ബെംഗളൂരു ട്രെയിനുകളെല്ലാം വൈകും, റൂട്ടിലും മാറ്റം; റെയില്‍വേ അറിയിപ്പ് | big update for Bengaluru passengers several trains delayed, routes changed check full list Malayalam news - Malayalam Tv9

Bengaluru Train: ബെംഗളൂരു ട്രെയിനുകളെല്ലാം വൈകും, റൂട്ടിലും മാറ്റം; റെയില്‍വേ അറിയിപ്പ്

Published: 

02 Jun 2026 | 12:43 PM

Travelling to Bengaluru? These Trains Face Delays and Route Changes: ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം. ചില ട്രെയിനുകള്‍ വൈകിയോടുകയും ചിലത് മാറ്റം വരുത്തിയ റൂട്ടില്‍ സര്‍വീസ് നടത്തുകയും ചെയ്യും. ഏതെല്ലാം ട്രെയിനുകള്‍ക്ക് എത്ര ദിവസത്തേക്കാണ് നിയന്ത്രണമുള്ളതെന്ന് പരിശോധിക്കൂ.

1 / 5
വരുന്ന കുറച്ച് ദിവസങ്ങളില്‍ ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ നേരിടുമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. ദാവന്‍ഗെരെ റെയില്‍വേ സ്റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് അറിയിപ്പ്. ബെംഗളൂരു-ഹുബ്ബള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളെയാണ് നിലവിലെ നിയന്ത്രണം ബാധിക്കുക. വൈകിയോടുന്നതും റൂട്ടില്‍ മാറ്റം വരുത്തിയതുമായ ട്രെയിനുകള്‍ വിശദമായി അറിയാം. (Image Credit Source: PTI)

2 / 5
വാസ്‌കോ ഡ ഗാമ-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ (17310)- മെയ് 30 മുതല്‍ ജൂണ്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ 100 മിനിറ്റോളം വൈകിയോടുമെന്നാണ് വിവരം. വാസ്‌കോ ഡ ഗാമയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന പ്രതിദിന എക്‌സ്പ്രസ് ട്രെയിനാണിത്. അതിനാല്‍ തന്നെ ജോലിക്കാരും വിദ്യാര്‍ഥികളുമായ ധാരാളം യാത്രക്കാര്‍ ട്രെയിനിലുണ്ടാകാറുണ്ട്, ഇവര്‍ റെയില്‍വേയുടെ അറിയിപ്പ് അനുസരിച്ച് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

3 / 5
ധാര്‍വാഡ്-കെഎസ്ആര്‍ ബെംഗളൂരു സിദ്ധഗംഗ എക്‌സ്പ്രസ് ട്രെയിന്‍ (12726)- മെയ് 31 മുതല്‍ ജൂണ്‍ 9 വരെയുള്ള കാലയളവില്‍ 50 മിനിറ്റ് വൈകിയായിരിക്കും സര്‍വീസ് നടത്തുക. വടക്കന്‍ കര്‍ണാടകയിലെ ധാരാളം യാത്രക്കാര്‍ ആശ്രയിക്കുന്ന പ്രതിദിന ഇന്റര്‍സിറ്റി ട്രെയിന്‍ കൂടിയാണിത്. ട്രെയിന്‍ 50 മിനിറ്റ് വൈകി സര്‍വീസ് നടത്തുന്നത് യാത്രക്കാരെ ഗുരുതരമായി തന്നെ ബാധിക്കും.

4 / 5
അര്‍സികെരെ-എസ്എസ്എസ് ഹുബ്ബള്ളി എക്‌സ്പ്രസ് ട്രെയിന്‍ (16213)- മെയ് 31 മുതല്‍ ജൂണ്‍ 9 വരെ തന്നെയാണ് ഈ ട്രെയിനിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അര്‍സികെരെയില്‍ നിന്നുള്ള പ്രതിദിന ട്രെയിന്‍ 30 മിനിറ്റ് വൈകിയായിരിക്കും സര്‍വീസ് നടത്തുക. ഇതേകാലയളവില്‍ കെഎസ്ആര്‍ ബെംഗളൂരു-മൈസൂരു വോഡയാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ (12614) 20 മിനിറ്റ് വൈകി സര്‍വീസ് നടത്തും.

5 / 5
ഹരിഹര്‍-ഹോസ്‌പേട്ട് പാസഞ്ചര്‍ ട്രെയിനിന്റെ റൂട്ടിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഹരിഹര്‍-ഹോസ്‌പേട്ട് പാസഞ്ചര്‍ ട്രെയിന്‍ (56529) മെയ് 31 മുതല്‍ ജൂണ്‍ 9 വരെയുള്ള ദിവസങ്ങളില്‍ ഹരിഹര്‍, അമരാവതി കോളനി, തെലിഗി വഴിയാണ് സര്‍വീസ് നടത്തുക. ദാവന്‍ഗെരെ, തോലഹുന്‍സെ സ്‌റ്റേഷനുകളിലേക്ക് ട്രെയിന്‍ എത്തില്ലെന്ന് റെയില്‍വേ അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! 40-കളിലെ കുടവയർ മാറ്റാൻ എളുപ്പവഴികൾ ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?