AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Train: മലബാറുകാര്‍ക്ക് കനത്ത നിരാശ; ബെംഗളൂരു-കോഴിക്കോട് ട്രെയിനിന്റെ സമയത്തില്‍ മാറ്റം, വൈകിയോടും

Setback for Malabar Travellers Bengaluru Kozhikode Train to Run Late: നിരാശ സമ്മാനിച്ച് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയുടെ മറ്റൊരു പ്രഖ്യാപനവും എത്തി. ബെംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് ട്രെയിനിന്റെ സമയം വൈകിപ്പിച്ചാണ് പുതിയ നീക്കം. ഇത് യാത്രക്കാരില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ബെംഗളൂരു-മംഗലാപുരം-കോഴിക്കോട് എക്‌സ്പ്രസ് ട്രെയിന്‍ (16511) വൈകിപ്പിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായി.

Shiji M K
Shiji M K | Updated On: 04 Apr 2026 | 01:51 PM
ബെംഗളൂരുവിലേക്കൊരു ട്രെയിന്‍ വേണമെന്ന് മലബാറുകാര്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. മലബാര്‍ മേഖലയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ ധാരാളമാണ്. കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് ട്രെയിനുണ്ടൈങ്കിലും കൂടുതലാളുകള്‍ യാത്ര ചെയ്യുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് നിരാശ മാത്രമായിരുന്നു. അങ്ങനെ കാത്തുകാത്തിരുന്നതാണ് കണ്ണൂര്‍-മംഗലാപുരം എക്‌സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് കോഴിക്കോട് വരെ നീട്ടിയത്. (Image Credits: Southern Railway and PTI)

1 / 5
എന്നാല്‍ നിരാശ സമ്മാനിച്ച് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയുടെ മറ്റൊരു പ്രഖ്യാപനവും എത്തി. ബെംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് ട്രെയിനിന്റെ സമയം വൈകിപ്പിച്ചാണ് പുതിയ നീക്കം. ഇത് യാത്രക്കാരില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ബെംഗളൂരു-മംഗലാപുരം-കോഴിക്കോട് എക്‌സ്പ്രസ് ട്രെയിന്‍ (16511) വൈകിപ്പിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായി.

2 / 5
രാവിലെ 7.15നാണ് നിലവില്‍ ഈ ട്രെയിന്‍ മംഗലാപുരത്ത് എത്തുന്നത്. എന്നാല്‍ ഇനി മുതല്‍ 1 മണിക്കൂര്‍ വൈകി 8.15 ഓടെ മാത്രമേ എത്തിച്ചേരുകയുള്ളൂ. ഈ ട്രെയിന്‍ വൈകുന്നത് കാരണം ബെംഗളൂരു-മുരുഡേശ്വര എക്‌സ്പ്രസും വൈകുമെന്ന ആശങ്കയാണ് യാത്രക്കാര്‍ പങ്കുവെക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി ബെംഗളൂരുവിനും മംഗലാപുരത്തിനും ഇടയിലുള്ള ട്രെയിനുകള്‍ എന്നും വൈകിയാണ് എത്തുന്നത്. ഇതേകുറിച്ച് അധികൃതരോട് പലതവണ ചോദിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

3 / 5
ബെംഗളൂരു കാര്‍വാര്‍ പഞ്ചഗംഗ എക്‌സ്പ്രസ് ട്രെയിനാണ് നിലവിലെ മാറ്റത്തിന് കാരണം. നേരത്തെ ഈ ട്രെയിനിന് 14 കോച്ചുകളെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ക്രോസിംഗിനായി സിരിബാഗലില്‍ ആയിരുന്നു നിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ ട്രെയിനിലെ കോച്ചുകളുടെ എണ്ണം 19 ആയി വര്‍ധിപ്പിച്ചതോടെ സര്‍വീസിലും മാറ്റം വന്നു.

4 / 5
19 കോച്ചുകളുള്ള ഈ ട്രെയിനിനിന്റെ പുതിയ ക്രോസിംഗ് സ്‌റ്റോപ്പ് സുബ്രഹ്‌മണ്യ റൂട്ടിലാണ്. ഇതുമൂലം മറ്റ് ട്രെയിനുകളെല്ലാം വൈകിയോടുന്നു. ബെംഗളൂരു-കോഴിക്കോട് ട്രെയിന്‍, പഞ്ചഗംഗ എക്‌സ്പ്രസ് എന്നിവയില്‍ ധാരാളം ആളുകളാണ് ദിനംപ്രതി യാത്ര നടത്തുന്നത്. പഞ്ചഗംഗ എക്‌സ്പ്രസ് വൈകിട്ട് 6.50ന് പുറപ്പെടാതെ 6.35ന് പുറപ്പെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

5 / 5
Follow Us