നമ്മ മെട്രോ മഡവര-തുംകുരു യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് കൂടും? നിര്‍മാണം ബിഎംആര്‍സിഎല്‍ അല്ലെങ്കില്‍ ഉയര്‍ന്ന ചെലവ്‌ | Bengaluru Namma Metro ticket fare on Madavara to Tumakuru green line route likely to rise if BMRCL is not the constructor Malayalam news - Malayalam Tv9

Namma Metro: നമ്മ മെട്രോ മഡവര-തുംകുരു യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് കൂടും? നിര്‍മാണം ബിഎംആര്‍സിഎല്‍ അല്ലെങ്കില്‍ ഉയര്‍ന്ന ചെലവ്‌

Published: 

28 May 2026 | 01:36 PM

Namma Metro Madavara to Tumakuru Project May Push Up Travel Costs: മഡവര മുതല്‍ തുംകുരു വരെ പോകുന്ന നിര്‍ദിഷ്ട പാതയ്ക്ക് 59.6 കിലോമീറ്റര്‍ നീളമുണ്ട്. 20,6649 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ ഇടനാഴിയില്‍ 25ല്‍ കൂടുതല്‍ സ്റ്റേഷനുകള്‍ ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീടത് പദ്ധതി റിപ്പോര്‍ട്ടില്‍ 16 ആക്കി കുറച്ചു. ട്രെയിനിന്റെ വേഗത വര്‍ധിപ്പിക്കാന്‍ സ്റ്റേഷനുകളുടെ എണ്ണം കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് ബിഎംആര്‍സിഎല്‍.

1 / 5
മഡവരയില്‍ നിന്നും തുംകുരുവിലേക്ക് നീളാന്‍ പോകുകയാണ് ബെംഗളൂരുവിന്റെ മെട്രോ ശൃംഖല. കര്‍ണാടകയിലെ ആദ്യ അന്തര്‍ജില്ലാ മെട്രോ റെയില്‍പാത കൂടിയാണ് നിര്‍ദിഷ്ട മഡവര-തുംകുരു ഗ്രീന്‍ ലൈന്‍. പാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇത് ഇനി മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യും. (Image Credit Source: Getty Images)

2 / 5
മഡവര മുതല്‍ തുംകുരു വരെ പോകുന്ന നിര്‍ദിഷ്ട പാതയ്ക്ക് 59.6 കിലോമീറ്റര്‍ നീളമുണ്ട്. 20,6649 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ ഇടനാഴിയില്‍ 25ല്‍ കൂടുതല്‍ സ്റ്റേഷനുകള്‍ ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീടത് പദ്ധതി റിപ്പോര്‍ട്ടില്‍ 16 ആക്കി കുറച്ചു. ട്രെയിനിന്റെ വേഗത വര്‍ധിപ്പിക്കാന്‍ സ്റ്റേഷനുകളുടെ എണ്ണം കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് ബിഎംആര്‍സിഎല്‍.

3 / 5
രണ്ട് മോഡലുകളാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ബിഎംആര്‍സിഎല്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. ആദ്യത്തേതില്‍ ബിഎംആര്‍സിഎല്‍ നേരിട്ട് പദ്ധതി നടപ്പാക്കുന്നതും രണ്ടാമത്തേതില്‍ പൊതു-സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കുന്നതുമാണ്. ബിഎംആര്‍സിഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ ആകെ ചെലവ് പ്രതീക്ഷിക്കുന്നത് 18 കോടി രൂപയാണ്. എന്നാല്‍ പൊതു-സ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കിയാല്‍ ഏകദേശം 20 കോടിക്ക് മുകളില്‍ ചെലവ് വരും.

4 / 5
സ്വകാര്യ നിക്ഷേപകര്‍ മെട്രോയിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കാനായി വാണിജ്യ വികസനം ആവശ്യമാണ്. ഇതിനായി അധിക ഭൂമി ഏറ്റെടുക്കേണ്ടതായി വരും. മാത്രമല്ല സ്വകാര്യ കമ്പനികള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര വായ്പകള്‍ക്ക് പലിശ വളരെ കൂടുതലാണ്. എന്നാല്‍ ബിഎംആര്‍സിഎലിന് ലഭിക്കുന്ന വായ്പകളുടെ പലിശ കുറവാണ്.

5 / 5
ഉയര്‍ന്ന ചെലവില്‍ പാത ഒരുക്കുകയാണെങ്കില്‍ അത് മെട്രോ ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടാക്കുമോ എന്ന ആശങ്ക യാത്രക്കാര്‍ക്കുണ്ട്. ആദ്യ അന്തര്‍ജില്ല പാതയിലൂടെ തുംകുരു വരെ പോകാന്‍ നിലവില്‍ പറയുന്നത് 1 മണിക്കൂറിനടുത്ത് സമയമാണ്. അതിനാല്‍ മഡവരയില്‍ നിന്ന് ടിക്കറ്റെടുക്കുന്ന ഒരാള്‍ തുംകുരുവിലേക്ക് പോകാന്‍ വലിയ സംഖ്യ തന്നെ ചെലവഴിക്കേണ്ടതായി വന്നേക്കാം. എന്നാല്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയായി സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി മാത്രമേ ടിക്കറ്റ് നിരക്കില്‍ ബിഎംആര്‍സിഎല്‍ അന്തിമ തീരുമാനമെടുക്കൂ.

Follow Us
ഫിഫയുടെ കച്ചവടം! പിച്ചിലെ പുല്ലും വില്‍പനയ്ക്ക്‌
ഫലം ദാരിദ്ര്യം! വീട്ടിലെ പൂജാമുറിയിൽ ഈ തെറ്റുകൾ ചെയ്യരുത്
ഹോട്ടലിലെപ്പോലെ സോഫ്റ്റ് അപ്പം; മാവ് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർക്കൂ
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ