Watermelon: തണ്ണിമത്തന്റെ കൂടെ ഇവയൊന്നും കഴിക്കല്ലേ, ജീവന് അപകടം
Watermelon Food Combinations: തണ്ണിമത്തനിൽ സിട്രുലൈൻ, ലൈക്കോപീൻ തുടങ്ങിയ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും, പേശിവേദന കുറയ്ക്കാനും ഗുണം ചെയ്യുന്നതാണ്. എന്നാൽ, ഇവ മറ്റ് ചില ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അവ ഏതെല്ലാമെന്ന് നോക്കിയാലോ....
തണ്ണിമത്തൻ ഇഷ്ടമില്ലാത്തവർ വളരെ കുറച്ച് പേർ മാത്രമേ ഉണ്ടാവുകയുള്ളൂ. വേനൽക്കാലത്ത് ശരീരത്തിന് തണുപ്പും ഉന്‍മേഷവും നൽകാൻ തണ്ണിമത്തനോളം മികച്ചതായി മറ്റൊന്നില്ല. ഏകദേശം തൊണ്ണൂറ് ശതമാനം വെള്ളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ഭക്ഷണങ്ങൾക്കൊപ്പവും ഇവ കഴിക്കാൻ പാടില്ല.
തണ്ണിമത്തനിൽ സിട്രുലൈൻ, ലൈക്കോപീൻ തുടങ്ങിയ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും, പേശിവേദന കുറയ്ക്കാനും ഗുണം ചെയ്യുന്നതാണ്. എന്നാൽ, ഇവ മറ്റ് ചില ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അവ ഏതെല്ലാമെന്ന് നോക്കിയാലോ….
തണ്ണിമത്തനൊപ്പം ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മാംസം, മുട്ട തുടങ്ങിയ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾക്കൊപ്പം തണ്ണിമത്തൻ കഴിക്കരുത്. ഇത് ചിലരിൽ വയറു വീർക്കുന്നതിനോ മറ്റ് ദഹനപ്രശ്നങ്ങൾക്കോ കാരണമാകും. കാരണം തണ്ണിമത്തൻ വേഗത്തിൽ ദഹിക്കുന്ന ഒന്നാണ്. എന്നാൽ പ്രോട്ടീൻ ദഹിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നു. ഇവ ഒരേസമയം വയറ്റിൽ എത്തുമ്പോൾ എൻസൈമുകളുടെ പ്രവർത്തനം തടസ്സപ്പെടുകയും ദഹനപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
പാൽ ഉൽപ്പന്നങ്ങൾ
പാലും പാൽ ഉൽപ്പന്നങ്ങളുമാണ് പട്ടികയിൽ രണ്ടാമത്. തണ്ണിമത്തൻ കഴിച്ച ഉടനെ പാലോ തൈരോ മറ്റ് പാൽ ഉൽപ്പന്നങ്ങളോ കഴിക്കരുത്. തണ്ണിമത്തനിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ ആസിഡിനെ നേർപ്പിക്കുകയും പാലുൽപ്പന്നങ്ങളുടെ ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇവ ഒരുമിച്ച് ചേരുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും വയറിൽ ഗ്യാസ് നിറയുന്നതിന് കാരണമാവുകയും ചെയ്യുന്നു.
വറുത്ത ഭക്ഷണങ്ങൾ
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾക്കൊപ്പവും തണ്ണിമത്തൻ അമിതമായി കഴിക്കരുത്. ഇവയിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ദഹിക്കാൻ സമയമെടുക്കും. എന്നാൽ തണ്ണിമത്തനിലെ ജലാംശം ദഹനരസങ്ങളെ നേർപ്പിക്കുന്നത് വഴി ദഹനപ്രക്രിയ തടസ്സപ്പെടും.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ പോലുള്ള അസിഡിറ്റി കൂടുതലുള്ള സിട്രസ് പഴങ്ങൾക്കൊപ്പവും തണ്ണിമത്തൻ അമിതമായി കഴിക്കരുത്. തണ്ണിമത്തൻ ആൽക്കലൈൻ സ്വഭാവമുള്ളവയാണ്. സിട്രസ് പഴങ്ങളുമായി ഇവ ചേർത്ത് കഴിക്കുന്നത് വയറ്റിലെ പിഎച്ച് നില തെറ്റിക്കും. ഇത് ദഹനക്കേടിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമായേക്കാം.
തണ്ണിമത്തന്റെ ആരോഗ്യഗുണങ്ങൾ
- തണ്ണിമത്തന്റെ ഏറ്റവും വലിയ ഗുണം അവയിൽ അടങ്ങിയിട്ടുള്ള വെള്ളത്തിന്റെ അളവാണ്. തൊണ്ണൂറ് ശതമാനത്തിലധികം വെള്ളം അടങ്ങിയിട്ടുള്ളതിനാൽ, വേനൽക്കാലത്ത് ശരീരം തളരാതെ നിലനിർത്താനും നിർജ്ജലീകരണം തടയാനും സഹായിക്കും.
- വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം പോലുള്ളവ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.
- രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.
- രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
- തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, സി എന്നിവ ചർമ്മത്തിലെ ചുളിവുകൾ മാറാനും മുടി തഴച്ചു വളരാനും സഹായിക്കും.
- നാരുകൾ ദഹനം സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു.
- തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് പേശികളിലെ വേദന കുറയ്ക്കാൻ സഹായിക്കും.
English Summary:
Watermelon is a refreshing and healthy fruit, but combiniong it with certain foods may lead to digestive discomfort. Because watermelon digests quickly due to its high water and fructose content. So you should never eat watermelon with some foods such as dairy products, fried or fatty foods, and protein-rich items like meat, It can disrupt digestion and cause bloating or stomach upset.