AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru: ബെംഗളൂരു താമസിക്കാന്‍ അനുയോജ്യമായ സ്ഥലമല്ല; പട്ടികയില്‍ ഒന്നാമത് ഈ നഗരം

Hyderabad Tops India Liveability List Why Bengaluru Fell Behind: ഗുരുതരമായ ട്രാഫിക്, ഉയര്‍ന്ന വാടകയും ജീവിതച്ചെലവും സമ്മര്‍ദവുമാണ് ബെംഗളൂരുവിന് തിരിച്ചടിയായത്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. ജീവിതശൈലി, കാലാവസ്ഥ, ഗോയിങ് ഔട്ട് ഓപ്ഷനുകളാണ് രണ്ടാം സ്ഥാനത്തെങ്കിലും തുടരാന്‍ ബെംഗളൂരുവിനെ അനുവദിക്കുന്നത്.

Shiji M K
Shiji M K | Published: 26 Mar 2026 | 09:34 PM
ജീവിക്കാന്‍ അനുയോജ്യമായ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നഗരമായിരുന്നു ബെംഗളൂരു. ഇന്ത്യയിലെ ഏറ്റവും ലൈവബിള്‍ നഗരമായി അറിയപ്പെട്ടിരുന്ന ബെംഗളൂരു തന്റെ സ്ഥാനം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. കുറഞ്ഞ യാത്രാ സമയം, മികച്ച പാര്‍പ്പിടം, തൊഴിലവസരങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ഒരു നഗരത്തെ ഈ പട്ടികയില്‍ മുന്നിലെത്തിക്കുന്നത്. (Image Credits: Getty Images)

1 / 5
ബെംഗളൂരുവിനെ മറികടന്ന് ഹൈദരാബാദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, കുറഞ്ഞ ട്രാഫിക് പ്രശ്‌നങ്ങള്‍, ജീവിതച്ചെലവ് കുറവ്, തൊഴിലവസരങ്ങള്‍ എന്നിവയാണ് ഹൈദരാബാദിനെ മുന്നിലേക്ക് എത്തിക്കാന്‍ സഹായിച്ചത്.

2 / 5
ഗുരുതരമായ ട്രാഫിക്, ഉയര്‍ന്ന വാടകയും ജീവിതച്ചെലവും സമ്മര്‍ദവുമാണ് ബെംഗളൂരുവിന് തിരിച്ചടിയായത്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. ജീവിതശൈലി, കാലാവസ്ഥ, ഗോയിങ് ഔട്ട് ഓപ്ഷനുകളാണ് രണ്ടാം സ്ഥാനത്തെങ്കിലും തുടരാന്‍ ബെംഗളൂരുവിനെ അനുവദിക്കുന്നത്.

3 / 5
ഹൈദരാബാദിനും ബെംഗളൂരുവിനും ഇടയിലുള്ള പ്രധാന വ്യത്യാസം യാത്രാ സൗകര്യങ്ങളാണ്. രണ്ട് നഗരങ്ങളിലെയും ശരാശരി വണ്‍വേ യാത്രാ സമയം ഏകദേശം 58-59 മിനിറ്റാണ്. എന്നാല്‍ ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിക്കൊണ്ടിരിക്കുന്നത് യാത്രാ സമയം ഇരട്ടിയാക്കുന്നു.

4 / 5
ഭൂപ്രകൃതി കൊണ്ട് മികച്ചതാണ് ഹൈദരാബാദ്. സുസ്ഥിരവും ജീവിക്കാന്‍ കഴിയുന്നതുമായ നഗരമായി മാറാന്‍ ഹൈദരാബാദിനാകുന്നു. ബെംഗളൂരുവാകട്ടെ സാമ്പത്തിക ശക്തികേന്ദ്രമായി മികവ് പുലര്‍ത്തുന്നു. ഇരുനഗരങ്ങളും തമ്മില്‍ ശക്തമായൊരു പോരാട്ടം തന്നെ നടക്കുന്നുണ്ടെന്ന് പട്ടികയില്‍ നിന്ന് വ്യക്തം.

5 / 5
Follow Us