Strawberry Capital: ഇന്ത്യയുടെ ‘സ്ട്രോബെറി തലസ്ഥാനം’ ഏതാണെന്ന് അറിയാമോ?

Which Hill Station Is Known as the Strawberry Capital of India: മഹാരാഷ്ട്രയിലെ കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണം ലോകപ്രശസ്തമായത്, സ്ട്രോബറിയുടെ പേരിലാണ്. ഇന്ന് ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന, മനോഹരമായ ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ ഇന്ത്യയുടെ സ്ട്രോബെറി തലസ്ഥാനം എന്നാണ്. ഏതാണ് ആ പ്രദേശം, എന്തുകൊണ്ടാണ് ഇത്തരമൊരു വിശേഷണം ലഭിച്ചത്? പരിശോധിക്കാം....

Strawberry Capital: ഇന്ത്യയുടെ സ്ട്രോബെറി തലസ്ഥാനം ഏതാണെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം

Published: 

12 Oct 2026 | 07:29 PM

ഇന്ത്യയിലെ ചില സ്ഥലങ്ങൾ അവയുടെ പ്രകൃതിഭംഗി കൊണ്ടും ഭക്ഷണസംസ്കാരം കൊണ്ടും പ്രശസ്തമാകാറുണ്ട്. അത്തരത്തിൽ മഹാരാഷ്ട്രയിലെ കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണവും ലോകപ്രശസ്തമായത്, സ്ട്രോബറിയുടെ പേരിലാണ്. ഇന്ന് ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന, മനോഹരമായ ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ ഇന്ത്യയുടെ സ്ട്രോബെറി തലസ്ഥാനം എന്നാണ്. ഏതാണ് ആ പ്രദേശം, എന്തുകൊണ്ടാണ് ഇത്തരമൊരു വിശേഷണം ലഭിച്ചത്? പരിശോധിക്കാം….

ഇന്ത്യയുടെ സ്ട്രോബെറി തലസ്ഥാനം

പ്രകൃതിമനോഹരവും സമൃദ്ധമായ സ്ട്രോബെറി തോട്ടങ്ങൾക്കും പേരുകേട്ട മഹാബലേശ്വർ ആണ് ഇന്ത്യയുടെ ‘സ്ട്രോബെറി തലസ്ഥാനം’ (Strawberry Capital of India) എന്നറിയപ്പെടുന്നത്. മഹാബലേശ്വറിന് സ്ട്രോബെറിയുമായുള്ള ബന്ധം സ്വാഭാവികമായി വളർന്നു വന്നതാണ്. ഇവിടുത്തെ മിതമായ കാലാവസ്ഥയും ശുദ്ധമായ വായുവും ഫലഭൂയിഷ്ഠമായ ചുവന്ന മണ്ണും സ്ട്രോബെറി കൃഷിക്ക് വളരെ അനുയോജ്യമാണ്.

പതിറ്റാണ്ടുകൾക്ക് മുമ്പാണ് കർഷകർ ഇവിടെ സ്ട്രോബെറി കൃഷി ആരംഭിച്ചത്. ആവശ്യക്കാർ കൂടിയതോടെ അത് ക്രമേണ വിപുലീകരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി സന്ദർശകർക്ക് പുതിയ സ്ട്രോബെറികൾ വാങ്ങുന്നത് ഒരു പതിവായി മാറി. കാലക്രമേണ, ഈ സ്ട്രോബെറികൾ അവയുടെ മധുരത്തിനും ഗുണനിലവാരത്തിനും പേരുകേട്ടതായിത്തീർന്നു. ഒടുവിൽ ഈ പ്രദേശത്തിന് ഭൗമ സൂചിക പദവിയും ലഭിച്ചു. ഇത് രാജ്യത്തെ സ്ട്രോബെറി കേന്ദ്രമെന്ന നിലയിൽ മഹാബലേശ്വറിന്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു.

ALSO READ: ലോകത്തിന്റെ ഇഡ്ഡലി തലസ്ഥാനം ഏതാണെന്ന് അറിയാമോ? നമ്മുടെ തൊട്ടടുത്താണേ….

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം

പഞ്ചഗണിയിലേക്കുള്ള മനോഹരമായ റോഡുകളിലും നഗരത്തിലുടനീളവും സ്ട്രോബറി ഫാമുകളും സ്റ്റാളുകളും കാണാം. സന്ദർശകർക്ക് പുതുതായി പറിച്ചെടുത്ത ബെറികൾ രുചിക്കാനും ജാമുകൾ വാങ്ങാനുമെല്ലാം സാധിക്കും. അതുപോലെ, ചില ഫാമുകൾ ആളുകളെ തോട്ടത്തിലൂടെ നടക്കാനോ നേരിട്ട് പഴങ്ങൾ പറിച്ചെടുക്കാനോ അനുവദിക്കാറുണ്ട്.

വർഷം മുഴുവനും സന്ദർശിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ് മഹാബലേശ്വർ, എങ്കിലും ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് സ്ട്രോബെറിക്ക് ഏറ്റവും അനുയോജ്യമായ സമയം. തണുത്ത കാറ്റും പുതിയ വിളവെടുപ്പും ശൈത്യകാലത്തെ മനോഹരമാക്കുമ്പോൾ, മൺസൂൺ കാലത്ത് കുന്നുകൾ ഇലകളാൽ പച്ചപ്പുനിറഞ്ഞ് വ്യത്യസ്തമായൊരു ഭംഗി സമ്മാനിക്കുന്നു. വേനൽക്കാലത്ത് സമതലങ്ങളെ അപേക്ഷിച്ച് ഇവിടെ ചൂട് കുറവായിരിക്കും.

സ്ട്രാബെറി വാങ്ങാൻ കഴിയുന്ന സ്ഥലങ്ങൾ

  • മഹാബലേശ്വർ-പഞ്ചഗണി റോഡ്
  • മഹാബലേശ്വർ മെയിൻ മാർക്കറ്റ്
  • മാപ്രോ ഗാർഡൻ

സ്ട്രോബെറികൾക്ക് അപ്പുറം…

മഹാബലേശ്വറിന്റെ ആകർഷണം അവിടുത്തെ സ്ട്രോബെറി തോട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. വേണ്ണ തടാകത്തിലെ (Venna Lake) ബോട്ട് സവാരികൾ, ആർതർസ് സീറ്റ് (Arthur’s Seat), എലിഫന്റ്സ് ഹെഡ് പോയിന്റ് (Elephant’s Head Point) തുടങ്ങിയ മനോഹരമായ വ്യൂപോയിന്റുകളും, കാട്ടുപാതകളും ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങളുമെല്ലാം ഇവിടുത്തെ സവിശേഷതകളാണ്.

English Summary:

Mahabaleshwar, a beautiful hill station in Maharashtra, is widely known as the Strawberry Capital of India because of its thriving strawberry farms, favourable climate and fertile red soil.

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ