AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ahaana Krishna: പണമുണ്ടെങ്കിലെ സന്തോഷമുള്ളൂ, എന്നുകരുതി ആരേലും മരിച്ചാല്‍ അവരെ കൊണ്ടുവരാമെന്നല്ല: അഹാന കൃഷ്ണ

Ahaana Krishna Talks About Income, Financial Independence and Happiness: ഒരു കുടുംബം ഒന്നടങ്കം യൂട്യൂബിലൂടെ വരുമാനം കണ്ടെത്തുന്നുവെന്ന തരത്തില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അതവരെ തെല്ലും തളര്‍ത്തുന്നില്ല. ചെറിയ പ്രായത്തില്‍ തന്നെ തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസായി മാറുന്ന തന്റെ കുട്ടികളെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് കൃഷ്ണകുമാറും പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Shiji M K
Shiji M K | Published: 03 Jun 2026 | 01:28 PM
നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തെ അറിയാത്ത മലയാളികളില്ല. നടന്റെ ഭാര്യ, കുട്ടികള്‍ എന്നതിലുപരി സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചവരാണ് ആ വീട്ടിലെ എല്ലാവരും. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവര്‍ക്കെല്ലാം സ്വന്തമായി യൂട്യൂബ് ചാനലുകളുണ്ട്, ഇതില്‍ നിന്നാണ് കുടുംബം വരുമാനം കണ്ടെത്തുന്നതും. (Image Credit Source: Ahaana Krishna Instagram Page)

1 / 5
ഒരു കുടുംബം ഒന്നടങ്കം യൂട്യൂബിലൂടെ വരുമാനം കണ്ടെത്തുന്നുവെന്ന തരത്തില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അതവരെ തെല്ലും തളര്‍ത്തുന്നില്ല. ചെറിയ പ്രായത്തില്‍ തന്നെ തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസായി മാറുന്ന തന്റെ കുട്ടികളെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് കൃഷ്ണകുമാറും പലപ്പോഴും പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളും ഭാര്യയും ശ്രദ്ധ നേടുന്നത്.

2 / 5
നടിയും ഇന്‍ഫ്‌ളുവന്‍സറുമായ അഹാനയുടെ ചുവടുപിടിച്ചെത്തിയ സഹോദരിമാരില്‍ ദിയ ഒഴികെ ബാക്കി രണ്ടുപേരും സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. നല്ല അവസരങ്ങള്‍ വരികയാണെങ്കില്‍ ഇനിയും അഭിനയിക്കാന്‍ തന്നെയാണ് അഹാനയെ പോലെ അവര്‍ക്കും താത്പര്യം. എന്നാല്‍ സിനിമയ്ക്ക് പുറമെ ഇവരുടെ പ്രധാന വരുമാന മാര്‍ഗം യൂട്യൂബില്‍ നിന്നും മറ്റ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന പണമാണ്. കുടുംബം പങ്കുവെക്കുന്ന വീഡിയോകള്‍ എല്ലായ്‌പ്പോഴും ട്രെന്‍ഡിങില്‍ ലിസ്റ്റില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ പണത്തിന് ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ടെനന്് പറയുകയാണ് അഹാന കൃഷ്ണ. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം.

3 / 5
പണം കൊണ്ട് സന്തോഷം വാങ്ങിക്കാനാകില്ല എന്നെല്ലാം പറയും, ശരിയാണ് നമുക്ക് വേണ്ടപ്പെട്ടരൊരാള്‍ മരിച്ചാല്‍ അവരെ കാശ് കൊടുത്ത് വാങ്ങിക്കാനൊന്നും പറ്റില്ല. പക്ഷെ ഒരുപാട് സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് പണം സന്തോഷവും സമാധാനവും നല്‍കും. നമുക്കൊരു പ്രശ്‌നം വരുമ്പോള്‍ നമ്മുടെ കയ്യില്‍ കാശുണ്ടെങ്കില്‍ ഉണ്ടല്ലോ, ഒരുപാട് പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുള്ള പവര്‍ഫുള്‍ ആയുധമാണ് പണം എന്ന് പറയുന്നത്. ഏതൊരാള്‍ക്കും വേണ്ടതാണ് പണം, എന്നാല്‍ ഞാന്‍ പൈസയുള്ള ആളെ കല്യാണം കഴിച്ച് ജീവിതത്തില്‍ സെറ്റിലാകും എന്ന് പറയുന്നത് ഒരു മണ്ടന്‍ ചിന്തയാണ്.

4 / 5
കാരണം, നമ്മള്‍ മനുഷ്യരാണ്, മനുഷ്യരുടെ ഉള്ളില്‍ സ്വാര്‍ത്ഥയുണ്ടാകും, നമുക്ക് എന്തെങ്കിലും ആവശ്യം ഉണ്ടാകുമ്പോള്‍ ധൈര്യമായി നമ്മുടെ പഴ്‌സ് തുറന്ന് നമ്മുടെ തന്നെ, പണമെടുത്ത് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അഭിനേത്രിയായാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്, അതിന് പുറത്തേക്ക് ഒരു വരുമാനം ഉണ്ടാക്കാന്‍ സാധിച്ചതുകൊണ്ടാണ് എനിക്ക് നല്ലതല്ലാത്ത ഒരു സിനിമയുടെ അവസരം വരുമ്പോള്‍ പണത്തിന് വേണ്ടി അത് ഏറ്റെടുക്കേണ്ടി വരാത്തത്, എന്നും അഹാന കൃഷ്ണ പറഞ്ഞു.

5 / 5
Follow Us