AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Big Boss Malayalam Season 8 : ഇത്തവണത്തെ സെലിബ്രിറ്റികൾ ഇവർ, ബി​ഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റുകൾ പുറത്ത് ! അങ്ങനെയെങ്കിൽ പൊളിക്കുമെന്ന് സോഷ്യൽ മീഡിയ

Big Boss Malayalam Season 8 Prediction List : ബിഗ് ബോസ് മലയാളത്തിന്റെ എട്ടാം സീസണായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഉടൻ തന്നെ സീസൺ ആരംഭിക്കാൻ ഇരിക്കെ ആരൊക്കെയാകും മത്സരാർത്ഥികൾ എന്നതിനെ പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിലും സമൂഹമാധ്യമങ്ങളിലും ചൂട് പിടിക്കുന്നത്. പ്രമുഖ ബിഗ് ബോസ് റിലേറ്റഡ് കണ്ടന്റ് ക്രീയേറ്റർമാർ ഇതിനകം തന്നെ ആദ്യഘട്ട പ്രഡിക്ഷൻ ലിസ്റ്റുകൾ പുറത്തുവിട്ടു കഴിഞ്ഞു.

Amal KV
Amal KV | Updated On: 20 Jul 2026 | 12:14 AM

ആരൊക്കെയാകും സെലിബ്രിറ്റി മത്സരാർത്ഥികൾ എന്ന  പ്രവചനങ്ങളിൽ ഏറ്റവും ഉയർന്ന് കേൾക്കുന്ന പേരാണ് രാഹുൽ ഈശ്വറിന്റേത്. മലയാളത്തിലെ ആദ്യത്തെ  ബിഗ് ബോസ് മാതൃകയിലുള്ള റിയാലിറ്റി ഷോയായ മലയാളി ഹൗസിലെ ജേതാവ് കൂടിയാണ് രാഹുൽ ഈശ്വർ. പ്രമുഖ രാഷ്ട്രീയ സാമൂഹിക നിരീക്ഷകനും  പ്രഭാഷകനുമാണ് രാഹുൽ.  ഇതിനുമുമ്പും പല സീസണുകളിലും  രാഹുലിന്റെ പേര് ഉയർന്നു കേട്ടിട്ടുണ്ട്. ( Image Credits to Social Media)

1 / 5
ഈ ഇടെയായി വ്യത്യസ്തമായ അഭിപ്രായങ്ങൾ പങ്കുവെച്ചുകൊണ്ട്  സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയ  സീരിയൽ സിനിമാതാരമാണ്  പ്രിയങ്ക അനൂപ്. ഇപ്പോൾ നടന്നുവരുന്ന  താര സംഘടനയായ അമ്മയിലെ  പ്രശ്നങ്ങളിൽ അവർ നടത്തിയ ചില പരാമർശങ്ങളും ചൂടേറിയ ചർച്ചകളിലേക്ക് വഴിവച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ അവർ ബിഗ് ബോസ് ഹൗസിൽ എത്തുകയാണെങ്കിൽ തീർച്ചയായും ഷോയ്ക്ക് അത്  കൂടുതൽ പ്രചാരം നൽകും.

2 / 5
മലയാളി ഹൗസിലെ തന്നെ മത്സരാർത്ഥിയായിരുന്ന മറ്റൊരു വൈറൽ താരമാണ്  സന്തോഷ് പണ്ഡിറ്റ്. ഏറ്റവും കുറഞ്ഞ ചിലവിൽ സ്വന്തമായി സിനിമ  ഇറക്കി, അതുവഴി സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് എത്തിയ  ആളാണ് സന്തോഷ്. ചടുലമായ സംസാരവും  പെരുമാറ്റവും എല്ലാം  സന്തോഷിനെ വ്യത്യസ്തനാകുന്നു. കോമാളി എന്ന് പലരും  പരിഹസിച്ചപ്പോൾ അതിലൊന്നും തളരാതെ തന്റെ രീതിയുമായി മുന്നോട്ടു പോയി, ഇന്ന് തന്റേതായ സ്ഥാനം സമൂഹത്തിൽ ഉറപ്പിച്ച  സന്തോഷ് പണ്ഡിറ്റ് ബിഗ് ബോസിലേക്ക് എത്തുകയാണെങ്കിൽ  മത്സരം രസകരമാകും.

3 / 5
അടുത്തതായി പറഞ്ഞു കേൾക്കുന്നതിൽ ഏറ്റവും  മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് അഭിനേത്രിയായ അമൃത വി ആർ.  മിനിസ്ക്രീനിലൂടെയും  സമൂഹമാധ്യമങ്ങളിലൂടെയും പ്രേക്ഷകരെ ഏറെ ആസ്വദിപ്പിക്കുന്ന താരത്തിന് പ്രത്യേക ഫാൻസ് തന്നെയുണ്ട്. ഇല്ലായ്മയിൽ നിന്ന് സ്വന്തം പ്രയത്നം കൊണ്ട്  ഉയർന്നുവന്ന അമൃതയ്ക്ക്   സാധാരണക്കാരുടെയും പിന്തുണ ലഭിച്ചേക്കാം.

4 / 5
ഗൗരി ഉണ്ണിമായ എന്ന യുവഅഭിനേത്രി ഉപ്പും മുളകും എന്ന  ഫ്ലവേഴ്സ് ടിവി യിലെ  ഏറെ പ്രശസ്തമായ സീരിയൽ പരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിലും  താരം സജീവമാണ്.  ഇതിനുപുറമേ  പ്രമുഖ യൂട്യൂബർ ആയ സഞ്ചുടെക്കി, ജാസി, പ്രമുഖ നടൻ  സാഗർ സൂര്യ തുടങ്ങിയവരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ  പുറത്തുവന്ന പ്രഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

5 / 5
Follow Us