെയ്താൽ പോലും അമിതമായി കിതയ്ക്കുക.
  • നെഞ്ചുവേദന അനുഭവപ്പെടുക.
  • അമിതമായി ക്ഷീണം അനുഭവപ്പെടുക.
  • ഹൃദയമിടിപ്പ് കൂടുകയോ
  • ഉറക്കമില്ലായ്മ

നടക്കുന്നതിലൂടെ ലഭിക്കുന്ന മറ്റ് ആരോഗ്യഗുണങ്ങൾ

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് പോലെ മറ്റ് ചില ആരോഗ്യഗുണങ്ങളും നടത്തത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. നടത്തം ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തചംക്രമണം സുഗമമാക്കാനും സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്.

ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. നടക്കുന്നതിലൂടെ കലോറി എരിച്ച് കളയും. കൃത്യമായ ഭക്ഷണക്രമത്തോടൊപ്പം നടക്കുന്നതും ശരീരഭാരം അമിതമാകാതെ നിയന്ത്രിക്കുന്നു.

നടക്കുമ്പോൾ ശരീരത്തിൽ എൻഡോർഫിൻ പോലുള്ള ഫീൽ ഗുഡ് ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്നു. ഇത് മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ കുറയ്ക്കാനും മാനസിക സന്തോഷം നൽകാനും സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നടത്തം സഹായിക്കുന്നതാണ്. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇൻസുലിൻ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ നടത്തം ഗുണകരമാണ്. കൂടാതെ ദഹനപ്രക്രിയ സുഗമമാക്കാനും രോഗപ്രതിരോധ ശേഷിക്കും ഇവ സഹായിക്കും.

English Summary:

Walking 10,000 steps every day can significantly improve blood pressure and overall heart health. Experts say regular walking strengthens the heart, improves blood circulation, reduces stress hormones, and helps maintain a healthy weight — all of which contribute to lower blood pressure. Studies show that even people who walk around 3,000 to 5,000 steps daily can see benefits, though consistent activity brings the best results.

 

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്