AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Idli Capital: ലോകത്തിന്റെ ഇഡ്ഡലി തലസ്ഥാനം ഏതാണെന്ന് അറിയാമോ? നമ്മുടെ തൊട്ടടുത്താണേ….

Idli Capital of the World: പൂപോലെ സോഫ്റ്റായ, സ്വാദിഷ്ടവുമായ ഇഡ്ഡലി പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പ്രധാന പ്രഭാതഭക്ഷണമാണെങ്കിലും, ഇന്ന് പലരും പെട്ടെന്ന് ഉണ്ടാക്കാൻ എളുപ്പമായതിനാൽ ടിഫിനായും രാത്രിയിലെ ഭക്ഷണമായുമെല്ലാം ഇഡ്ഡലി കഴിക്കാറുണ്ട്. ഇന്ത്യയിലെ ഒരു നഗരം ഇഡ്ഡലിയുടെ രുചിയുമായും പാരമ്പര്യവുമായും അത്രയധികം ഇഴുകിചേർന്നതാണ്, ലോകത്തിന്റെ 'ഇഡ്ഡലി തലസ്ഥാനം' എന്ന പദവി പോലും ആ നാടിന് ലഭിച്ചിട്ടുണ്ടെന്ന് അറിയാമോ....

Idli Capital: ലോകത്തിന്റെ ഇഡ്ഡലി തലസ്ഥാനം ഏതാണെന്ന് അറിയാമോ? നമ്മുടെ തൊട്ടടുത്താണേ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 11 Oct 2026 | 08:06 PM

മലയാളികളുടെയും മറ്റ് ദക്ഷിണേന്ത്യക്കാരുടെയും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. പൂപോലെ സോഫ്റ്റായ, സ്വാദിഷ്ടവുമായ ഇഡ്ഡലി പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പ്രധാന പ്രഭാതഭക്ഷണമാണെങ്കിലും, ഇന്ന് പലരും പെട്ടെന്ന് ഉണ്ടാക്കാൻ എളുപ്പമായതിനാൽ ടിഫിനായും രാത്രിയിലെ ഭക്ഷണമായുമെല്ലാം ഇഡ്ഡലി കഴിക്കാറുണ്ട്. എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണെങ്കിലും, ഇന്ത്യയിലെ ഒരു നഗരം ഇഡ്ഡലിയുടെ രുചിയുമായും പാരമ്പര്യവുമായും അത്രയധികം ഇഴുകിചേർന്നതാണ്, ലോകത്തിന്റെ ‘ഇഡ്ഡലി തലസ്ഥാനം’ എന്ന പദവി പോലും ആ നാടിന് ലഭിച്ചിട്ടുണ്ടെന്ന് അറിയാമോ….

ലോകത്തിന്റെ ഇഡ്ഡലി തലസ്ഥാനം

നമ്മുടെ തൊട്ട് അയൽക്കാരായ ചെന്നൈ നഗരമാണ് ലോകത്തിന്റെ ഇഡ്ഡലി തലസ്ഥാനം. നഗരത്തിന്റെ ഭക്ഷണ സംസ്കാരത്തിൽ ഈ വിഭവത്തിനുള്ള പ്രത്യേക സ്ഥാനമാണ് ചെന്നൈയെ ഇഡ്ഡലി തലസ്ഥാനമാക്കിയത്. ‘ഇൻക്രഡിബിൾ ഇന്ത്യ’ (Incredible India) പോർട്ടലിലും ചെന്നൈയുടെ തനത് ഭക്ഷണങ്ങളുടെ പട്ടികയിൽ ഇഡ്ഡലി ഇടംപിടിച്ചിട്ടുണ്ട്.

ചെന്നൈയിലെ റെസ്റ്റോറന്റുകളിലും നാടൻ കടകളിലും ഇഡ്ഡലി സർവ്വസാധാരണമാണ്. പുളിപ്പിച്ച അരിയും ഉഴുന്നുപരിപ്പും ചേർത്ത മാവ് മൃദുവാകുന്നത് വരെ ആവിയിൽ വേവിച്ചാണ് ഇത് തയ്യാറാക്കുന്നത്. സാധാരണയായി സാമ്പാറും തേങ്ങ ചമ്മന്തിയുമാണ് ഇതിനൊപ്പം നൽകുന്നത്, എങ്കിലും സ്ഥലത്തിനനുസരിച്ച് തൊട്ടുകൂട്ടാൻ നൽകുന്നവയ്ക്ക് മാറ്റം വരാം.

ALSO READ: ഒരു നാട് മുഴുവൻ കൂൺ കൃഷി! ഇന്ത്യയിലെ ആ ‘മഷ്‌റൂം സിറ്റി’ ഏതാണ്?

ചെന്നൈയുടെ ഇഡ്ഡലി ബന്ധം

ചെന്നൈയുടെ ബന്ധം ഇഡ്ഡലിയുമായി വളരെക്കാലം പഴക്കമുള്ളതാണ്.  നഗരത്തിലെ ഉഡുപ്പി ഹോട്ടലുകളാണ് വീടുകൾക്ക് പുറത്ത് ഈ ഇഡ്ഡലി ജനപ്രിയമാക്കാൻ സഹായിച്ചത്. ചെന്നൈയിൽ കാണപ്പെടുന്ന നിരവധി വകഭേദങ്ങളിൽ ഒന്ന മാത്രമാണ് ക്ലാസിക് വെള്ള ഇഡ്ഡലി. ഇവ കൂടാതെ, പൊടി ഇഡ്ഡലികൾ, സ്റ്റഫ് ചെയ്ത ഇഡ്ഡലികൾ തുടങ്ങി നിരവധി തരങ്ങൾ ഇവിടെയുണ്ട്.

ഇഡ്ഡലിയോടുള്ള നഗരത്തിന്റെ സ്നേഹം പല വിചിത്ര പരീക്ഷണങ്ങൾക്കും കാരണമായിട്ടുണ്ട്. 2015-ൽ ചെന്നൈയിലെ ഒരു കച്ചവടക്കാരൻ 1,000 തരം ഇഡ്ഡലികൾ ഉണ്ടാക്കുകയുണ്ടായി. അതിൽ ചിലത് മൃഗങ്ങളുടെയും നമ്പറുകളുടെയും മറ്റ് രൂപങ്ങളുടെയും ആകൃതിയിലുള്ളവയായിരുന്നു. ചിലയിടങ്ങൾ സോഫ്റ്റ് ഇഡ്ഡലി, ചട്ണി, സാമ്പാർ എന്നീ പരമ്പരാഗത കൂട്ടുകെട്ട് തുടരുമ്പോൾ, മറ്റു ചിലർ സ്വന്തം പരീക്ഷണങ്ങളും ചേർക്കുന്നുണ്ട്.

ഇഡ്ഡലി- റെസിപ്പി

  1. അരിയും ഉലുവയും ഒരു പാത്രത്തിൽ നന്നായി കഴുകി 4-6 മണിക്കൂർ കുതിർക്കുക. വേറൊരു പാത്രത്തിൽ ഉഴുന്നും അല്പം ഉലുവയും ചേർത്ത് 4-5 മണിക്കൂർ കുതിർത്തു വെക്കുക.
  2. ആദ്യം ഉഴുന്ന് നന്നായി പതഞ്ഞു വരുന്ന രീതിയിൽ മിനുസമായി അരച്ചെടുക്കുക. ശേഷം അരിയും ഒപ്പം കുറച്ചു ചോറോ അവലോടോ ചേർത്ത് ഒതുക്കത്തിൽ അരച്ചെടുക്കുക.
  3. അരച്ചെടുത്ത അരിയും ഉഴുന്നും ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഇത് അടച്ചുവെച്ച് ചൂടുള്ള സ്ഥലത്ത് 8 മുതൽ 12 മണിക്കൂർ വരെ പുളിക്കാൻ മാറ്റി വെക്കുക. മാവ് പൊന്തിവന്ന് ഇഡ്ഡലി സോഫ്റ്റ് ആകാൻ ഇത് അത്യാവശ്യമാണ്.
  4. പുളിച്ചുപൊന്തിയ മാവ് ഒരിക്കൽക്കൂടി ഇളക്കി യോജിപ്പിക്കുക. ഇഡ്ഡലി തട്ടുകളിൽ എണ്ണയോ നെയ്യോ തടവി അതിലേക്ക് മാവ് ഒഴിക്കുക.
  5. ആവി വരുന്ന ഇഡ്ഡലി പാത്രത്തിൽ വെച്ച് 10-12 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക.

English Summary:

Chennai, the capital of Tamil Nadu, is popularly known as the Idli Capital of the World because of the special place idli holds in its food culture. In Chennai, idli is enjoyed not only for breakfast but also as a quick snack, a light meal or even a late-night food option.

Follow Us