കാത്തിരിപ്പ് അവസാനിച്ചു...നമ്മ മെട്രോ പിങ്ക് ലൈന്‍ ഈ മാസം തന്നെ തുറക്കും; തീയതി അറിയാം Malayalam news - Malayalam Tv9

Namma Metro: കാത്തിരിപ്പ് അവസാനിച്ചു…നമ്മ മെട്രോ പിങ്ക് ലൈന്‍ ഈ മാസം തന്നെ തുറക്കും; തീയതി അറിയാം

Published: 

02 Sep 2026 | 10:24 AM

Bengaluru Metro Pink Line September Opening: Faster Travel Ahead: ഘട്ടം ഘട്ടമായാണ് പാത ഗതാഗതത്തിനായി തുറക്കുന്നത്. ആദ്യഘട്ടത്തില്‍ കലേന അഗ്രഹാര മുതല്‍ തവരെക്കെരെ വരെയുള്ള ഭാഗം തുറക്കും. ആറ് സ്റ്റേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎംബി, ജെപി നഗര്‍ നാലാം ഘട്ടം, ജയദേവ ഹോസ്പിറ്റല്‍, തവരെക്കെരെ എന്നിവയാണവ.

1 / 5
ബെംഗളൂരുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാര്യങ്ങളിലൊന്നാണ് നമ്മ മെട്രോ പിങ്ക് ലൈന്‍ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. എന്നാല്‍ ഇനി അധികനാളുകള്‍ കാത്തിരിക്കേണ്ടതായി വരില്ല. കലേന അഗ്രഹാരയ്ക്കും തവരെക്കരെയ്ക്കും ഇടയിലുള്ള ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എലിവേറ്റഡ് സ്‌ട്രെച്ച് തുറക്കാന്‍ പോകുകയാണെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു. (Image Credit Source: Getty Images)

2 / 5
ഘട്ടം ഘട്ടമായാണ് പാത ഗതാഗതത്തിനായി തുറക്കുന്നത്. ആദ്യഘട്ടത്തില്‍ കലേന അഗ്രഹാര മുതല്‍ തവരെക്കെരെ വരെയുള്ള ഭാഗം തുറക്കും. ആറ് സ്റ്റേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎംബി, ജെപി നഗര്‍ നാലാം ഘട്ടം, ജയദേവ ഹോസ്പിറ്റല്‍, തവരെക്കെരെ എന്നിവയാണവ. രണ്ടം ഘട്ടത്തില്‍ ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാര വരെയുള്ള 13.76 കിലോമീറ്ററും തുറക്കുന്നതാണ്. ഇത് 2027 മാര്‍ച്ചോടെ തുറക്കാനാണ് പദ്ധതിയിടുന്നത്.

3 / 5
ബെംഗളൂരുവിന്റെ തെക്കന്‍ മേഖലകളില്‍ നിന്ന് വടക്കന്‍ ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ പിങ്ക് ലൈന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ റോഡ് മാര്‍ഗം 90 മിനിറ്റിലധികം എടുക്കുന്ന ഗോട്ടിഗെരെ-നാഗവാര യാത്ര പിങ്ക് ലൈന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 35 മിനിറ്റില്‍ താഴെയായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

4 / 5
പിങ്ക് ലൈന്‍ തുറക്കാനിരിക്കെ ഏറ്റവും വലിയ ആശങ്ക അവസാനഘട്ട യാത്രയാണ്. പ്രത്യേകിച്ച് ബന്നേര്‍ഘട്ട റോഡിന്റെ പല ഭാഗങ്ങളിലും നടപ്പാതകള്‍ തകര്‍ന്ന നിലയിലോ പൂര്‍ണമായും ഇല്ലാത്ത നിലയിലോ ആണെന്നാണ് റിപ്പോര്‍ട്ട്. കലേന അഗ്രഹാര സ്റ്റേഷന് സമീപമുള്ള ചില നടപ്പാതകള്‍ മണ്ണും മാലിന്യവും നിറഞ്ഞ നിലയിലാണ്. തുറന്ന ഓടകളും കുഴികളും യാത്രക്കാര്‍ക്ക് അപകടസാധ്യത സൃഷ്ടിക്കുന്നു. റോയല്‍ മീനാക്ഷി മാള്‍ ജംഗ്ഷന് സമീപം മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം നടപ്പാതകള്‍ക്ക് തടസ്സം നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

5 / 5
സെപ്റ്റംബര്‍ മാസത്തില്‍ പാതയിലെ ആദ്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. അതേസമയം, സ്റ്റേഷനുകള്‍ തമ്മിലുള്ള ദൂരത്തെച്ചൊല്ലിയും ചില പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്. ഐഐഎംബിയ്ക്കും ജെപി നഗര്‍ ഫോര്‍ത്ത് ഫേസ് സ്റ്റേഷനും ഇടയില്‍ 1.5 കിലോമീറ്ററിലധികം ദൂരമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജെപി നഗര്‍ ഫോര്‍ത്ത് ഫേസിനും ജയദേവ ഹോസ്പിറ്റല്‍ സ്റ്റേഷനും ഇടയില്‍ 750 മീറ്ററില്‍ താഴെ മാത്രമാണ് ദൂരം.

Loading...
Unable to load recommendations.
Follow Us
ദുബായില്‍ നിന്ന് എത്ര അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം?
പുതിന കാട് പോലെ വളരാൻ ഉരുളക്കിഴങ്ങ് മാജിക്!
തുടക്കം ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?
വല്ലാത്ത സർപ്രൈസ്! ഐക്യൂ Z11x 5G വില കൂട്ടി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ