AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Anusree Dance: ദാവണിയും മുല്ലപ്പൂവും പിന്നെ തട്ടുപൊളിപ്പൻ പാട്ടും, നാട്ടിലെ ഉത്സവത്തിന് ആടിപ്പാടിയ അനുശ്രീയെ കണ്ടോ?

Actress Anusree's dance performance: സിനിമയിലായാലും നാട്ടിലായാലും അനുശ്രീ എന്നും നമ്മുടെ പഴയ കമുകുംചേരിക്കാരി തന്നെയാണ്. ഈ എളിമയാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. സിനിമയിൽ സജീവമായി നിൽക്കുമ്പോഴും തന്റെ നാടും നാട്ടുകാരുമായും അടുത്ത ബന്ധം പുലർത്തുന്ന അനുശ്രീയുടെ ഈ ശൈലി മറ്റ് യുവതാരങ്ങൾക്കും മാതൃകയാണെന്നാണ് സിനിമാ പ്രേമികളുടെ വിലയിരുത്തൽ

Aswathy Balachandran
Aswathy Balachandran | Published: 28 Mar 2026 | 07:26 PM
വെള്ളിത്തിരയിലെ തിരക്കുകൾക്കിടയിലും തന്റെ വേരുകൾ മറക്കാത്ത പ്രിയനടി അനുശ്രീ വീണ്ടും സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നു. സ്വന്തം നാട്ടിലെ ക്ഷേത്രോത്സവത്തിന് സുഹൃത്തുക്കൾക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന നടിയുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്.

1 / 5
കൊല്ലം ജില്ലയിലെ കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് താരം സജീവ സാന്നിധ്യമായത്. ദാവണിയും മുല്ലപ്പൂവും അണിഞ്ഞ് തികച്ചും ഒരു നാടൻ പെൺകൊടിയായി എത്തിയ അനുശ്രീ, 'വേൽമുരുകാ' തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്കൊപ്പം അതിമനോഹരമായാണ് ചുവടുവെച്ചത്.

2 / 5
സുഹൃത്തുക്കൾക്കൊപ്പം യാതൊരു താരപരിവേഷവുമില്ലാതെ നൃത്തം ചെയ്യുന്ന നടിയുടെ എനർജി ആരാധകരെ അമ്പരപ്പിച്ചു. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ അനുശ്രീയ്ക്ക് അഭിനന്ദന പ്രവാഹമാണ്. സിനിമയിൽ തിരക്കുള്ള നായികയായിട്ടും സ്വന്തം നാട്ടിലെ സാധാരണക്കാർക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേരാനുള്ള മനസ്സ്.

3 / 5
മുൻപും സമാനമായ രീതിയിൽ ഉത്സവപ്പറമ്പുകളിൽ നൃത്തം ചെയ്തും കാവടിയെടുത്തും അനുശ്രീ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രൊഫഷണൽ നർത്തകിയെപ്പോലെ കൃത്യമായ ചുവടുകളോടെയുള്ള നടിയുടെ പ്രകടനം ഏവരെയും ആകർഷിച്ചു. സിനിമയിലായാലും നാട്ടിലായാലും അനുശ്രീ എന്നും നമ്മുടെ പഴയ കമുകുംചേരിക്കാരി തന്നെയാണ്.

4 / 5
എളിമയാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. എന്ന കമന്റും പിന്നാലെ എത്തി. സിനിമയിൽ സജീവമായി നിൽക്കുമ്പോഴും തന്റെ നാടും നാട്ടുകാരുമായും അടുത്ത ബന്ധം പുലർത്തുന്ന അനുശ്രീയുടെ ഈ ശൈലി മറ്റ് യുവതാരങ്ങൾക്കും മാതൃകയാണെന്നാണ് സിനിമാ പ്രേമികളുടെ വിലയിരുത്തൽ.

5 / 5
Follow Us