Weight Loss Tips: തടി കുറയ്ക്കണോ? നാരങ്ങാവെള്ളത്തിൽ അല്പം തേനൊഴിച്ചു കുടിക്കൂ; ഒറ്റ മാസം കൊണ്ട് മാറ്റം കാണാം
Lemon Honey Water Benefits: നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ശരീരത്തിന് കൂടുതൽ ഊർജ്ജം ലഭിക്കുകയും ചെയ്യും. ദഹനം സുഗമമാകുമ്പോൾ തന്നെ ശരീരത്തിലെ പല പ്രശ്നങ്ങളും മാറിനിൽക്കും. മുഖത്തെ കരുവാളിപ്പ് മാറി ചർമ്മത്തിന് തിളക്കം ലഭിച്ചു തുടങ്ങുന്നു. കാരണം തേനിലും നാരങ്ങയിലും ആൻ്റിഓക്സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. വയറിലെ വീക്കം കുറയുകയും ശരീരഭാരത്തിൽ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നത് കാണാം.

പ്രതീകാത്മക ചിത്രം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നിരവധി മാർഗങ്ങളുണ്ട്. നമ്മുടെ മടി കാരണം പലപ്പോഴും ഇതിന് സാധിക്കില്ല എന്നതാണ് സത്യം. അതിൽ ഏറ്റവും നല്ലൊരു മാർഗമാണ് രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളവും തേനും കുടിക്കുക എന്നത്. കൃത്യമായി ഒരു മാസം ഇത് ശീലമാക്കിയാൽ തന്നെ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിങ്ങൾക്ക് മനസ്സിലാകാൻ സാധിക്കും. ഈ ശീലം എങ്ങനെയാണ് നിങ്ങളുടെ ശരീരത്തെ മാറ്റുന്നത് എന്നും ഇത് എങ്ങനെ തയ്യാറാക്കി കുടിക്കണമെന്നും നോക്കാം.
ALSO READ: വിറ്റാമിൻ സി പവർഹൗസ് ഓറഞ്ചോ പേരയ്ക്കയോ? രോഗപ്രതിരോധ ശേഷി കൂട്ടാൻ മികച്ചത്
നാരങ്ങ-തേൻ ഗുണങ്ങൾ എന്തെല്ലാം?
മെറ്റബോളിസം: നാരങ്ങാനീരും തേനും ചേരുമ്പോൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു എന്നതാണ് വലിയ ആകർഷണം. ഇത് ശരീരത്തിലെ കലോറി വേഗത്തിൽ എരിച്ചുകളയാൻ സഹായിക്കുന്ന ഒരു ആരോഗ്യകരമായ പാനീയമാണ്.
കൊഴുപ്പ് ഇല്ലാതാക്കും: നാരങ്ങയിലെ പെക്റ്റിൻ ഫൈബറും തേനിൻ്റെ സ്വാഭാവിക ഗുണങ്ങളും ചേരുമ്പോൾ വയറിന് ചുറ്റുമുള്ള അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കുന്നതിലേക്കാണ് വഴിവയ്ക്കുന്നത്.
വിഷാംശങ്ങൾ പുറന്തള്ളുന്നു: വെറുംവയറ്റിൽ തേനും നാരങ്ങയും ചേർത്ത് ഇളം ചൂടുള്ള വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷവസ്തുക്കൾ നീക്കം ചെയ്യുകയും നിങ്ങളുടെ ദഹനപ്രക്രിയ സുഗമമാകുകയും അനാവശ്യമായ വീക്കം കുറയുകയും ചെയ്യുന്നു.
വിശപ്പ് നിയന്ത്രിക്കുന്നു: ഈ പാനീയം കുടിക്കുന്നത് വഴി അനാവശ്യമായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഇല്ലാതാകുന്നു. ഇത് അമിതാഹാരം ഒഴിവാക്കുകയും നിങ്ങളുടെ ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.
എങ്ങനെ തയ്യാറാക്കാം?
ശരീരംഭാരം കുറയുമെന്ന് കേൾക്കുമ്പോൾ പലരും തെറ്റായ രീതിയിലാണ് ഈ പാനീയം തയ്യാറാക്കുന്നതും കുടിക്കുന്നതും. പരമാവധി ഗുണം ലഭിക്കാൻ കൃത്യമായ അളവിൽ കൃത്യമായ രീതിയിൽ തന്നെ തയ്യാറാക്കി കുടിക്കണം. ആദ്യം തന്നെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം എടുക്കുക. അതിലേക്ക് ഒരു നാരങ്ങയുടെ പകുതി മുറിച്ച് അതിൻ്റെ നീര് ഒഴിക്കുക. പിന്നീട് ഒരു ടീസ്പൂൺ ശുദ്ധമായ തേൻ ചേർക്കാം. വെള്ളം അമിതമായി ചൂടാകാൻ പാടില്ല. അമിതമായ ചൂടുവെള്ളത്തിൽ തേൻ ചേർത്താൽ അതിലെ എൻസൈമുകൾ നഷ്ടമാകുന്നു. രാവിലെ ഉണർന്ന ഉടൻ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് കുടിച്ച് അരമണിക്കൂറിന് ശേഷം മാത്രം ചായയോ കാപ്പിയോ മറ്റ് ഭക്ഷണങ്ങളോ കഴിക്കാൻ ശ്രമിക്കുക.
നാരങ്ങ-തേൻ വെള്ളം കുടിക്കുമ്പോഴുള്ള മാറ്റം
നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ശരീരത്തിന് കൂടുതൽ ഊർജ്ജം ലഭിക്കുകയും ചെയ്യും. ദഹനം സുഗമമാകുമ്പോൾ തന്നെ ശരീരത്തിലെ പല പ്രശ്നങ്ങളും മാറിനിൽക്കും. മുഖത്തെ കരുവാളിപ്പ് മാറി ചർമ്മത്തിന് തിളക്കം ലഭിച്ചു തുടങ്ങുന്നു. കാരണം തേനിലും നാരങ്ങയിലും ആൻ്റിഓക്സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. വയറിലെ വീക്കം കുറയുകയും ശരീരഭാരത്തിൽ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നത് കാണാം. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ നാരങ്ങയും തേനും ചേർത്ത വെള്ളം മാത്രം കുടിച്ചതുകൊണ്ട് ശരീരഭാരം കുറയണമെന്നില്ല. കൃത്യമായ വ്യായാമവും ഭക്ഷണനിയന്ത്രണവും കൂടെയുണ്ടെങ്കിൽ മാത്രമെ നല്ലൊരു മാറ്റം കാണാനാകൂ.
അതുപോലെ ഗ്യാസ്ട്രൈറ്റിസ് അല്ലെങ്കിൽ അസിഡിറ്റി പ്രശ്നമുള്ളവർ ഈ നാരങ്ങാവെള്ളം കുടിക്കുന്നതിന് മുമ്പ് നിങ്ങൾ ഒരു ഡോക്ടറുടെ നിർദ്ദേശം തേടുക. ഈ ശീലത്തോടൊപ്പം ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാനും ധാരാളം വെള്ളം കുടിക്കാനും മറക്കരുത്. കൂടാതെ മറ്റെന്തെങ്കിലും അസുഖത്തിന് മരുന്നുകഴിക്കുന്നവർ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം മാത്രമെ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്താവൂ.
English Summary:
If you are looking for a weight loss journey, drinking Lemon Honey Water on an empty stomach is the ultimate solution for this. Here is the benefits and In just 30 days, this remedy how to works as a natural kickstarter for your body.