AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബാഗ് പാക്ക് ചെയ്തോളൂ… താഴ്‌വരകളിൽ മഞ്ഞുവീണു തുടങ്ങി; സീസൺ തിരക്കുകൾക്ക് മുൻപ് യാത്ര തിരിക്കാൻ 5 കിടിലൻ സ്ഥലങ്ങൾ!

Top 5 Destinations in India for an Early Winter Vacation: ഹിമാലയൻ മലനിരകളിൽ മഞ്ഞുകാലം ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ, നവംബർ മാസങ്ങൾ മനോഹരമായ മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. കടുത്ത തണുപ്പില്ലാതെ തന്നെ ഹിമാലയത്തിലെ മഞ്ഞുവീഴ്ച കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ തന്നെ യാത്ര തിരിക്കാം. കശ്മീർ മുതൽ ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡും വരെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഇതിനോടകം സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

Sumeesh T Unneen
Sumeesh T Unneen | Published: 21 Oct 2026 | 06:25 PM
ഗുൽമാർഗ്: ഇന്ത്യയിലെ പ്രശസ്തമായ ശൈത്യകാല വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മഞ്ഞുവീഴ്ച ആരംഭിച്ചു കഴിഞ്ഞു. മഞ്ഞുമൂടിയ പുൽത്തകിടികളും ചുറ്റുമുള്ള പർവതനിരകളും സഞ്ചാരികളുടെ മനം കവരും സീസൺ തിരക്കുകൾ ആരംഭിക്കുന്നതിന് മുൻപായി ഗുൽമാർഗിൻ്റെ യഥാർത്ഥ സൗന്ദര്യം ശാന്തമായി ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് ഈ ഒക്ടോബർ, നവംബർ മാസങ്ങളിൾ യാത്രയ്ക്കായി തിരഞ്ഞെടുക്കാവുന്നതാണ്. (Image Credit source: Getty Images)

1 / 5
സോജിലാ പാസ്: കശ്മീരിനെയും ലഡാക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ സോജിലാ പാസ് ഉയർന്ന പ്രദേശത്തായതിനാൽ കടുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. രാജ്യത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ വളരെ നേരത്തെ തന്നെ മഞ്ഞുവീഴ്ച ആരംഭിക്കാറുണ്ട്. മഞ്ഞുമൂടിക്കിടക്കുമ്പോൾ ഈ പരുക്കൻ ഭൂപ്രദേശം കൂടുതൽ ആകർഷകമായി മാറും. ഇതിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് ഹിമാലയത്തിലെ മഞ്ഞുകാലകളെ അടുത്തുകാണാനാകും

2 / 5
സിസ്സു: ഹിമാചൽ പ്രദേശിലെ ലാഹുൽ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന സിസ്സു എന്ന പ്രദേശം സീസണിലെ ആദ്യ മഞ്ഞുവീഴ്ചയോടെ തന്നെ കൂടുതൽ മനോഹരമാകും. തിരക്കേറിയ മറ്റ് ഹിൽസ്റ്റേഷനുകളെ അപേക്ഷിച്ച് സിസ്സു കൂടുതൽ ശാന്തമായ സ്ഥലമാണ്. നിശബ്ദമായ അന്തരീക്ഷത്തിൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ധൈര്യമായി ഇവിടേക്ക് യാത്ര തിരിക്കാവുന്നതാണ്.

3 / 5
കിന്നൗർ: ഹിമാചൽ പ്രദേശിലെ മറ്റൊരു പ്രധാന ഹിൽസ്റ്റേഷനായ കിന്നൗർ ഒക്ടോബർ, നവംബർ മാസങ്ങളിൽ തന്നെ മഞ്ഞുകാലത്തിന് തയ്യാറെടുക്കാൻ തുടങ്ങും. ജില്ലയുടെ ഉയർന്ന പ്രദേശങ്ങളിൽ ഈ കാലയളവിൽ തന്നെ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. മഞ്ഞുമൂടിയ മലനിരകളും പരമ്പരാഗത ഹിമാലയൻ ഗ്രാമങ്ങളും ഒപ്പം ആപ്പിൾ തോട്ടങ്ങളും ചേരുമ്പോൾ പ്രകൃതി കൂടുതൽ സുന്ദരിയാകും. ഈ കാലാവസ്ഥയും കാഴ്ചകളും യാത്രകൾക്ക് മികച്ച അനുഭവം തന്നെ സമ്മാനിക്കും.

4 / 5
ഹേമകുണ്ഡ് സാഹിബ്: ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബിന് ചുറ്റുമുള്ള പ്രദേശങ്ങളിലും മഞ്ഞുകാലം എത്തുന്നതോടെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്. ചുറ്റുമുള്ള കൊടുമുടികളിലും ട്രെക്കിംഗ് റൂട്ടുകളിലും ലഭിക്കുന്ന മഞ്ഞുവീഴ്ച ശൈത്യകാലത്തിൻ്റെ ആരംഭത്തെയാണ് സൂചിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥ കാരണം ഇവിടേക്കുള്ള പ്രവേശനം പലപ്പോഴും പരിമിതമാണെങ്കിലും ആരെയും ആകർഷിക്കുന്ന കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

5 / 5
Follow Us