AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Road Markings: റോഡിലെ വരകളൊന്നും വെറും ഭംഗിക്കുള്ളതല്ല…വൻ അർത്ഥങ്ങളുണ്ടേ

Road Markings and Their Hidden Meanings: റോഡിൽ എന്തിനായിരിക്കും വെള്ള, മഞ്ഞ നിറങ്ങളിൽ വരകൾ കൊടുത്തിരിക്കുന്നത്? വെറും ഭംഗിക്കാണെന്ന് വിചാരിച്ചാൽ തെറ്റി, ഓരോ വരയ്ക്കും ഓരോ അർത്ഥങ്ങളുണ്ട്. വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും ഇത് അറിഞ്ഞിരിക്കേണ്ടതാണ്. അല്ലെങ്കിൽ അപകടങ്ങൾ വരെ സംഭവിച്ചേക്കാം.

Road Markings: റോഡിലെ വരകളൊന്നും വെറും ഭംഗിക്കുള്ളതല്ല…വൻ അർത്ഥങ്ങളുണ്ടേ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 11 May 2026 | 08:09 PM

റോഡിൽ വെള്ള, മഞ്ഞ നിറങ്ങളിലുള്ള വരകൾ കാണാറുണ്ട്. എന്തിനായിരിക്കും ഇങ്ങനെ വരകൾ കൊടുത്തിരിക്കുന്നത്? വെറും ഭംഗിക്കാണെന്ന് വിചാരിച്ചാൽ തെറ്റി, ഓരോ വരയ്ക്കും ഓരോ അർത്ഥങ്ങളുണ്ട്. വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും ഇത് അറിഞ്ഞിരിക്കേണ്ടതാണ്. അല്ലെങ്കിൽ അപകടങ്ങൾ വരെ സംഭവിച്ചേക്കാം. റോഡിൽ കാണുന്ന വെള്ള, മഞ്ഞ നിറത്തിലെ വരകൾക്ക് പിന്നിലുള്ള കാരണം അറിഞ്ഞാലോ…..

മഞ്ഞ വരകൾ

റോഡിൽ മഞ്ഞ വര പല രീതിയിൽ വരച്ചിട്ടുണ്ട്. ഒറ്റ വര, ഇരട്ട വര, മുറിഞ്ഞ മഞ്ഞ വര തുടങ്ങിയവയ്ക്കൊക്കെ വ്യത്യസ്ത അർത്ഥങ്ങളാണുള്ളത്. റോഡിന് നടുവിൽ ഒരു മഞ്ഞ വര മാത്രമാണ് ഉള്ളതെങ്കിൽ വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാം എന്നാണ് അർത്ഥം. എന്നാൽ മറ്റ് വാഹനങ്ങളെ കൂടി പരിഗണിച്ചിട്ട് വേണം ഓവർടേക്ക് ചെയ്യാൻ.

അതുപോലെ, ഇരട്ട മഞ്ഞ വര സൂചിപ്പിക്കുന്നത് രേഖ മുറിച്ച് കടക്കുന്നത് ഇരുവശത്തേക്കും അനുവദനീയമല്ല എന്നാണ്. അപകട സാധ്യത കൂടുതലുള്ള രണ്ട് വരി റോഡുകളിലാണ് ഈ വര സാധാരണയായി കാണാറുള്ളത്. ഇരട്ട മഞ്ഞ വര ഉള്ളയിടത്ത് ഓവർടേക്കിംഗോ യു-ടേണുകളോ ചെയ്യരുത്. ലെയ്ൻ മാറരുത്.

മുറിഞ്ഞ മഞ്ഞ വര സൂചിപ്പിക്കുന്നത് സുരക്ഷിതമായ സാഹചര്യത്തിൽ വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാമെന്നതാണ്. ഇനി ചിലയിടത്ത് ഒരു പൂർണവരയും ഒരു മുറിഞ്ഞ വരയും കണ്ടേക്കും.  റോഡിന്റെ ഒരു വശത്ത് പൂർണവരയും മറുവശത്ത് മുറിഞ്ഞ വരയുമാണെങ്കിൽ മുറിഞ്ഞ വരയുള്ള വശത്തെ വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാം, പക്ഷേ പൂർണവരയുള്ള ഭാഗത്ത് ഓവർടേക്ക് ചെയ്യരുത് എന്നാണ് അർത്ഥം. ഇടത് ഭാഗത്ത് കാണുന്ന തുടർച്ചയായ മഞ്ഞ വരം ഇവിടെ വാഹനം നിർത്താനോ നിർത്തിയിടാനോ പാടില്ലെന്നും കുറുകെയുള്ള ആറ് മഞ്ഞ വരകൾ വേഗം കുറച്ചുപോകണമെന്നുമാണ് അർത്ഥമാക്കുന്നത്.

ALSO READ: ഭക്ഷണത്തില്‍ അധികം ഉപ്പ് ചേര്‍ക്കാറുണ്ടോ? ആ ശീലം ഉടന്‍ നിര്‍ത്തിക്കോ

വെള്ള വരയുടെ പ്രത്യേകതകൾ

മഞ്ഞ വരപോലെ തന്നെ റോഡിൽ വെള്ള  വരകളും കാണാറുണ്ട്. ഇടത്ത് വശത്തുള്ള നീണ്ട വെള്ള വര റോഡിന്റെ അതിരിനെയാണ് സൂചിപ്പിക്കുന്നത്. രാത്രിയിൽ സുരക്ഷിതമായി വാഹനം ഓടിക്കാൻ ഇത് സഹായകരമാണ്. അതേസമയം, വീതിയുള്ള റോഡാണെങ്കിൽ അരികിൽ നിന്ന് അൽപം വിട്ടായിരിക്കും വര ഉണ്ടായിരിക്കുക. കാൽനാടക്കാർക്ക് നടന്നുപോകാനും സൈക്കിൾ ഓടിക്കാനും ഇത്, സഹായിക്കും.

ഇരുവരിപ്പാതകളിലെ നടുവിലെ ഇടവിട്ട വെള്ള വര ഇരുദിശയിലേക്കുള്ള വാഹനങ്ങളെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്.  നാലുവരി പാതകളിലും ഇടവിട്ട വെള്ള വരകളുണ്ടായിരിക്കും, ഇവിടെ ലെയ്ൻ ട്രാഫിക് അഥവാ വരിപിടിച്ച് വേണം വാഹനം ഓടിക്കാൻ. വേഗം കൂടിയവ വലതും കുറഞ്ഞവ ഇടത് വരിയിലൂടെയും പോകണം. വരി മാറി ഓടിക്കണമെങ്കിൽ ആദ്യം തൊട്ടുപിറകിൽ വാഹനം ഇല്ലെന്ന് ഉറപ്പാക്കുകയും ഇൻഡിക്കേറ്റർ ഉപയോഗിക്കുകയും ചെയ്യണം.

റോഡിന്റെ നടുവിലുള്ള മുറിയാത്ത വെള്ള വര ഇരുദിശയിലും പോകുന്ന വാഹനങ്ങളെ വേർതിരിക്കാനാണ്. അകലം കുറഞ്ഞ ഇടവിട്ട വെള്ള വര അപകട സാധ്യതയുള്ള സ്ഥലം അടുത്തുവരുന്നുവെന്ന മുന്നറിയിപ്പ് നൽകാനാണ്. വളവുകള്‍, ജംങ്ഷനുകള്‍ മുതലായ സ്ഥലങ്ങള്‍ക്ക് മുമ്പായാണ് ഇവ കാണാറുള്ളത്. ഇനി മുറിയാത്ത രണ്ട് വെള്ള വരയാണെങ്കിൽ ഈ ഭാഗങ്ങളിൽ മറികടക്കാനേ പാടില്ല.  അപകടമേഖലയോ ജങ്ഷനോ വളവോ ഉണ്ടെന്ന മുന്നറിയിപ്പാണ് ഇവ നൽകുന്നത്.

വാഹനം ഓടിക്കുന്നയാളിന്റെ വലതുഭാഗത്ത് റോഡില്‍ ആദ്യം ഇടവിട്ടവരയും അതിനോടു ചേര്‍ന്നുതന്നെ തുടര്‍ച്ചയായ നീണ്ടവരയും ആണെങ്കിൽ വാഹനത്തിന് മറികടക്കാം. വലത് ഭാഗത്ത് നീണ്ട വരയും അതിനോട് ചേർന്ന് മറുഭാഗത്ത് ഇടവിട്ട വരയുമാണെങ്കിൽ മറികടക്കരുത്.  അതേസമയം, നടുക്കുള്ള ഇടവിട്ട വരകളില്‍ ഇടത്തേക്ക് അസ്ത്രചിഹ്നം കണ്ടാല്‍ നിര്‍ബന്ധമായും ഇടതുവശത്തേക്ക് ഒതുക്കി വാഹനം ഓടിക്കേണ്ടതാണ്. ഇരുവരിപ്പാതയുടെ നടുക്ക് ഏണിയുടെ രൂപത്തിലുള്ള വെള്ളവരകള്‍ ഡിവൈഡറിന് തുല്യമാണ്. മറികടക്കുകയോ ആ ഏണിച്ചിത്രത്തിലൂടെ വാഹനമോടിക്കുകയോ ചെയ്യരുത്.

English Summary:

Road markings such as white and yellow lines are designed to guide drivers, regulate traffic movement, and improve road safety. A solid white line usually means vehicles must stay in their lane and should not overtake, while broken white lines indicate that lane changing or overtaking is allowed when safe.

Follow Us